വനത്തിൽ കനത്ത മഴ: വ​ണ്ടി​പ്പെ​രി​യാ​ർ ദേശീയപാതയിൽ വെള്ളം കയറി
വനത്തിൽ കനത്ത മഴ: വ​ണ്ടി​പ്പെ​രി​യാ​ർ ദേശീയപാതയിൽ വെള്ളം കയറി
Tuesday, September 25, 2018 1:28 AM IST
വ​​ണ്ടി​​പ്പെ​​രി​​യാ​​ർ: വ​ണ്ടി​പ്പെ​രി​യാ​റി​ൽ ദേ​​ശീ​യ പാ​​ത 183-ൽ ​​നെ​​ല്ലി​​മ​​ല​​ക​​വ​​ല​​യ്ക്കു സ​​മീ​​പം റോ​​ഡി​​ൽ വെ​​ള്ളം ക​​യ​​റി ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. തി​​ങ്ക​​ളാ​​ഴ്ച വൈ​​കു​​ന്നേ​​രം ആ​റോ​ടെ തോ​​ട്ടി​​ൽ വെ​​ള്ളം ഉ​​യ​​ർ​ന്നു റോ​​ഡി​​ലേ​​ക്കു ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു.​​

റോ​​ഡി​​ലെ വെ​​ള്ളം മൂ​​ലം ചെ​​റു​​വാ​​ഹ​​ന​​ങ്ങ​​ൾ ക​​ട​​ന്നു പോ​​കാ​ൻ ക​​ഴി​​യാ​​ത്ത സ്ഥി​തി​യാ​​ണ്. വാ​​ളാ​​ർ​​ഡി ചെ​​ങ്ക​​ര- മ്ലാ​​മ​​ല ശാ​​ന്തി പാ​​ലം വ​​ഴി​യാ​ണ് ചെ​​റു​​വാ​​ഹ​​ന​​ങ്ങ​​ൾ പോ​​യ​​ത്. പ​​ല​​രും റോ​​ഡി​​ൽ കു​​ടു​​ങ്ങി. പെ​​രി​​യാ​​ർ -ചോ​​റ്റു​​പാ​​റ കൈ ​​തോ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് പെ​ട്ടെ​ന്ന് ഉ​യ​ർ​ന്ന​താ​ണ് റോ​​ഡി​​ലെ വെ​​ള്ളം ക​​യ​​റാ​​ൻ കാ​​ര​​ണം. നെ​​ല്ലി​​മ​​ല, ക​​ക്കി ക​​വ​​ല, ജം​​ഗ്ഷ​​നു​​ക​​ളു​​ടെ സ​​മീ​​പ​​ത്തെ താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ റോ​​ഡി​​ലാ​​ണ് വെ​​ള്ളം ക​​യ​​റി ഗ​​താ​​ഗ​​തം ഭാ​​ഗി​​ക​​മാ​​യി ത​​ട​​സ​പ്പെ​​ട്ട​​ത്.


വ​​ന​​ത്തി​​നു​​ള്ളി​​ൽ മ​​ഴ പെ​​യ്യു​​ന്ന​​തും ചോ​​റ്റു​​പാ​​റ​​യ്ക്കു സ​​മീ​​പ​​ത്തെ സ്വ​​കാ​​ര്യ തോ​​ട്ട​​ങ്ങ​​ളി​​ലെ ത​​ട​​യ​​ണ തു​​റ​​ന്ന​​തു​മാ​ണ് ദേ​​ശീ​യ​പാ​​ത​​യി​​ൽ പെ​​ട്ടെ​​ന്നു വെ​ള്ളം പൊ​ങ്ങാ​ൻ കാ​​ര​​ണ​​മെ​​ന്നു സം​​ശ​​യി​​ക്കു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.