മി​ഷ​ന​റീ​സ് ഓ​ഫ് ജീ​സ​സ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന​ത​ല്ല
Monday, September 24, 2018 12:38 AM IST
കൊ​​ച്ചി: കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ൻ ഓ​​ഫ് മി​​ഷ​​ന​​റീ​​സ് ഓ​​ഫ് ജീ​​സ​​സ് സ​​ന്യാ​​സി​​നീ സ​​മൂ​​ഹത്തിന്‍റെ ഒരു ഭവനം പാ​​ലാ രൂ​​പ​​ത​​യ്ക്കു​​ള്ളി​​ലാ​​ണെ​​ങ്കി​​ലും അ​​തു പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍റെ​​യോ സീ​​റോ മ​​ല​​ബാ​​ർ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​പ്പി​​ന്‍റെ​​യോ കീ​​ഴി​​ൽ വ​​രു​​ന്ന സ്ഥാ​​പ​​ന​​മ​​ല്ല​​ന്നു സീ​​റോ മ​​ല​​ബാ​​ർ സഭാ ഒൗ​​ദ്യോ​​ഗി​​ക വ​​ക്താ​​വ് ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ അറിയിച്ചു.

മി​​ഷ​​ന​​റീ​​സ് ഓ​​ഫ് ജീ​​സ​​സ് ജ​​ല​​ന്ധ​​ർ ല​​ത്തീ​​ൻ രൂ​​പ​​ത​​യു​​ടെ സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​മാ​​ണ്. അ​​വ​​രു​​ടെ ഒ​​രു ഭ​​വ​​നം 2004 ൽ ​​പാ​​ലാ രൂ​​പ​​ത​​യി​​ലെ കു​​റ​​വി​​ല​​ങ്ങാ​​ട് ഇ​​ട​​വ​​ക​​യി​​ൽ സ്ഥാ​​പി​​ത​​മാ​​യി. സ​​ന്യാ​​സ​​സ​​ഭാ​​ധി​​കാ​​രി ഒ​​രു ഭ​​വ​​നം ആ​​രം​​ഭി​​ക്കാ​​നു​​ള്ള ആ​​ഗ്ര​​ഹം പ്ര​​ക​​ടി​​പ്പി​​ച്ചാ​​ൽ സാ​​ധാ​​ര​​ണ നി​​ല​​യി​​ൽ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ അ​​തി​​നു​​ള്ള അ​​വ​​സ​​രം നി​​ഷേധി​​ക്കാ​​റി​​ല്ല. സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ങ്ങ​​ളു​​ടെ ഭ​​ര​​ണ നി​​ർ​​വ​​ഹ​​ണം അ​​വ​​ർ ത​​ന്നെ​​യാ​​ണ് ന​​ട​​ത്തു​​ന്ന​​ത്.


രൂ​​പ​​താ​​ധ്യ​​ക്ഷ​​നോ സീ​​റോ മ​​ല​​ബാ​​ർ​​സ​​ഭ​​യു​​ടെ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പോ ഒ​​രു​​കാ​​ര്യ​​ത്തി​​ലും ഇ​​ട​​പെ​​ടാ​​റി​​ല്ല. മി​​ഷ​​ന​​റീ​​സ് ഓ​​ഫ് ജീ​​സ​​സ് പാ​​ലാ രൂ​​പ​​ത​​യു​​ടെ ഭാ​​ഗ​​മാ​​ണെ​​ന്നു​​ള്ള പ്ര​​ചാ​​ര​​ണം തെ​​റ്റി​​ദ്ധാ​​ര​​ണാ​​ജ​​ന​​ക​​മാ​​ണെ​​ന്നും ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.