ഡ്രോ​ണ്‍ ഫോ​ട്ടോ​ഗ്ര​ഫിക്കു ക​ര്‍​ശ​ന നി​യ​ന്ത്ര​ണം
ഡ്രോ​ണ്‍ ഫോ​ട്ടോ​ഗ്ര​ഫിക്കു ക​ര്‍​ശ​ന നി​യ​ന്ത്ര​ണം
Tuesday, September 25, 2018 12:58 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഡ്രോ​​​ൺ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഫോ​​​ട്ടോ​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ര്‍​പ്പെ​​​ടു​​​ത്താ​​​ൻ രാ​​​ജ്യ​​​ത്ത് ഡ്രോ​​​ണ്‍ പോ​​​ളി​​​സി ത​​​യാ​​​റാ​​​ക്കു​​​ന്നു. അ​​​നു​​​മ​​​തി​​​യും നി​​​യ​​​ന്ത്ര​​​ണ​​​വും എ​​​ല്ലാം ഡി​​​ജി​​​റ്റ​​​ല്‍ സ്‌​​​കൈ എ​​​ന്ന ഓ​​​ണ്‍​ലൈ​​​ന്‍ പ്ലാ​​​റ്റ്ഫോ​​​മി​​​ല്‍ വ​​​രു​​​ന്ന വി​​​ധ​​​ത്തി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ ഒ​​​ന്നു​​​മു​​​ത​​​ലാ​​​ണ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​​ക​​​യെ​​​ന്ന് കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ഫേ​​​സ്ബു​​​ക്കി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ല്ലാ​​​വി​​​ഭാ​​​ഗം ഡ്രോ​​​ണു​​​ക​​​ള്‍, പൈ​​​ല​​​റ്റ്, ഉ​​​ട​​​മ​​​സ്ഥ​​​ന്‍ എ​​​ന്നി​​​വ ഡി​​​ജി​​​റ്റ​​​ല്‍ സ്‌​​​കൈ എ​​​ന്ന സി​​​വി​​​ല്‍ ഏ​​​വി​​​യേ​​​ഷ​​​ന്‍ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ഡി​​​ജി​​​റ്റ​​​ല്‍ പ്ലാ​​​റ്റ്ഫോ​​​മി​​​ല്‍ ഒ​​​റ്റ​​​ത​​​വ​​​ണ ര​​​ജി​​സ്റ്റ​​ർ ചെ​​യ്യ​​​ണം. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ന്ന നാ​​​നോ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ഡ്രോ​​​ണു​​​ക​​​ള്‍​ക്കു യൂ​​​ണി​​​ക് ഐ​​​ഡ​​​ന്‍റി​​​ഫി​​​ക്കേ​​​ഷ​​​ന്‍ ന​​​മ്പ​​​ര്‍ ല​​​ഭ്യ​​​മാ​​​ക്കും. അ​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള ഓ​​​രോ പ​​​റ​​​ക്ക​​​ലി​​​നും മൊ​​​ബൈ​​​ല്‍ ആ​​​പ് വ​​​ഴി അ​​​ധി​​​കൃ​​​ത​​​രു​​​ടെ അ​​​നു​​​മ​​​തി വാ​​​ങ്ങി​​​യി​​​രി​​​ക്ക​​​ണം. അ​​​നു​​​മ​​​തി ല​​​ഭി​​​ക്കാ​​​ത്ത പ​​​ക്ഷം ഡ്രോ​​​ണി​​​ന് ടേ​​​ക്ക്ഓ​​​ഫ് ചെ​​​യ്യാ​​​ന്‍ സാ​​​ധി​​​ക്കി​​​ല്ല. വി​​​വാ​​​ഹം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഫോ​​​ട്ടോ​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് ഇ​​പ്പോ​​ൾ വ്യാ​​​പ​​​ക​​​മാ​​​യി ഡ്രോ​​​ൺ ഉ​​​പ​​​യോ​​​ഗി​​ക്കു​​ന്നു​​​ണ്ട്.

എ​​​ന്നാ​​​ല്‍, അ​​​നു​​​മ​​​തി ല​​​ഭ്യ​​​മാ​​​യാ​​​ലും പോ​​​ളി​​​സി​​​യി​​​ല്‍ പ​​​റ​​​യു​​​ന്ന മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പ്ര​​​കാ​​​രം മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ഡ്രോ​​​ണു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം. ഇ​​​തു​​​പ്ര​​​കാ​​​രം ഡ്രോ​​​ണ്‍ കാ​​​ണാ​​​വു​​​ന്ന ദൂ​​​ര​​​ത്തി​​​ലും പ​​​ക​​​ല്‍ സ​​​മ​​​യ​​​ങ്ങ​​​ളി​​​ല്‍ 400 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ലും മാ​​​ത്ര​​​മേ പ​​​റ​​​പ്പി​​​ക്കാ​​​വൂ. കൂ​​​ടാ​​​തെ ഡ്രോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന ഇ​​​ട​​​ങ്ങ​​​ളെ ചു​​വ​​പ്പ്, മ​​ഞ്ഞ, പ​​ച്ച എ​​​ന്നി​​​ങ്ങ​​​നെ മേ​​​ഖ​​​ല​​​ക​​​ളാ​​​യും തി​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ല്‍ രാ​​​ജ്യ​​​ത്തെ ത​​​ന്ത്ര പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​യാ​​​യ റെ​​​ഡ് സോ​​​ണി​​​ല്‍ ഡ്രോ​​​ണു​​​ക​​​ള്‍​ക്ക് പ​​​റ​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി ല​​ഭി​​​ക്കി​​​ല്ല. വി​​മാ​​ന​​ത്താ​​വ​​ള പ​​​രി​​​സ​​​രം, രാ​​​ജ്യാ​​​തി​​​ര്‍​ത്തി, സം​​​സ്ഥാ​​​ന ഭ​​​ര​​​ണ​​​സി​​​രാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ള്‍, ത​​​ന്ത്ര​​​പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​ക​​​ള്‍, മി​​​ലി​​​ട്ട​​​റി മേ​​ഖ​​ല എ​​​ന്നി​​​വ​​യ­ാ​​​ണ് ചു​​വ​​പ്പ് സോ​​​ണി​​​ല്‍​പെ​​​ടു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ള്‍. ഭാ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ഞ്ചാ​​​യി തി​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് പോ​​​ളി​​​സി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. 250 ഗ്രാം ​​​മു​​​ത​​​ൽ 150 കി​​​ലോ​​​ഗ്രാം വ​​​രെ വേ​​​ര്‍​തി​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് പോ​​​ളി​​​സി ത​​​യ്യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

നാ​​​നോ ഡ്രോ​​​ണു​​​ക​​​ൾ അ​​​ല്ലാ​​​ത്ത എ​​​ല്ലാ ഡ്രോ​​​ണു​​​ക​​​ൾ​​​ക്കും അ​​​നു​​​മ​​​തി​​​ല​​​ഭി​​​ക്കു​​​വാ​​​ൻ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ഉ​​​ണ്ടാ​​​യി​​​രി​​​ക്കേ​​​ണ്ട​​വ :-

=GNSS (GPS ) - ഗ്ലോ​​​ബ​​​ൽ നാ​​​വി​​​ഗേ​​​ഷ​​​ൻ സാ​​​റ്റ​​​ലൈ​​​റ്റ് സി​​​സ്റ്റം
=Return-To-Home (RTH) - റി​​​ട്ടേ​​​ൺ ഹോം ​​​ഫീ​​​ച്ച​​​ർ
=Anti-collision light - ഡ്രോ​​​ണി​​​ന്‍റെ താ​​​ഴെ​​യു​​ള്ള​​​ലൈ​​​റ്റ്
= ID-Plate - ഡ്രോ​​​ണി​​​ൽ മോ​​​ഡ​​​ൽ, സീ​​​രി​​​യ​​​ൽ ന​​​മ്പ​​​ർ എ​​​ന്നീ വി​​​വ​​​ര​​​ങ്ങ​​​ൾ എ​​​ഴു​​​തി​​​യി​​​രി​​​ക്ക​​​ണം
= Flight controller with flight data logging capability - ഡ്രോ​​​ണി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ൾ സം​​​ഭ​​​രി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള റി​​​മോ​​​ട്ട് ക​​​ൺ​​​ട്രോ​​​ൾ
=Radio Frequency ID and SIM/ No-Permission No Take off (NPNT) - ഡ്രോ​​​ണി​​​ന്‍റെ റേ​​​ഡി​​​യോ ഫ്രീ​​​ക്വ​​​ൻ​​​സി വി​​​വ​​​ര​​​ങ്ങ​​​ൾ/ സിം

​ ​​മ​​ഞ്ഞ സോ​​​ണാ​​​യ നി​​​യ​​​ന്ത്രി​​​ത മേ​​​ഖ​​​ല​​​യി​​​ൽ ​ഡ്രോ​​​ൺ പ​​​റ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പാ​​​യി അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മാ​​​ണ്.​ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത പ​​ച്ച സോ​​​ണി​​​ൽ ഡ്രോ​​ണി​​ന് ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് അ​​​നു​​​മ​​​തി ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.