എംജി വാഴ്സിറ്റിക്ക് 11-ാം റാങ്ക്
Tuesday, September 25, 2018 12:37 AM IST
കോ​​ട്ട​​യം: രാ​​ജ്യ​​ത്തെ മി​​ക​​ച്ച സ​​ർ​​ക്കാ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളെ ക​​ണ്ടെ​​ത്താ​​ൻ ഇ​​ന്ത്യാ ടു​​ഡേ - എം​​ഡി​​ആ​​ർ​​എ ന​​ട​​ത്തി​​യ റാ​​ങ്കിം​​ഗി​​ൽ എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്ക് 11-ാം റാ​​ങ്ക് ല​​ഭി​​ച്ച​​താ​​യി വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ്. മി​​ക​​ച്ച ആ​​ദ്യ 20 സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ കേ​​ര​​ള​​ത്തി​​ൽ​നി​​ന്ന് എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യും കൊ​​ച്ചി​​ൻ യൂ​​ണി​​വേ​​ഴ്സി​​റ്റി ഓ​​ഫ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി​​യു​​മാ​​ണ് ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ള്ള​​ത്.

മ​​തി​​പ്പ്, ഭ​​ര​​ണ​​നി​​ർ​​വ​​ഹ​​ണം, അ​​ക്കാ​​ദ​​മി​​ക് ഗ​​വേ​​ഷ​​ണ മി​​ക​​വ്, അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ, പേ​​ഴ്സ​​ണാ​​ലി​​റ്റി ലീ​​ഡ​​ർ​​ഷി​​പ്പ് ഡെ​​വ​​ല​​പ്മെ​​ന്‍റ്, ക​​രി​​യ​​ർ പ്ലെ​​യ്സ്മെ​​ന്‍റ് എ​​ന്നി​​വ​​യി​​ലെ മി​​ക​​വാ​​ണ് വി​​ല​​യി​​രു​​ത്തി​​യ​​ത്. ഒ​​ന്നാം സ്ഥാ​​നം ഡ​​ൽ​​ഹി ജെ​എ​​ൻ​​യു​​വി​​നാ​​ണ്. രാ​​ജ്യ​​ത്തെ മി​​ക​​ച്ച 10 സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ ഒ​​ന്നാ​​യി എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യെ മാ​​റ്റി​​യെ​​ടു​​ക്കാ​​നാ​​ണ് ശ്ര​​മ​​മെ​​ന്ന് വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ​​റ​​ഞ്ഞു. 2000ൽ 1423.3 ​​സ്കോ​​ർ നേ​​ടി​​യാ​​ണ് എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ഈ ​​നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.