കഴക്കൂട്ടത്തെ സ്ത്രീ​യു​ടെ വീ​ട്ടി​ലും ആ​ക്ര​മ​ണം
കഴക്കൂട്ടത്തെ സ്ത്രീ​യു​ടെ വീ​ട്ടി​ലും ആ​ക്ര​മ​ണം
Saturday, October 20, 2018 1:09 AM IST
ക​​​ഴ​​​ക്കൂ​​​ട്ടം: സു​​​പ്രീ​​​കോ​​​ട​​​തി വി​​​ധി​​​യെ തു​​​ട​​​ർ​​​ന്ന് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ദ​​​ർ​​​ശ​​​ന​​​ത്തി​​​നു പോ​​​യ സ്ത്രീ​​​യു​​​ടെ കു​​​ടും​​​ബ വീ​​​ട്ടി​​​ൽആ​​​ക്ര​​​മ​​​ണം.

ക​​​ഴ​​​ക്കൂ​​​ട്ടം സ്വ​​​ദേ​​​ശി​​​യാ​​​യ മേ​​​രി​​​സ്വീ​​​റ്റി(46) ഇ​​​ന്ന​​​ലെ​​​യാ​​​ണു ശ​​​ബ​​​രി​​​മ​​​ല ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി എ​​​ത്തി​​​യ​​​ത്. പ്ര​​ക്ഷോ​​ഭ​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ എ​​​ത്താ​​​നാ​​​കാ​​​തെ തി​​​രി​​​കെ വ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വ​​​രു​​​ടെ ക​​​ഴ​​​ക്കൂ​​​ട്ട​​​ത്തെ മൈ​​​ത്രീ ന​​​ഗ​​​റി​​​ലെ വീ​​​ട്ടി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​ത് മാ​​​താ​​​പി​​​താ​​​ക്ക​​​ളെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും വീ​​​ടി​​​ന്‍റെ മു​​​ൻ​​​വ​​​ശ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ക​​​സേ​​​ര​​​ക​​​ൾ വ​​​ലി​​​ച്ചെ​​​റി​​​യു​​​ക​​​യും ചെ​​​യ്തു. കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​കരും വീ​​​ടി​​​നു മു​​​ന്നി​​​ലൂ​​​ടെ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി.


മു​​​രു​​​ക്കും​​​പു​​​ഴ​​​യി​​​ൽ ഇ​​​വ​​​ർ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന വീ​​​ടി​​​ന്‍റെ​​​യും ജ​​​നാ​​​ല​​​ച്ചി​​​ല്ലുക​​​ൾ എ​​​റി​​​ഞ്ഞു​​​ട​​​ച്ചു. വീ​​​ട്ടു​​​കാ​​​ർ പ​​​രാ​​​തി​​​ന​​​ൽ​​​കാ​​​ത്ത​​​തി​​​നാ​​​ൽ കേ​​​സെ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​ന്നു ക​​​ഴ​​​ക്കൂ​​​ട്ടം അ​​​സി.​​​ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​നി​​​ൽ​​​കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു. മേ​​​രി​​​സ്വീ​​​റ്റി ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ത്തി​​​യെ​​​ന്ന മാ​​​ധ്യ​​​മ വാ​​​ർ​​​ത്ത​​​യുടെ തൊ​​​ട്ടു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.