ഭ​ക്ഷ്യ​ദി​ന​ത്തി​ൽ മ​ഹാ​സ​ദ്യ​യൊ​രു​ക്കി നൈ​​പു​​ണ്യ സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ്
ഭ​ക്ഷ്യ​ദി​ന​ത്തി​ൽ മ​ഹാ​സ​ദ്യ​യൊ​രു​ക്കി  നൈ​​പു​​ണ്യ സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ്
Friday, October 19, 2018 11:47 PM IST
ചേ​​ർ​​ത്ത​​ല: ലോ​​ക ഭ​​ക്ഷ്യ​​ദി​​ന​​ത്തി​​ൽ മ​​ഹാ​​സ​​ദ്യ ഒ​​രു​​ക്കി നൈ​​പു​​ണ്യ സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ലോ​​ക റി​​ക്കാ​​ർ​​ഡി​​ലേ​​ക്ക്. ഭ​​ക്ഷ്യ​​ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി കോ​​ള​​ജ് അ​​ങ്ക​​ണ​​ത്തി​​ൽ അ​​ഞ്ഞൂ​​റി​​ല​​ധി​​കം വി​​ഭ​​വ​​ങ്ങ​​ളു​​ള്ള കേ​​ര​​ളീ​​യ മ​​ഹാ​​സ​​ദ്യ​​യൊ​​രു​​ക്കി​​യാ​ണു നൈ​​പു​​ണ്യ സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ച​​രി​​ത്ര​​ത്തി​​ൽ ഇ​​ടം നേ​​ടി​​യ​​ത്.

മ​​ല​​യാ​​ളി​​ക​​ളു​​ടെ അ​​ടു​​ക്ക​​ള​​യി​​ൽ​​നി​​ന്നു പോ​​യ്മ​​റ​​ഞ്ഞ​​തും കേ​​ട്ടു​​മാ​​ഞ്ഞ​​തു​​മാ​​യ വി​​ഭ​​വ​​ങ്ങ​​ളാ​​ണ് ഒ​​രു​​ക്കി​​യ​​ത്. ച​​ട​​ങ്ങി​​ൽ അ​​റേ​​ബ്യ​​ൻ ബു​​ക്ക് ഓ​​ഫ് വേ​​ൾ​​ഡ് റി​​ക്കാ​​ർ​​ഡ് പ്ര​​തി​​നി​​ധി​​ക​​ൾ അം​​ഗീ​​കാ​​ര​​പ​​ത്രം കൈ​​മാ​​റി. ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് വി​​ഭാ​​ഗ​​ത്തി​​ലെ 207 ഓ​​ളം വ​​രു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഒ​​രു​​ക്കി​​യ 545 വി​​ഭ​​ങ്ങ​​ളാ​​ണ് ലോ​​ക​​ശ്ര​​ദ്ധ​​യി​​ലെ​​ത്തി​​ച്ച​​ത്.


നൂ​​റി​​ൽ​​പ​​രം പാ​​യ​​സ​​ങ്ങ​​ൾ, 60ൽ​​പ​​രം അ​​ച്ചാ​​റു​​ക​​ൾ, വി​​വി​​ധ​​യി​​നം അ​​വി​​യ​​ൽ, പ​​ച്ച​​ടി, കി​​ച്ച​​ടി തു​​ട​​ങ്ങി തൊ​​ടു​​ക​​റി​​ക​​ളും സ​​ദ്യ​​ക്ക് സ​​വി​​ശേ​​ഷ​​ത​​യേ​​റി. നൂ​​റു​​ശ​​ത​​മാ​​നം ജൈ​​വ​​ക​​റി​​ക്കൂ​​ട്ടു​​ക​​ളാ​​ലാ​​ണ് മ​​നോ​​ഹ​​ര​​മാ​​യ കേ​​ര​​ളീ​​യ സ​​ദ്യ ഒ​​രു​​ക്കി​​യ​​ത്. ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ അ​​ഭി​​രു​​ചി​​ക്ക് നി​​റം പ​​ക​രാ​​നും കേ​​ര​​ള​​ത്ത​​നി​​മ കാ​​ത്തു​​സൂ​​ക്ഷി​​ക്കാ​​നും വേ​​ണ്ടി​​യാ​​ണ് മ​​ഹാ​​സ​​ദ്യ ഒ​​രു​​ക്കി​​യ​​ത്. ച​​ട​​ങ്ങി​​ൽ ലോ​​ക റി​​ക്കോ​​ർ​​ഡ് പ്ര​​തി​​നി​​ധി​​ക​​ൾ അം​​ഗീ​​കാ​​ര​​പ​​ത്രം കോ​​ള​​ജ് അ​​സി. എ​​ക്സി. ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സി​​ബി പു​​ത്ത​​ൻ​​പ​​റ​​ന്പി​​ലി​​നു കൈ​​മാ​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.