ഓ​ണ്‍​ലൈ​നി​ൽ പ​ര​സ്യം; കൊ​ച്ചി​യി​ലെ മൂ​ന്നു ബാ​റു​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു
Sunday, September 23, 2018 12:35 AM IST
കൊ​​​ച്ചി: ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ മ​​​ദ്യ​​​ത്തി​​​നു പ​​​ര​​​സ്യം ന​​​ൽ​​​കി മ​​​ദ്യ ഉ​​​പ​​​ഭോ​​​ഗം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ച്ചെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കൊ​​​ച്ചി​​​യി​​​ലെ മൂ​​​ന്നു പ്ര​​​മു​​​ഖ ബാ​​​റു​​​ക​​​ൾ​​​ക്കെ​​​തി​​​രേ എ​​​ക്സൈ​​​സ് കേ​​​സെ​​​ടു​​​ത്തു.

ഡെ​​​പ്യൂ​​​ട്ടി എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ല​​​ഭി​​​ച്ച വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. ’ഡീ​​​ൽ ഗ​​​ണ്‍’ എ​​​ന്ന ഓ​​​ണ്‍​ലൈ​​​ൻ സൈ​​​റ്റി​​​ൽ മ​​​ദ്യം കു​​​റ​​​ഞ്ഞ വി​​​ല​​​യി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​മി​​​ല്ലാ​​​തെ ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം ന​​​ൽ​​​കു​​​മെ​​​ന്ന് കാ​​​ണി​​​ച്ച് പ​​​ര​​​സ്യം ന​​​ൽ​​​കി​​​യാ​​​ണ് വി​​ല്പ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്.


ഇ​​​ത്ത​​​ര​​​ത്തി​​​ൽ പ​​​ര​​​സ്യം ന​​​ൽ​​​കു​​​ന്ന​​​ത് കേ​​​ര​​​ള​ അ​​​ബ്കാ​​​രി നി​​​യ​​​മ​​​പ്ര​​​കാ​​​രം കു​​​റ്റ​​​ക​​​ര​​​മാ​​​ണെ​​​ന്ന് എ​​​ക​​​സൈ​​​സ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ആ​​​റു മാ​​​സം വ​​​രെ ത​​​ട​​​വും 25,000 രൂ​​​പ വ​​​രെ പി​​​ഴ​​​യും ശി​​​ക്ഷ​​​യാ​​​യി ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​മാ​​​ണി​​​ത്. വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​യ നി​​​രീ​​​ക്ഷ​​​ണ​​​വും പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.