ക​ഞ്ചാ​വു​മാ​യി പാലക്കാട് സ്വദേശി പി​ടി​യി​ൽ
Saturday, October 20, 2018 12:55 AM IST
കൊ​​​ച്ചി: കൊ​​ച്ചി​​യി​​ൽ കൗ​​​മാ​​​ര​​​ക്കാ​​​ർ​​​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നെ​​​ത്തി​​​ച്ച ക​​ഞ്ചാ​​വു​​മാ​​യി പാ​​ല​​ക്കാ​​ട് സ്വ​​ദേ​​ശി എ​​​റ​​​ണാ​​​കു​​​ളം എ​​​ക്സൈ​​​സി​​ന്‍റെ പി​​​ടി​​​യി​​ലാ​​യി. പാ​​​ല​​​ക്കാ​​​ട് ആ​​​ല​​​ത്തൂ​​​ർ സ്വ​​​ദേ​​​ശി ദി​​​നേ​​​ഷ് (27)​ ആ​​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​​ത്. ഇ​​​യാ​​​ളു​​ടെ പ​​ക്ക​​ൽ​​നി​​ന്ന് ര​​​ണ്ടു കി​​​ലോ ക​​​ഞ്ചാ​​​വ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

ബ​​​സ് മാ​​​ർ​​​ഗം ന​​​ഗ​​​ര​​​ത്തി​​​ലേ​​​ക്ക് ക​​​ഞ്ചാ​​​വെ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് പ്ര​​​തി​ കു​​ടു​​ങ്ങി​​യ​​ത്.


ഇ​​​യാ​​​ൾ ക​​​ഞ്ചാ​​​വ് മൊ​​​ത്ത​​​മാ​​​യും ചി​​​ല്ല​​​റ​​​യാ​​​യും വി​​​ല്പ​​​ന ന​​​ട​​​ത്തി വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു​​വെ​​ന്ന് എ​​ക്സൈ​​സ് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.