സോ​ളാ​ര്‍ സം​വി​ധാ​നം: അ​നു​മ​തിപ​ത്രം വാ​ങ്ങാ​ത്ത​വ​ര്‍​ക്കെ​തിരേ ന​ട​പ​ടി
Monday, October 15, 2018 11:22 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​നു​​​മ​​​തി പ​​​ത്രം വാ​​​ങ്ങാ​​​തെ കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ല്‍ ഗ്രി​​​ഡ് ക​​​ണ​​​ക്റ്റ​​​ഡ് സോ​​​ളാ​​​ര്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ സ്ഥാ​​​പി​​​ച്ച​​​വ​​​ര്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ചീ​​​ഫ് ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍ ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

വാ​​​ണി​​​ജ്യ സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ള്‍, ഹോ​​​ട്ട​​​ലു​​​ക​​​ള്‍, ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യി​​​ലാ​​​ണ് അ​​​നു​​​മ​​​തിപ​​​ത്രം വാ​​​ങ്ങാ​​​തെ സോ​​​ളാ​​​ര്‍ സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

ഇ​​​വ മ​​​നു​​​ഷ്യ ജീ​​​വ​​​ന് അ​​​പ​​​ക​​​ടം ഉ​​​ണ്ടാ​​​ക്കു​​​ക​​​യും വൈ​​​ദ്യു​​​ത മേ​​​ഖ​​​ല​​​യു​​​ടെ സു​​​ഗ​​​മ​​​മാ​​​യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ന് ത​​​ട​​​സം സൃ​​​ഷ്ടി​​​ക്കു​​​ക​​​യും ചെ​​​യ്യും. സോ​​​ളാ​​​ര്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ര്‍ 30 ദി​​​വ​​​സ​​​ത്തി​​​ന​​​കം അ​​​നു​​​മ​​​തിപ​​​ത്രം വാ​​​ങ്ങി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ നി​​​യ​​​മ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.