പി.​ബി.​ അ​ബ്ദു​ൾ റ​സാ​ഖ് എം​എ​ല്‍​എ അ​ന്ത​രി​ച്ചു
പി.​ബി.​ അ​ബ്ദു​ൾ  റ​സാ​ഖ്  എം​എ​ല്‍​എ അ​ന്ത​രി​ച്ചു
Sunday, October 21, 2018 1:10 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: മ​​​ഞ്ചേ​​​ശ്വ​​​രം എം​​​എ​​​ല്‍​എ​​​യും മു​​​സ്‌​​​ലിം ലീ​​​ഗ് ദേ​​​ശീ​​​യ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​വു​​​മാ​​​യ പി.​​​ബി. അ​​​ബ്ദു​​​ൾ റ​​​സാ​​​ഖ് (63) അ​​​ന്ത​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ അ​​​ഞ്ചോ​​​ടെ കാ​​​സ​​​ർ​​​ഗോ​​​ട്ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. പ​​​നി​, ശ്വാ​​​സ​​​കോ​​​ശ സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖം എ​​ന്നി​​വ​​യെത്തുട​​​ർ​​​ന്ന് ര​​​ണ്ടു​​​ദി​​​വ​​​സ​​​മാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ക​​​ബ​​​റ​​​ട​​​ക്കം ഇ​​​ന്ന​​​ലെ രാ​​​ത്രി പ​​​ത്തി​​​ന് ഔ​​​ദ്യോ​​​ഗി​​​ക ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ കാ​​​സ​​​ര്‍​ഗോ​​​ഡ് ആ​​​ല​​​ന്പാ​​​ടി ജു​​​മാ​​​ മ​​​സ്ജി​​​ദ് ക​​​ബ​​​ർ​​​സ്ഥാ​​​നി​​​ൽ ന​​​ട​​​ന്നു.

2011 മു​​​ത​​​ൽ മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​ണ് അ​​​ബ്ദു​​​ൾ റ​​​സാ​​​ഖ്. 2011 ല്‍ സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ സി​​​പി​​​എ​​​മ്മി​​​ലെ സി.​​​എ​​​ച്ച്‌.​ കു​​​ഞ്ഞ​​​മ്പു​​​വി​​​നെ 5,828 വോ​​​ട്ടി​​​ന് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് അ​​​ബ്ദു​​​ള്‍ റ​​​സാ​​​ഖ് ആ​​​ദ്യം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ വാ​​​ശി​​​യേ​​​റി​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ 89 വോ​​​ട്ടു​​​ക​​​ള്‍​ക്ക് ബി​​​ജെ​​​പി​​​യി​​​ലെ കെ.​ ​​സു​​​രേ​​​ന്ദ്ര​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​

ത്തി. സം​​​സ്ഥാ​​​ന​​​ത്തെ ഇ​​​ത്ത​​​വ​​​ണ​​​ത്തെ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ ര​​​ണ്ടാ​​​മ​​​ത്തെ ഭൂ​​​രി​​​പ​​​ക്ഷ​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്. തെ​​​ര​​​ഞ്ഞ​​​ടു​​​പ്പി​​​ല്‍ ക​​​ള്ള​​​വോ​​​ട്ട് ന​​​ട​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച്‌ കെ.​​​സു​​​രേ​​​ന്ദ്ര​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ന​​​ൽ​​​കി​​​യ കേ​​​സി​​​ൽ നി​​​യ​​​മ​​​പോ​​​രാ​​​ട്ടം ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​ഞ്ചു​​​വ​​​ർ​​​ഷം ചെ​​​ങ്ക​​​ള പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റും ഏ​​​ഴു​​​മാ​​​സ​​​ക്കാ​​​ലം കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യി​​​രു​​​ന്നു അബ്ദുൾ റസാഖ്.

ഭാ​​​ര്യ: സ​​​ഫി​​​യ (ചെ​​​ങ്ക​​​ള പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ൻ സ്റ്റാ​​​ന്‍​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍). മ​​​ക്ക​​​ള്‍: സൈ​​​റ, ഷ​​​ഫീ​​​ഖ് (പി​​​ഡ​​​ബ്ല്യു​​​ഡി കോ​​​ൺ​​​ട്രാ​​​ക്ട​​​ർ), ഷൈ​​​ല, ഷൈ​​​മ. മ​​​രു​​​മ​​​ക്ക​​​ൾ:​​​ആ​​​ബി​​​ദ് (കാ​​​ഞ്ഞ​​​ങ്ങാ​​​ട്), അ​​​ഫ്രീ​​​ന, നി​​​യാ​​​സ് (ബേ​​​വി​​​ഞ്ച), ദി​​​ൽ​​​ഷാ​​​ദ് (പ​​​ള്ളി​​​ക്ക​​​ര).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.