ശ​ബ​രി​മ​ല​ ക​ലാ​പ​ഭൂ​മി​യാക്കാൻ ശ്രമം: എ​സ്എ​ൻ​ഡി​പി നേ​തൃ​യോ​ഗം
Wednesday, October 17, 2018 8:42 PM IST
ചേ​​ർ​​ത്ത​​ല: ശ​​ബ​​രി​​മ​​ല യുവതീ​പ്ര​വേ​ശ​ന വി​​ഷ​​യ​​ത്തി​​ന്‍റെ പേ​​രി​​ൽ മ​​ത​​സൗ​​ഹാ​​ർ​​ദം കാ​​ത്തുസൂ​​ക്ഷി​​ക്കു​​ന്ന ശ​​ബ​​രി​​മ​​ല​​യെ ക​​ലാ​​പ​ഭൂ​​മി​​യാ​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളാ​​ണു ന​​ട​​ക്കു​​ന്ന​​തെ​​ന്ന് എ​​സ്എ​​ൻ​​ഡി​​പി നേ​​തൃ​​യോ​​ഗം.

പ്ര​​ള​​യാ​​ന​​ന്ത​​ര കേ​​ര​​ള​​ത്തി​​ന് ഇ​​തു​​താ​​ങ്ങാ​​നു​​ള്ള ശേ​​ഷിപ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കാ​​ൻ ബ​​ന്ധ​​പ്പെ​​ട്ട​​വ​​രും സ​​ർ​​ക്കാ​​രും കൂ​​ട്ടാ​​യ ച​​ർ​​ച്ച​​ക​​ൾ ന​​ട​​ത്ത​​ണ​​മെ​​ന്നും യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു. വി​​ഷ​​യ​​ത്തി​​ൽ യോ​​ഗം വി​​ശ്വാ​​സി​​ക​​ൾ​​ക്കൊ​​പ്പ​​മാ​​ണെ​​ന്നും ഇ​​പ്പോ​​ൾ ന​​ട​​ക്കു​​ന്ന പ്ര​​തി​​ഷേ​​ധ രീ​​തി​​ക​​ളെ അം​​ഗീ​​ക​​രി​​ക്കി​​ല്ലെ​​ന്നും യോ​​ഗ​​ത്തി​​നു ശേ​​ഷം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു പ​​റ​​ഞ്ഞു.

നാ​​ഥ​​നി​​ല്ലാ​​തെ പ​ലേ​​ട​​ങ്ങ​​ളി​​ലും കു​​ടി​​ലു​​കെ​​ട്ടി ന​​ട​​ക്കു​​ന്ന​​തു ശ​​ബ​​രി​​മ​​ല​​യെ ന​​ന്നാ​​ക്കാ​​നു​​ള്ള​​ത​​ല്ലെ​​ന്നും ചി​​ല​​രു​​ടെ വാ​​ശി​ മാ​​ത്ര​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


രാ​​ഷ്‌​ട്രീ​​യ​പ്രേ​​രി​​ത​​വും വോ​​ട്ടു ല​​ക്ഷ്യ​​മി​​ട്ടു​​ള്ള​​തു​​മാ​​യ സ​​മ​​ര​​ങ്ങ​​ളെ അം​​ഗീ​​ക​​രി​​ക്കി​​ല്ല. പ്ര​​ത്യ​​ക്ഷ സ​​മ​​ര​​ത്തി​​നോ സ​​മ​​ര​​ത്തി​​നെ​​തി​​രാ​​യ പ്ര​​തി​​രോ​​ധ​​ത്തി​​നോ യോ​​ഗം ഇ​​ല്ലെ​​ന്നും ഈ ​​സ​​ന്ദേ​​ശം താ​​ഴേ​ത്ത​​ട്ടി​​ലേ​​ക്കു ന​​ൽ​​കി​ക്ക​​ഴി​​ഞ്ഞെന്നും വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ പ​​റ​​ഞ്ഞു.

ചേ​​ർ​​ത്ത​​ല അ​​ശ്വ​​നി റെ​​സി​​ഡ​​ൻ​​സി​​യി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ യോ​​ഗം പ്ര​​സി​​ഡ​​ന്‍റ് എം.​​എ​​ൻ. സോ​​മ​​ൻ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളി, ദേ​​വ​​സ്വം സെ​​ക്ര​​ട്ട​​റി അ​​ര​​യ​​ക്ക​​ണ്ടി സ​​ന്തോ​​ഷ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.