നാലുപേർക്കു മണ്ണാറശാല പുരസ്കാരം
നാലുപേർക്കു മണ്ണാറശാല പുരസ്കാരം
Wednesday, October 17, 2018 7:35 PM IST
ഹ​രി​പ്പാ​ട്: ക്ഷേ​ത്ര ക​ല​ക​ളു​ടെ പ​രി​പോ​ഷ​ണ​ത്തി​നാ​യി മ​ണ്ണാ​റ​ശാ​ല ശ്രീ​നാ​ഗ​രാ​ജ​സ്വാ​മി ക്ഷേ​ത്രം ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മ​ണ്ണാ​റ​ശാ​ല ശ്രീ​നാ​ഗ​രാ​ജ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. 25,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​ര​ങ്ങ​ൾ ആ​യി​ല്യ മ​ഹോ​ത്സ​വ​ത്തി​നു മു​ന്നോ​ടി​യാ​യി പു​ണ​ർ​തം നാ​ളാ​യ 30ന് ​ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും.


ക​ലാ​മ​ണ്ഡ​ലം സ​ര​സ്വ​തി(​നൃ​ത്തം), തൃ​ശൂ​ർ വി. ​രാ​മ​ച​ന്ദ്ര​ൻ(​ഗീ​തം), ആ​യാം​കു​ടി കു​ട്ട​പ്പ മാ​രാ​ർ (വാ​ദ്യം), ക​ലാ​മ​ണ്ഡ​ലം രാ​മ​ച്ചാ​ക്യാ​ർ(​നാ​ട്യം) എ​ന്നി​വ​രാ​ണ് ഇ​ത്ത​വ​ണ മ​ണ്ണാ​റ​ശാ​ല ശ്രീ​നാ​ഗ​രാ​ജ പു​ര​സ്കാ​ര​ത്തി​നു അ​ർ​ഹ​രാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.