കെഎസ്ആർടിസി ബ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച സം​ഭ​വം: കാ​ർ ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു
Wednesday, October 17, 2018 7:27 PM IST
കൊ​​​ച്ചി: കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് കാ​​​റി​​​ൽ ത​​​ട്ടി​​​യ​​​ സം​​ഭ​​വ​​ത്തി​​ൽ ബ​​​സ് ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി ഡ്രൈ​​​വ​​​റെ മ​​​ർ​​​ദി​​​ച്ച് താ​​​ക്കോ​​​ൽ ഊ​​രി​​​യെ​​​ടു​​​ത്ത കാ​​​ർ ഡ്രൈ​​​വ​​​ർ​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. പ​​​ള്ളു​​​രു​​​ത്തി സി​​​വി​​​ൽ​​​ലൈ​​​ൻ സ്വ​​​ദേ​​​ശി ഹ​​​ണീ​​​ഷി(24)​​നെ​​തി​​രേ​​യാ​​ണ് ആ​​​ണ് എ​​​റ​​​ണാ​​​കു​​​ളം നോ​​​ർ​​​ത്ത് പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്.

ബ​​​സ് യാ​​​ത്രി​​​ക​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി വ​​​രി​​​ക​​​യാ​​​ണെ​​​ന്നും വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം​ മാ​​​ത്ര​​​മേ അ​​​റ​​​സ്റ്റ് സം​​​ബ​​​ന്ധി​​​ച്ച് വ്യ​​​ക്ത​​​ത​​​യു​​​ണ്ടാ​​​കൂ​​​വെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.


ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി എ​​​ട്ടോ​​​ടെ ക​​​ലൂ​​​ർ പ്രൈ​​​വ​​​റ്റ് ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​നു സ​​​മീ​​​പ​​​മു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ സ്ത്രീ​​​ക​​​ളും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള അ​​​റു​​​പ​​​തോ​​​ളം യാ​​​ത്രി​​​ക​​​രാ​​​ണു മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം വ​​​ഴി​​​യി​​​ൽ കു​​​രു​​​ങ്ങി​​​യ​​​ത്. പ​​​ള്ളു​​​രു​​​ത്തി സ്വ​​​ദേ​​​ശി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന കാ​​​റി​​​ലാ​​​ണു ബ​​​സ് ത​​​ട്ടി​​​യ​​​ത്. ഇ​​​തി​​​ൽ പ്ര​​​കോ​​​പി​​​ത​​​രാ​​​യ യാ​​​ത്രി​​​ക​​​ർ പാ​​​ലാ-​​​കൊ​​​ന്ന​​​ക്കാ​​​ട് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന പാ​​​ലാ ഡി​​​പ്പോ​​​യി​​ലെ ബ​​​സ് ഡ്രൈ​​​വ​​​ർ സാ​​​ജു ചാ​​​ക്കോ​​​യെ ആ​​ണ് മ​​ർ​​ദി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.