വാ​യ​ന​യു​ടെ വ​സ​ന്തം: സ​ർ​ക്കാ​ർ സ്ക​ളു​ക​ളി​ൽ ലൈ​ബ്ര​റി സം​വി​ധാ​നം ഒ​രു​ക്കാ​ൻ ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ
വാ​യ​ന​യു​ടെ വ​സ​ന്തം: സ​ർ​ക്കാ​ർ   സ്ക​ളു​ക​ളി​ൽ ലൈ​ബ്ര​റി സം​വി​ധാ​നം  ഒ​രു​ക്കാ​ൻ ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ
Wednesday, October 17, 2018 8:00 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ര​​​ക്ഷ​​​ണ യ​​​ജ്ഞ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ ഹൈ​​​സ്കൂ​​​ളു​​​ക​​​ളി​​​ലും യു​​​പി സ്കൂ​​​ളു​​​ക​​​ളി​​​ലും ലൈ​​​ബ്ര​​​റി പു​​​സ്ത​​​ക​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ഓ​​​ണ്‍​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ൽ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. സ്റ്റേ​​​റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ണ​​​ൽ ട്രെ​​​യി​​​നിം​​​ഗ് എ​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​ണ് ഓ​​​ണ്‍​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ൽ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

80 പ്ര​​​സാ​​​ധ​​​ക​​​രി​​​ൽ നി​​​ന്നു ല​​​ഭി​​​ച്ച കാ​​​റ്റ​​​ലോ​​​ഗും പു​​​സ​​​ത്ക​​​വും പ​​​രി​​​ശോ​​​ധി​​​ച്ച് ഷോ​​​ർ​​​ട്ട് ലി​​​സ്റ്റ് ചെ​​​യ്ത അ​​​യ്യാ​​​യി​​​ര​​​ത്തോ​​​ളം വ്യ​​​ത്യ​​​സ്ത വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള പു​​​സ്ത​​​ക​​​ങ്ങ​​​ളാ​​​ണ് പോ​​​ർ​​​ട്ട​​​ലി​​​ൽ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. നോ​​​വ​​​ൽ, ക​​​ഥ, ജീ​​​വ​​​ച​​​രി​​​ത്രം, നാ​​​ട​​​കം, റ​​​ഫ​​​റ​​​ൻ​​​സ്, വൈ​​​ജ്ഞാ​​​നി​​​ക സാ​​​ഹി​​​ത്യം, ബാ​​​ല​​​സാ​​​ഹി​​​ത്യം എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ൽ 1800 പു​​​സ്ത​​​ക​​​ങ്ങ​​​ൾ ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷ​​​യി​​​ലും ബാ​​​ക്കി​​​യു​​​ള്ള മ​​​ല​​​യാ​​​ള​​​ത്തി​​​ലു​​​മാ​​​ണ്.


സ​​​ർ​​​ക്കാ​​​ർ ഹൈ​​​സ്കു​​​ളു​​​ക​​​ളി​​​ൽ 45000 രൂ​​​പ​​​യു​​​ടെ പു​​​സ്ത​​​ക​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​ർ യു​​​പി സ്കൂ​​​ളു​​​ക​​​ളി​​​ലെ 5,6.7 ക്ലാ​​​സു​​​ക​​​ളി​​​ൽ ഓ​​​രോ ക്ലാ​​​സ് റൂ​​​മി​​​ലും 4750 രൂ​​​പ​​​യു​​​ടെ പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​മാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്. പ്ര​​​ള​​​യ ബാ​​​ധി​​​ത മേ​​​ഖ​​​ല​​​യി​​​ൽ ലൈ​​​ബ്ര​​​റി പു​​​സ്ത​​​ക​​​ങ്ങ​​​ൾ ന​​​ഷ്ട​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഹൈ​​​സ്കൂ​​​ളു​​​ക​​​ളി​​​ൽ ആ​​​കെ 70000 രൂ​​​പ​​​യു​​​ടെ പു​​​സ്ത​​​ക​​​ങ്ങ​​ളാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്.

ഒ​​​രു സ്കൂ​​​ളി​​​ൽ ആ​​​കെ ന​​​ൽ​​​കു​​​ന്ന തു​​​ക​​​യി​​​ൽ 25 ശ​​​ത​​​മാ​​​നം ഇം​​​ഗ്ലീ​​​ഷ് പു​​​സ്ത​​​ക​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് നി​​​ർ​​​ബ​​​ന്ധ​​​മു​​​ണ്ട്. ആ​​​കെ എ​​​ട്ടു കോ​​​ടി രൂ​​​പ​​​യ്ക്കു​​​ള്ള പു​​​സ്ത​​​ക​​​ങ്ങ​​ളാ​​ണ് സ്കൂ​​​ളു​​​ക​​​ളി​​​ൽ ന​​​ൽ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.