ശോഭാ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു
ശോഭാ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു
Saturday, October 20, 2018 12:55 AM IST
വ​ട​ശേ​രി​ക്ക​ര: നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ചു പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ ശോ​ഭാ സു​രേ​ന്ദ്ര​നെ അ​റ​സ്റ്റ് ചെ​യ്തു വി​ട്ട​യ​ച്ചു. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭാ സു​രേ​ന്ദ്ര​നെ​യും മ​ഹി​ളാ മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ. വി. ​ടി. ര​മ​യെ​യും ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നു പ​മ്പ​യി​ലേ​ക്കു പോയ കെ​എ​സ്ആ​ർ​ടി​സി ബ​സി​ലാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്.

പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് 11 കി​ലോ​മീ​റ്റ​ർ ദൂ​രെ വ​ട​ശേ​രി​ക്ക​ര ചെ​റു​കാ​വ് ദേ​വീ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹം ബ​സ് ത​ട​ഞ്ഞ് 20ഓ​ളം പോ​ലീ​സു​കാ​രെ ഉ​ള്ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ന്‍റെ ഇ​ട​തു വ​ശ​ത്തു​ള്ള ഇടവ​ഴി​യി​ലൂ​ടെ ബ​സ് അ​ക​ത്തേ​ക്കു പ്ര​വേ​ശി​പ്പി​ച്ച് എ​ൽ​പി സ്കൂ​ളി​നു മു​ന്നി​ൽ നി​ർ​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​ക​രെ പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തി​നി​ട​യി​ൽ ഉ​ണ്ടാ​യ പോ​ലീ​സി​ന്‍റെ ബ​ല​പ്ര​യോ​ഗ​ത്തി​ൽ ശോ​ഭാ സു​രേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ നി​ല​ത്തു വീ​ണ​താ​യും പ​രാ​തി​യു​ണ്ട്.


ഇ​വ​രോ​ടൊ​പ്പം ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജി പ്ര​സാ​ദ്, മ​ഹി​ളാ മോ​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​വേ​ദി​ത, സെ​ക്ര​ട്ട​റി സി​ന്ധു​രാ​ജ്, ട്ര​ഷ​റ​ർ ല​താ മോ​ഹ​ൻ, മ​ഹി​ളാ മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​മാ ദേ​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഞ്ജ​ന സു​രേ​ഷ്, ട്ര​ഷ​റ​ർ രാ​ജി രാ​ജ് തു​ട​ങ്ങി​യ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. വൈ​കു​ന്നേ​ര​ത്തോ​ടെ മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​ർ​ക്ക് കോ​ട​തി ജാ​മ്യം ന​ല്കി വി​ട്ട​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.