ബ്രൂവറി: സർക്കാർ നിലപാടിൽ തെറ്റില്ലെന്നു മന്ത്രി ഇ.പി. ജയരാജൻ
ബ്രൂവറി: സർക്കാർ നിലപാടിൽ തെറ്റില്ലെന്നു മന്ത്രി ഇ.പി. ജയരാജൻ
Tuesday, October 16, 2018 12:39 AM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: ബ്രൂ​​​വ​​​റി ലൈ​​​സ​​​ന്‍​സ് സം​​​ബ​​​ന്ധി​​​ച്ച് സ​​​ര്‍​ക്കാ​​​ർ നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ൽ യാ​​​തൊ​​​രു​​​തെ​​​റ്റു​​​മി​​ല്ലെ​​​ന്നു വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി ഇ.​​​പി.​ ജ​​​യ​​​രാ​​​ജ​​​ന്‍.

കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ല​​​വി​​​ലു​​​ള്ള ഐ​​​ക്യ​​​വും സ​​​മാ​​​ധാ​​​ന​​​വും നി​​​ല​​​നി​​​ര്‍​ത്തു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി മാ​​​ത്ര​​​മാ​​​ണ് ലൈ​​​സ​​​ന്‍​സ് റ​​​ദ്ദാ​​​ക്കി​​​യ​​ത്. മ​​​ങ്ങാ​​​ട്ടു​​​പ​​​റ​​​മ്പ് കെ​​​എ​​​പി നാ​​​ലാം ബ​​​റ്റാ​​​ലി​​​യ​​​നി​​​ല്‍ പ്ര​​​ള​​​യ​​​ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ കൈ​​​ത്താ​​​ങ്ങാ​​​യ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അ​​​നു​​​മോ​​​ദ​​​ന ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. മ​​​ഹാ​​​പ്ര​​​ള​​​യ​​​ത്തി​​​ല്‍ ത​​​ക​​​ര്‍​ന്ന കേ​​​ര​​​ള​​​ത്തെ സ​​​ഹാ​​​യി​​​ക്കാ​​​ന്‍ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍​പോ​​​ലും ത​​​ങ്ങ​​​ളാ​​​ല്‍ ക​​​ഴി​​​യു​​​ന്ന സ​​​ഹാ​​​യം ചെ​​​യ്ത​​​പ്പോ​​​ള്‍ സാ​​​ല​​​റി ച​​​ല​​​ഞ്ചി​​​ന്‍റെ പേ​​​രി​​​ല്‍ രാ​​ഷ്‌​​ട്രീ​​​യം ക​​​ളി​​​ക്കാ​​​നാ​​​ണ് ഒ​​​രു​​​വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​ര്‍ ശ്ര​​​മി​​​ച്ച​​​തെ​​​ന്ന് മ​​​ന്ത്രി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.


സം​​​സ്ഥാ​​​ന​​​ത്ത് പു​​​തു​​​താ​​​യി വ​​​നി​​​താ ബ​​​റ്റാ​​​ലി​​​യ​​​നും ഫ​​​യ​​​ര്‍​ഫോ​​​ഴ്‌​​​സി​​​ല്‍ വ​​​നി​​​ത​​​ക​​​ളു​​​ടെ പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗ​​​വും ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ര്‍​ത്തി​​​യാ​​​യെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ സ​​​ജീ​​​വ​​​മാ​​​യി പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ സേ​​​നാം​​​ഗ​​​ങ്ങ​​​ള്‍​ക്ക് മ​​​ന്ത്രി ഉ​​​പ​​​ഹാ​​​രം ന​​​ല്‍​കി.
കേ​​​ര​​​ള പോ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​വി.​ റെ​​​നീ​​​ഷ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കെ​​​എ​​​പി ക​​​മ​​​ന്‍​ഡാ​​ന്‍ഡ് കോ​​​റി സ​​​ഞ്ജ​​​യ് കു​​​മാ​​​ര്‍ ഗു​​​രു​​​ഡി​​​ന്‍, ആ​​​ന്തൂ​​​ര്‍ ന​​​ഗ​​​ര​​​സ​​​ഭാ​​​ധ്യ​​​ക്ഷ പി.​​​കെ.​​​ശ്യാ​​​മ​​​ള, സ​​​ണ്ണി ജോ​​​സ​​​ഫ്, റോ​​​യ് പി.​​​ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.