എ​എ​സ്ഐ​എ​സ്‌​സി സം​സ്ഥാ​ന ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പ് ഭ​ര​ണ​ങ്ങാ​ന​ത്ത്
എ​എ​സ്ഐ​എ​സ്‌​സി സം​സ്ഥാ​ന ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പ് ഭ​ര​ണ​ങ്ങാ​ന​ത്ത്
Tuesday, September 25, 2018 12:58 AM IST
ഭ​​ര​​ണ​​ങ്ങാ​​നം: എ​​എ​​സ്ഐ​​എ​​സ്‌​​സി (അസോസിയേ ഷൻ ഒാഫ് സ് കൂൾസ് ഫോർ ഇന്ത്യൻ സ്കൂ ൾ സർട്ടിഫിക്ക റ്റ്) പ്ര​​ഥ​​മ സം​​സ്ഥാ​​ന ക​​രാ​​ട്ടെ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഭ​ര​ണ​ങ്ങാ​ന​ത്ത് ന​ട​ക്കും. 27നു ​​രാ​​വി​​ലെ 8.15 ന് ​ഭ​​ര​​ണ​​ങ്ങാ​​നം അ​​ൽ​​ഫോ​​ൻ​​സ റെ​​സി​​ഡ​​ൻ​​ഷ​​ൽ സ്കൂ​​ളി​​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​നു തു​ട​ക്ക​മാ​കു​മെ​ന്നു പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​സി​​സ്റ്റ​​ർ ആ​​ൻ​​സ​​ൽ മ​​രി​​യ, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് പാ​​റേ​​ക്കാ​​ട്ട് എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.

സ്വാ​​ഗ​​ത​​സം​​ഘം ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഫാ. ​​ജ​​യിം​​സ് മു​​ല്ല​​ശേ​​രി (ര​​ക്ഷാ​​ധി​​കാ​​രി), സി​​സ്റ്റ​​ർ ആ​​നി ക​​ല്ല​​റ​​ങ്ങാ​​ട്ട് (ഉ​​പ​​ര​​ക്ഷാ​​ധി​​കാ​​രി), ഡോ. ​​സി​​സ്റ്റ​​ർ ആ​​ൻ​​സ​​ൽ മ​​രി​​യ (ഓ​​ർ​​ഗ​​നൈ​​സിം​​ഗ് സെ​​ക്ര​​ട്ട​​റി), ജോ​​സ് പാ​​റേ​​ക്കാ​​ട്ട് (ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ), അ​​നൂ​​പ് കെ. ​​ജോ​​ണ്‍ (കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ), ഫെ​​ലി​​ക്സ് വി​​ള​​ക്കു​​ന്നേ​​ൽ (കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ), അ​​ഞ്ജ​​ന രാ​​ജ​​ൻ, ബി​​ൻ​​സി സെ​​ബാ​​സ്റ്റ്യ​​ൻ, മാ​​ർ​​ഷ​​ൽ മാ​​ത്യു (മെം​​ബേ​​ഴ്സ്), വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ളു​​ടെ ചെ​​യ​​ർ​​മാ​​ന്മാ​​രാ​​യി ജോ​​ഷി മൂ​​ഴി​​യാ​​ങ്ക​​ൽ (സ്വീ​​ക​​ര​​ണ ക​​മ്മി​​റ്റി), ജോ​​ജി പാ​​റേ​​ക്കാ​​ട്ട് (പ​​ബ്ലി​​സി​​റ്റി ക​​മ്മി​​റ്റി), ലി​​മ്യ ലൂ​​ക്കോ​​സ് (ര​​ജി​​സ്ട്രേ​​ഷ​​ൻ), റോ​​ബി​​ൻ തോ​​മ​​സ് (ലൈ​​റ്റ് ആ​​ൻ​​ഡ് സൗ​​ണ്ട്), എ​​ബി​​സ​​ൻ ആ​​ലാ​​നി (ഫു​​ഡ് ക​​മ്മി​​റ്റി), അ​​നൂ​​ജ് ചി​​റ​​യ്ക്ക​​ൽ​​പു​​ര​​യി​​ടം (അ​ക്കോ​​മ​​ഡേ​​ഷ​​ൻ), ഷൈ​​മോ​​ൾ തോ​​മ​​സ് (ഫ​​സ്റ്റ് എ​​യ്ഡ്) എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​പു​​ല​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി. എ​​എ​​സ്ഐ​​എ​​സ്‌​​സി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഫാ. ​​ജ​​യിം​​സ് മു​​ല്ല​​ശേ​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ദേ​​ശീ​​യ ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​ൻ വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജോ​​ർ​​ജ് കു​​ര്യ​​ൻ ക​​രാ​​ട്ടെ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി പാ​​ന്പാ​​ടി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. സ്കൂ​​ൾ മാ​​നേ​​ജ​​ർ സി​​സ്റ്റ​​ർ ആ​​നി ക​​ല്ല​​റ​​ങ്ങാ​​ട്ട്, പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​സി​​സ്റ്റ​​ർ ആ​​ൻ​​സ​​ൽ മ​​രി​​യ, ഭ​​ര​​ണ​​ങ്ങാ​​നം ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മാ​​ത്തു​​ക്കു​​ട്ടി പ​​രു​​ന്തു​​വീ​​ട്ടി​​ൽ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ പെ​​ണ്ണ​​മ്മ ജോ​​സ​​ഫ്, കേ​​ര​​ള ക​​രാ​​ട്ടെ അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​എ. ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ, നാ​​ഷ​​ണ​​ൽ കോ​​ച്ച് ആ​​ൻ​​ഡ് റ​​ഫ​​റി ക​​രാ​​ട്ടെ അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ സെ​​യ്ദ് ജ​​മാ​​ൽ, സ്വാ​​ഗ​​ത​​സം​​ഘം ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ ജോ​​സ് പാ​​റേ​​ക്കാ​​ട്ട് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

സം​​സ്ഥാ​​ന ത​​ല​​ത്തി​​ൽ കൂ​​ടു​​ത​​ൽ പോ​​യി​​ന്‍റു​​ക​​ൾ നേ​​ടു​​ന്ന സ്കൂ​​ളി​​ന് ഭ​​ര​​ണ​​ങ്ങാ​​നം അ​​ൽ​​ഫോ​​ൻ​​സ റെ​​സി​​ഡ​​ൻ​​ഷ്യ​​ൽ സ്കൂ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള എ​​വ​​ർ​​റോ​​ളിം​​ഗ് ട്രോ​​ഫി ന​​ൽ​​കും. സ​​മ്മാ​​ന​​ദാ​​നം വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് പാ​​ലാ ഡി​​വൈ​​എ​​സ്പി ഷാ​​ജി​​മോ​​ൻ ജോ​​സ​​ഫ് നി​​ർ​​വ​​ഹി​​ക്കും. സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ സ്കൂ​​ളു​​ക​​ളി​​ൽ​നി​​ന്നാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട നൂ​​റി​​ൽ​​പ്പ​​രം വി​​ദ്യാ​​ർ​​ഥി​​ക​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കും.
13 കാ​​റ്റ​​ഗ​​റി​​യി​​ലാ​​യി ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഒ​​രു സ്കൂ​​ളി​​ൽ​നി​​ന്ന് ഒ​​രു കാ​​റ്റ​​ഗ​​റി​യി​ൽ ഒ​​രു ആ​​ണ്‍​കു​​ട്ടി​​ക്കും ഒ​​രു പെ​​ണ്‍​കു​​ട്ടി​​ക്കും മ​​ത്സ​​രി​​ക്കാ​​ൻ അ​​വ​​സ​​ര​​മു​​ണ്ട്. വേ​​ൾ​​ഡ് ക​​രാ​​ട്ടെ ഫെ​​ഡ​​റേ​​ഷ​​ൻ റൂ​​ൾ​​സ് അ​​നു​​സ​​രി​​ച്ചാ​​യി​​രി​​ക്കും മ​​ത്സ​​ര​​ങ്ങ​​ൾ.
കൂ​​ടു​​ത​​ൽ കാ​​റ്റ​​ഗ​​റി​​യി​​ൽ വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കു​​ന്ന സ്കൂ​​ളി​​ന് ഓ​​വ​​റോ​​ൾ ട്രോ​​ഫി ന​​ൽ​​കും. എ​​ല്ലാ കാ​​റ്റ​​ഗ​​റി​​യു​​ടെ​​യും ഫൈ​​ന​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ഉ​​ച്ച​​ക​​ഴി​​ഞ്ഞാ​​ണു ന​​ട​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.