സം​സ്ഥാ​ന​ത​ല മാ​സ്റ്റ​ർ ഷെ​ഫ് മ​ത്സ​രം 23ന്
Wednesday, October 17, 2018 7:35 PM IST
പാ​​ലാ: ചൂ​​ണ്ട​​ച്ചേ​​രി സെ​​ന്‍റ് ജോ​​സ​​ഫ്സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് കേ​​റ്റ​​റിം​​ഗ് ടെ​​ക്നോ​​ള​​ജി​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ക്ല​​ബ് ഓ​​ഫ് ഹോ​​സ്പി​​റ്റാ​​ലി​​റ്റി ഇ​​ൻ​​ഡ​​സ്ട്രി പ്ര​​ഫ​​ഷ​​ണ​​ൽ​​സ് കേ​​ര​​ള ചാ​​പ്റ്റ​​ർ, ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു വേ​​ണ്ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന പ​​ത്മ​​ശ്രീ ത​​ങ്കം ഇ. ​​ഫി​​ലി​​പ്പ് സ്മാ​​ര​​ക അ​​ഖി​​ല​​കേ​​ര​​ള ഇ​​ന്‍റ​​ർ കൊ​​ളീ​​ജി​​യ​​റ്റ് മാ​​സ്റ്റ​​ർ ഷെ​​ഫ് മ​​ത്സ​​രം, അ​​ന്താ​​രാ​​ഷ്‌​ട്ര ഷെഫ്സ് ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് 23നു ​​ചൂ​​ണ്ട​​ച്ചേ​​രി സെ​​ന്‍റ് ജോ​​സ​​ഫ്സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ ന​​ട​​ക്കും.

വി​​ജ​​യി​​ക​​ൾ​​ക്ക് എ​​വ​​ർ​​റോ​​ളിം​​ഗ് ട്രോ​​ഫി​​യും പ്ര​​ശ​​സ്തി​​പ​​ത്ര​​വും 10,001 രൂ​​പ​​യും പ്രൈ​​സ്മ​​ണി​​യും ന​​ൽ​​കും. മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ താ​​ത്പ​​ര്യ​​മു​​ള്ള ബി​​രു​​ദ, ഡി​​പ്ലോ​​മ വി​​ദ്യാ​​ർ​​ഥി​​ക​​ൾ കോ​​ള​​ജ് മേ​​ധാ​​വി സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ ക​​ത്തു​​മാ​​യി രാ​​വി​​ലെ ഒ​​ന്പ​​തി​​ന് എ​​ത്തി​​ച്ചേ​​ര​​ണം. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്കു ഫോ​​ൺ: 9995969755.


ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​നു ചേ​​രു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ 2017-18 അ​​ധ്യാ​​യ​​ന​​വ​​ർ​​ഷ​​ത്തി​​ലെ ലൈ​​ഫ് ടൈം ​​അ​​ച്ചീ​​വ്മെ​​ന്‍റ്, ചാ​​ന്പ്യ​​ൻ ഓ​​ഫ് ക്വാ​​ളി​​റ്റി, ഇ​​മ​​ർ​​ജിം​​ഗ് ഷെ​​പ് എ​​ന്നീ അ​​വാ​​ർ​​ഡു​​ക​​ൾ ന​​ൽ​​കി കേ​​ര​​ള​​ത്തി​​ലെ ഹോ​​ട്ട​​ൽ പ്ര​​ഫ​​ഷ​​ണ​​ൽ​​മാ​​രെ ആ​​ദ​​രി​​ക്കും. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സ്വാ​​ഗ​​ത​​സം​​ഘം ര​​ക്ഷാ​​ധി​​കാ​​രി ഫാ. ​​ജേ​​ക്ക​​ബ് പു​​തി​​യാ​​പ​​റ​​ന്പി​​ൽ, ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ സ​​ജി​​ൻ അ​​ഗ​​സ്റ്റി​​ൻ, പി​​ആ​​ർ​​ഒ ജാ​​ക്സ​​ൺ, ചി​​പ്സ് ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ വി​​നു പാ​​ല​​യ്ക്ക​​ൽ, ഷി​​ന്‍റോ സെ​​ബാ​​സ്റ്റ്യ​​ൻ, ചാ​​ക്കോ മാ​​ത്യു എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.