വാഹനാപകടത്തിൽ നാ​​​ലു​​​പേ​​​ർ മ​​​രി​​​ച്ചു
വാഹനാപകടത്തിൽ നാ​​​ലു​​​പേ​​​ർ മ​​​രി​​​ച്ചു
Wednesday, October 17, 2018 8:56 PM IST
പ​​​യ്യ​​​ന്നൂ​​​ർ/​​​ത​​​ളി​​​പ്പ​​​റ​​​മ്പ്: കൊ​​​ല്ലൂ​​​ർ മൂ​​​കാം​​​ബി​​​ക ക്ഷേ​​​ത്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ച കാ​​​ർ ടാ​​​ങ്ക​​​ർ​​​ലോ​​​റി​​​യു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ച് നാ​​​ലു​​​പേ​​​ർ മ​​​രി​​​ച്ചു. നാ​​​ലു​​​പേ​​​ർ​​​ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ നാ​​​ലോ​​​ടെ പ​​​യ്യ​​​ന്നൂ​​​ർ എ​​​ടാ​​​ട്ട് കോ​​​ള​​​ജ് ബ​​​സ് സ്റ്റോ​​​പ്പി​​​ന് അ​​​ടു​​​ത്താ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

തൃ​​​ശൂ​​​ർ കൂ​​​ർ​​​ക്ക​​​ഞ്ചേ​​​രി ത​​​ങ്ക​​​മ​​​ണി​​​ക്ക​​​യ​​​റ്റ​​​ത്തി​​​നു സ​​​മീ​​​പം പു​​​ന്ന​​​വീ​​​ട്ടി​​​ൽ പ​​​രേ​​​ത​​​നാ​​​യ ശ്രീ​​​ധ​​​ര​​​ന്‍റെ മ​​​ക​​​ൻ ബി​​​ന്ദു​​​ലാ​​​ൽ (48), മ​​​ക​​​ൾ ദി​​​യ (10), സ​​​ഹോ​​​ദ​​​രി ബിം​​​ബി​​​ത​​​യു​​​ടെ മ​​​ക്ക​​​ളാ​​​യ ത​​​രു​​​ൺ (16), ഐ​​​ശ്വ​​​ര്യ (12) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. ബി​​​ന്ദു​​​ലാ​​​ലി​​​ന്‍റെ അ​​​മ്മ പ​​​ത്മാ​​​വ​​​തി (73), ഭാ​​​ര്യ അ​​​നി​​​ത(34), മ​​​ക​​​ൾ നി​​​യ(​​​ഒ​​​മ്പ​​ത്), സ​​​ഹോ​​​ദ​​​രി ബിം​​​ബി​​​ത എ​​​ന്നി​​​വ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​വ​​​രെ പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​ശു​​പ​​ത്രി​​യി​​​ലെ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ഗ​​​ൾ​​​ഫി​​​ൽ ജോ​​​ലി​​​ചെ​​​യ്യു​​​ന്ന ബി​​​ന്ദു​​​ലാ​​ൽ ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ 11നാ​​​ണ് നാ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്. രാ​​​ത്രി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളോ​​​ടൊ​​​പ്പം തൃ​​ശൂ​​രി​​ൽ​​നി​​ന്നു യാ​​​ത്ര പു​​​റ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ബി​​​ന്ദു​​​ലാ​​​ലാ​​​ണ് കാ​​​ർ ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​ത്.


ചാ​​​ല​​​ക്കു​​​ടി മു​​​രി​​​ങ്ങൂ​​​ർ പു​​​ളി​​​യ​​​ക്കാ​​​ട്ടി​​​ൽ ദി​​​ലീ​​​പി​​​ന്‍റെ മ​​​ക്ക​​​ളാ​​​ണ് മ​​​രി​​​ച്ച ത​​​രു​​​ണും ഐ​​​ശ്വ​​​ര്യ​​​യും. ദി​​​ലീ​​​പ് ഗ​​​ൾ​​​ഫി​​​ലാ​​​ണ്. ദു​​​ര​​​ന്ത​​​വാ​​​ർ​​​ത്ത​​​യ​​​റി​​​ഞ്ഞ് ദി​​​ലീ​​​പ് നാ​​​ട്ടി​​​ലേ​​​ക്കു പു​​റ​​പ്പെ​​ട്ടി​​​ട്ടു​​​ണ്ട്.

ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി പ​​ത്ത​​ര​​യോ​​​ടെ​​​യാ​​​ണ് തൃ​​​ശൂ​​​രി​​​ൽ​​​നി​​​ന്ന് ഇ​​​വ​​​ർ പു​​റ​​പ്പെ​​ട്ട​​ത്. മം​​​ഗ​​​ലാ​​​പു​​​ര​​​ത്തു​​​നി​​​ന്നു കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്കു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന ടാ​​​ങ്ക​​​ർ ലോ​​​റി​​​യു​​​മാ​​​യാ​​​ണ് കൂ​​​ട്ടി​​​യി​​​ടി​​​ച്ച​​​ത്.
കാ​​​റി​​​ന്‍റെ മു​​​ൻ​​​ഭാ​​ഗം പൂ​​​ർ​​​ണ​​​മാ​​​യി ത​​​ക​​​ർ​​​ന്നു. ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ ഗ​​​താ​​​ഗ​​​തം മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം ത​​​ട​​​സ​​​പ്പെ​​​ട്ടു.

പ​​​യ്യ​​​ന്നൂ​​​ർ പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട വാ​​​ഹ​​​ന​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.