പോ​ലീ​സ് നി​യ​മ​വാ​ഴ്ച ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു: ബിജെപി
പോ​ലീ​സ് നി​യ​മ​വാ​ഴ്ച ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു: ബിജെപി
Saturday, October 20, 2018 1:09 AM IST
കൊ​​​ച്ചി: ദേ​​​വ​​​സ്വം മ​​​ന്ത്രി ക​​​ട​​​കം​​​പള്ളി സു​​​രേ​​​ന്ദ്ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പോ​​​ലീ​​​സ് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ നി​​​യ​​​മ​​​വാ​​​ഴ്ച ത​​​ക​​​ർ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ. ​​​എ​​​ൻ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ക​​​യ​​​റു​​​ന്ന​​​തി​​​നാ​​​യി കൊ​​​ച്ചി​​​യി​​​ൽ നി​​​ന്നെ​​​ത്തി​​​യ ര​​ഹ്‌​​ന ഫാ​​​ത്തി​​​മ എ​​​ന്ന യു​​​വ​​​തി​​​യെ പോ​​​ലീ​​​സ് യൂ​​​ണി​​​ഫോ​​​മും ഹെ​​​ൽ​​​മ​​​റ്റും ധ​​​രി​​​പ്പി​​​ച്ചാ​​ണു പോ​​​ലീ​​​സ് അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ സ​​​ന്നി​​​ധാ​​​ന​​​ത്തി​​​നു തൊ​​​ട്ട​​​ടു​​​ത്തു​​​വ​​​രെ എ​​​ത്തി​​​ച്ച​​ത്.

പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ അ​​​ല്ലാ​​​ത്ത ഒ​​​രാ​​​ൾ പോ​​​ലീ​​​സ് യൂ​​​ണി​​​ഫോം ധ​​​രി​​​ക്കു​​​ന്ന​​​ത് കേ​​​ര​​​ള പോ​​​ലീ​​​സ് 43 വ​​​കു​​​പ്പ​​​നു​​​സ​​​രി​​​ച്ചു കു​​​റ്റ​​​ക​​​ര​​​മാ​​​ണ്.

ഈ ​​​നി​​​യ​​​മം ലം​​​ഘി​​​ച്ചാ​​​ണ് ര​​​ഹ്‌ന ​​ഫാ​​​ത്തി​​​മ​​​യെ പോ​​​ലീ​​​സ് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ​​​ത്തി​​​ച്ച​​ത്. ഡി​​​ജി​​​പി ലോ​​​ക് നാ​​​ഥ് ബെ​​​ഹ്റ, ഐ​​​ജി​​​മാ​​​രാ​​​യ മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം, എ​​​സ്. ശ്രീ​​​ജി​​​ത്ത് എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​രേ സ​​​ർ​​വീ​​​സ് ച​​​ട്ട​​​മ​​​നു​​​സ​​​രി​​​ച്ചു​ നി​​​യ​​​മ​​ന​​​ട​​​പ​​​ടി എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.