വാഹനാപകടത്തിൽ യുവാവ് മരിച്ചു
വാഹനാപകടത്തിൽ യുവാവ് മരിച്ചു
Wednesday, September 26, 2018 1:36 AM IST
ചെ​ങ്ങ​ന്നൂ​ർ: ബൈ​ക്കും സ്കോ​ർ​പി​യോ വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്ര​ക​നാ​യ വെ​ൺ​മ​ണി കൈ​മ​ളേ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ അ​നൂ​പ് ആ​ന​ന്ദ് (വി​ഷ്ണു-27) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ന്‍റെ പി​ന്നി​ലി​രു​ന്നു യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സു​ഹൃ​ത്ത് വെ​ണ്‍മ​ണി ചെ​റി​യാ​ലും​മൂ​ട് തെ​ങ്ങി​ഴേ​ത്ത് വീ​ട്ടി​ൽ ഷി​ജു​വി​നെ (21) പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11.30ന് ​ഗ​വ. ഐ​ടി​ഐ ജം​ഗ്ഷ​നി​ലെ ബി​വ​റേ​ജ​സ് ഒൗ​ട്ട് ലെ​റ്റി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം വെ​ണ്‍മ​ണി​യി​ലെ വീ​ട്ടി​ലേ​ക്കു പോ​ക​വേ എ​തി​രേ വ​ന്ന സ്കോ​ർ​പി​യോ ഇടിക്കുക​യാ​യി​രു​ന്നു.


ബം​ഗ​ളൂ​രു​വി​ൽ ഇ​ൻ​സ്ട്ര​മെ​ന്‍റേ​ഷ​ൻ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന അ​നൂ​പ് ആ​ന​ന്ദ് വി​ദേ​ശ​ത്തേ​ക്ക് പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യ​വേ പ​ക്ഷാ​ഘാ​തം വ​ന്ന അ​ച്ഛ​ൻ ആ​ന​ന്ദ​ൻ​പി​ള്ള ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​ക​ന്‍റെ ദാ​രു​ണ അ​ന്ത്യം. മൃ​ത​ദേ​ഹം മു​ള​ക്കു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ചെ​ങ്ങ​ന്നൂ​ർ പോ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​മ്മ: പ​ത്മി​നി​യ​മ്മ. സ​ഹോ​ദ​രി അ​ശ്വ​തി ര​ഞ്ജി​ത്ത്. സം​സ്കാ​രം ഇ​ന്നു 3.30 നു ​വീ​ട്ടു​വ​ള​പ്പി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.