സ്കൂട്ടറിൽ അജ്ഞാത വാഹനമിടിച്ച് ദീപിക ഏജന്‍റ് മരിച്ചു
സ്കൂട്ടറിൽ അജ്ഞാത വാഹനമിടിച്ച്  ദീപിക ഏജന്‍റ് മരിച്ചു
Tuesday, September 25, 2018 12:58 AM IST
മൂ​​വാ​​റ്റു​​പു​​ഴ: സ്കൂ​​ട്ട​​റി​​ൽ അ​​ജ്ഞാ​​ത വാ​​ഹ​​ന​​മി​​ടി​​ച്ച് ദീ​​പി​​ക ഏ​​ജ​​ന്‍റ് മ​​രി​​ച്ചു. ഈ​​സ്റ്റ്മാ​​റാ​​ടി മാ​​ങ്കു​​ടി​​യി​​ൽ പ​​രേ​​ത​​നാ​​യ എം.​​യു. ചാ​​ക്കോ​​യു​​ടെ (പേ​​ര​​മം​​ഗ​​ലം സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് റി​​ട്ട. സെ​​ക്ര​​ട്ട​​റി) മ​​ക​​ൻ എം.​​സി. ജെ​​യ്സ​​ണ്‍ (46) ആ​​ണ് മ​​രി​​ച്ച​​ത്. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി ഏ​​ഴ​​ര​​യോ​​ടെ ഈ​​സ്റ്റ്മാ​​റാ​​ടി ഷാ​​പ്പും​​പ​​ടി​​യി​​ൽ ജെ​​യ്സ​​ണ്‍ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന സ്കൂ​​ട്ട​​റി​​ൽ അ​​ജ്ഞാ​​ത വാ​​ഹ​​ന​​മി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

റോ​​ഡി​​ലേ​​ക്ക് തെ​​റി​​ച്ചു​​വീ​​ണ ജെ​​യ്സ​​ണെ ശ​​ബ്ദം കേ​​ട്ട് ഓ​​ടി​​യെ​​ത്തി​​യ നാ​​ട്ടു​​കാ​​ർ ഉ​​ട​​ൻ മൂ​​വാ​​റ്റു​​പു​​ഴ സെ​​ന്‍റ് ജോ​​ർ​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും പ​​രി​​ക്ക് ഗു​​രു​​ത​​ര​​മാ​​യി​​രു​​ന്ന​​തി​​നാ​​ൽ ആ​​ലു​​വ രാ​​ജ​​ഗി​​രി ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ 6.30ന് ​​മ​​രി​​ച്ചു. സം​​സ്കാ​​രം ഇ​​ന്നു രാ​​വി​​ലെ 11ന് ​​ഈ​​സ്റ്റ്മാ​​റാ​​ടി സെ​​ന്‍റ് ജോ​​ർ​​ജ് ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യി​​ൽ. ഇ​​ടി​​ച്ച വാ​​ഹ​​നം ക​​ണ്ടെ​​ത്തു​​ന്ന​​തി​​നാ​​യി പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. സ​​മീ​​പ​​ത്തെ സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ പ​​രി​​ശോ​​ധി​​ച്ചു വ​​രി​​ക​​യാ​​ണ്.


ജെ​​യ്സ​​ണ്‍ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട സ്ഥ​​ല​​ത്ത് ര​​ണ്ടാ​​ഴ്ച മു​​ന്പ് ലോ​​റി​​യും കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ച് മ​​റ്റൊ​​രു അ​​പ​​ക​​ട​​വും ന​​ട​​ന്നി​​രു​​ന്നു. അ​​പ​​ക​​ട​​ത്തി​​ൽ ത​​ക​​ർ​​ന്ന കാ​​ർ റോ​​ഡ​​രി​​കി​​ൽ നി​​ന്നു മാ​​റ്റാ​​തി​​രു​​ന്ന​​തു പ്ര​​ദേ​​ശ​​ത്ത് വീ​​ണ്ടും അ​​പ​​ക​​ടങ്ങ​​ൾ​​ക്ക് കാ​​ര​​ണ​​മാ​​കു​​ന്ന​​താ​​യി ആ​​രോ​​പി​​ച്ച് പോ​​ലീ​​സി​​നെ​​തി​​രേ ഇ​​ന്ന​​ലെ നാ​​ട്ടു​​കാ​​ർ രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു. ഇ​​തേ തു​​ട​​ർ​​ന്നു പോ​​ലീ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​റ്റൊ​​രു സ്ഥ​​ല​​ത്തേ​​ക്ക് കാ​​ർ മാ​​റ്റി​​യ​​തോ​​ടെ​​യാ​​ണ് ജ​​ന​​ങ്ങ​​ളു​​ടെ പ്ര​​തി​​ഷേ​​ധം ശ​​മി​​ച്ച​​ത്.

ജെ​​യ്സ​​ന്‍റെ ഭാ​​ര്യ: സോ​​ളി ക​​രി​​മ​​ണ്ണൂ​​ർ കു​​ന്ന​​ത്ത് കു​​ടും​​ബാം​​ഗം.​​മ​​ക്ക​​ൾ: ജി​​യോ​​ണ്‍(​​പ​​ത്താം​​ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി, ഈ​​സ്റ്റ് മാ​​റാ​​ടി ഹോ​​ളി​​ഫാ​​മി​​ലി ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്കൂ​​ൾ), ജി​​യോ​​ണ(​​എ​​ൽ​​കെ​​ജി വി​​ദ്യാ​​ർ​​ഥി​​നി, ഈ​​സ്റ്റ് മാ​​റാ​​ടി ഹോ​​ളി​​ഫാ​​മി​​ലി ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്കൂ​​ൾ).​​സ​​ഹോ​​ദ​​ര​​ങ്ങ​​ൾ:​​വി​​ൽ​​സ​​ൺ,സോ​​ണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.