മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സ്: മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Monday, September 24, 2018 12:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന​​​ത്തെ എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ് ഒ​​​ഴി​​​കെ​​​യു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള മൂ​​​ന്നാം​​​ഘ​​​ട്ട കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ മ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ളാ​​​യ ആ​​​യൂ​​​ർ​​​വേ​​​ദ (ബി​​​എ​​​എം​​​എ​​​സ്), ഹോ​​​മി​​​യോ​​​പ്പ​​​തി (ബി​​​എ​​​ച്ച്എം​​​എ​​​സ്) എ​​​ന്നി​​​വ​​​യി​​​ലും അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളാ​​​യ അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ, ഫോ​​​റ​​​സ്ട്രി, വെ​​​റ്റ​​​റി​​​ന​​​റി, ഫി​​​ഷ​​​റീ​​​സ് എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ലും ന​​​ലി​​​വി​​​ൽ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും ആ​​​യു​​​ർ​​​വേ​​​ദ ആ​​​ൻ​​​ഡ് ഹോ​​​മി​​​യോ​​​പ്പ​​​തി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പു​​​തു​​​താ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ഏ​​​താ​​​നും കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഹോം ​​​പേ​​​ജി​​​ൽ നി​​​ന്ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് ല​​​ഭ്യ​​​മാ​​​കും. അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും എ​​​ടു​​​ക്ക​​​ണം. വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ പേ​​​ര്, റോ​​​ൾ ന​​മ്പ​​​ർ, അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച കോ​​​ഴ്സ്, കോ​​​ള​​​ജ്, അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച കാ​​​റ്റ​​​ഗ​​​റി, ഫീ​​​സ് സം​​​ബ​​​ന്ധ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കും. ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ പു​​​തു​​​താ​​​യോ മു​​​ൻ ഘ​​​ട്ട​​​ത്തി​​​ൽ ല​​​ഭി​​​ച്ച അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ നി​​​ന്നും വ്യ​​​ത്യ​​​സ്ത​​​മാ​​​യോ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് അ​​​ട​​​യ്ക്കേ​​​ണ്ട​​​തു​​​മാ​​​യ ഫീ​​​സ്/​​​ബാ​​​ക്കി തു​​​ക 24 മു​​​ത​​​ൽ 26 വ​​​രെ കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​തെ​​​ങ്കി​​​ലും ഹെ​​​ഡ് പോ​​​സ്റ്റോ​​​ഫീ​​​സ് മു​​​ഖാ​​​ന്തി​​​ര​​​മോ ഓ​​​ണ്‍​ലൈ​​​ൻ പേ​​​യ്മെ​​​ന്‍റ് മു​​​ഖേ​​​ന​​​യോ ഒ​​​ടു​​​ക്കി​​​യ ശേ​​​ഷം 26നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​ന്പ് അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.

ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വു പ്ര​​​കാ​​​രം നേ​​​മം ശ്രീ ​​​വി​​​ദ്യാ​​​ധി​​​രാ​​​ജ ഹോ​​​മി​​​യോ​​​പ്പ​​​തി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 25നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​ന്പ് ഫീ​​​സ് ഒ​​​ടു​​​ക്കി പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.


കോ​​​ഴി​​​ക്കോ​​​ട് കെ​​​എം​​​സി​​​ടി ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ 60 ബി​​​എ​​​എം​​​എ​​​സ് സീ​​​റ്റു​​​ക​​​ൾ​​​ക്കാ​​​ണ് ബ​​​ന്ധ​​​പ്പെ​​​ട്ട യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ അ​​​ഫി​​​ലി​​​യേ​​​ഷ​​​ൻ ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ങ്കി​​​ലും കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പ്ര​​​കാ​​​രം ആ​​​കെ സീ​​​റ്റ് 100 ആ​​​യി ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​ണ് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ​​​യ്ക്ക്

ഇ​​​പ്പോ​​​ൾ എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ് കോ​​​ഴ്സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ / അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന പ​​​ക്ഷം എം​​​ബി​​​ബി​​​എ​​​സ് കോ​​​ഴ്സി​​​ൽ നി​​​ന്നും വി​​​ടു​​​ത​​​ൽ നേ​​​ടു​​​ന്ന​​​തി​​​ന് 10 ല​​​ക്ഷം രൂ​​​പ​​​യും ബി​​​ഡി​​​എ​​​സ് കോ​​​ഴ്സി​​​ൽ നി​​​ന്നും വി​​​ടു​​​ത​​​ൽ നേ​​​ടു​​​ന്ന​​​തി​​​നു അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യും ലി​​​ക്വി​​​ഡേ​​​റ്റ​​​ഡ് ഡാ​​​മേ​​​ജ​​​സാ​​​യി ഒ​​​ടു​​​ക്കി​​​യ​​​തി​​​നു ശേ​​​ഷ​​​മേ പു​​​തി​​​യ അ​​​ലോ​​​ട്ട്മെ​​​ന്‍റ് സ്വീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യൂ. ഇ​​​വ​​​രെ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​ക​​​മ​​​ല്ലാ​​​ത്ത കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ നി​​​ന്നും / അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ൽ നി​​​ന്നും വി​​​ല​​​ക്കും.

ടോ​​​ക്ക​​​ണ്‍ ഡെപ്പോ​​​സി​​​റ്റ്

പു​​​തു​​​താ​​​യി അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന എ​​​സ്‌​​​സി/​​​എ​​​സ്ടി/​​​ഒ​​​ഇ​​​സി/​​​ര​​​ജി​​​സ്റ്റേ​​​ർ​​​ഡ് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ അ​​​നു​​​സ​​​രി​​​ച്ച് ഫീ​​​സ് ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​നു അ​​​ർ​​​ഹ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ടോ​​​ക്ക​​​ണ്‍ ഡെ​​​പ്പോ​​​സി​​​റ്റാ​​​യി ആ​​​യി​​​രം രൂ​​​പ അ​​​ട​​​ച്ച ശേ​​​ഷം നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച കോ​​​ഴ്സി​​​ൽ / കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. ഫോ​​​ണ്‍ : 0471-2332123, 2339101, 102, 103, 104.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.