കൈ​​ര​​ളി ഗ​​വേ​​ഷ​​ക പു​​ര​​സ്കാ​​ര​​ങ്ങ​​ൾ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു
Friday, October 19, 2018 11:47 PM IST
കോ​ട്ട​യം: ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് ന​​ൽ​​കു​​ന്ന കൈ​​ര​​ളി ഗ​​വേ​​ഷ​​ക പു​​ര​​സ്കാ​​ര​​ങ്ങ​​ൾ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. മൂ​​ന്ന് വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യാ​​ണ് പു​​ര​​സ്കാ​​രം. പി​​എ​​ച്ച്ഡി പൂ​​ർ​​ത്തീ​​ക​​രി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു കൈ​​ര​​ളി ഗ​​വേ​​ഷ​​ക പു​​ര​​സ്കാ​​ര​​വും റ​​ഗു​​ല​​ർ സ​​ർ​​വീ​​സി​​ലു​​ള്ള സ​​ർ​​വ​​ക​​ലാ​​ശാ​​ല, കോ​​ള​​ജ് അ​​ധ്യാ​​പ​​ക​​ർ​​ക്ക് കൈ​​ര​​ളി ഗ​​വേ​​ഷ​​ക പു​​ര​​സ്കാ​​ര​​വും സം​​സ്ഥാ​​ന​​ത്തി​​ന​​ക​​ത്തു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ഗ​​വേ​​ഷ​​ക​​രാ​​യ​​വ​​ർ​​ക്കു​​ള്ള കൈ​​ര​​ളി ലൈ​​ഫ്ടൈം അ​​ച്ചീ​​വ്മെ​​ന്‍റ് പു​​ര​​സ്കാ​​ര​​വും ന​ൽ​കും.


ഇ​​ന്ത്യ​​യ്ക്ക​​ക​​ത്തും വി​​ദേ​​ശ​​ത്തു​​മു​​ള്ള കേ​​ര​​ളീ​​യ ഗ​​വേ​​ഷ​​ക​​ർ​​ക്കു​​ള്ള കൈ​​ര​​ളി ഗ്ലോ​​ബ​​ൽ ലൈ​​ഫ്ടൈം അ​​ച്ചീ​​വ്മെ​​ന്‍റ് പു​​ര​​സ്കാ​​രം ല​ഭി​ക്കും. എം​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ പ​​രി​​ധി​​യി​​ലു​​ള്ള ഗ​​വേ​​ഷ​​ക​​ർ​​ക്ക് 31ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന​​കം അ​​പേ​​ക്ഷ ന​​ൽ​​ക​ണം. വി​ലാ​സം: ജോ​​യി​​ന്‍റ് ര​​ജി​​സ്ട്രാ​​ർ, ഇ​ന്‍റേ​ണ​​ൽ ക്വാ​​ളി​​റ്റി അ​​ഷ്വ​​റ​​ൻ​​സ് സെ​​ൽ, എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല, പ്രി​​യ​​ദ​​ർ​​ശി​​നി ഹി​​ൽ​​സ് പി​​ഒ, കോ​​ട്ട​​യം - 686560. സോ​​ഫ്റ്റ് കോ​​പ്പി kairaliaw [email protected] .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.