ചികിത്സയിലായിരുന്ന നവജാതശിശു മരിച്ചു
Saturday, September 22, 2018 11:23 PM IST
അ​ടി​മാ​ലി:​ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ന​വ​ജാ​ത ശി​ശു മ​രി​ച്ചു.​മ​രി​ക്കാ​ശേ​രി വാ​ത്തി​കു​ടി പു​ത്ത​ന്‍പു​ര​ക്ക​ല്‍ പ്ര​സാ​ദ്-​ശ്രീ​ജ ദ​മ്പ​തി​ക​ളു​ടെ ന​വ​ജാ​ത ശി​ശു​വാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍വച്ചായിരുന്നു കുട്ടിയുടെ മരണം.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ വ​ച്ച് ജ​നി​ച്ച കു​ട്ടി പ്ര​സ​വ​ത്തി​ന് മു​ന്‍പ് പൊ​ക്കി​ല്‍കൊ​ടി ക​ഴു​ത്തി​ല്‍ ചു​റ്റി ത​ല​ച്ചോ​റി​ന് ക്ഷ​ത​മേ​റ്റി​രു​ന്നു.​വി​ദ​ഗ്കധ ചി​കി​ത്സ​ക്കാ​യി കു​ട്ടി​യെ ചൊ​വ്വാ​ഴ്ച കോ​ട്ട​യം മെ​ഡി​ക്ക​ല്‍കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജീ​വ​ന്‍ നി​ല​നി​ര്‍ത്തി​യെ​ങ്കി​ലും കു​ട്ടി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നി​ട​യി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍ വി​വ​രം പ്ര​സാ​ദി​നെ അ​റി​യി​ച്ചു.​ഇ​തോ​ടെ കു​ട്ടി​യെ വി​ട്ട് ത​ര​ണ​മെ​ന്നും വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്നും പ്ര​സാ​ദ് അ​റി​യി​ച്ചു.​


എ​ന്നാ​ല്‍ കു​ട്ടി​യെ വി​ട്ട് ന​ല്‍കു​ന്ന​തി​ലെ വി​ഷ​മ​ത​ക​ള്‍ മെ​ഡി​ക്ക​ല്‍കോ​ള​ജി​ല്‍ നി​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം കൊ​ണ്ടു​പോ​കു​ന്ന​താ​യി എ​ഴു​തി ന​ല്‍കി​യ​ശേ​ഷം കു​ട്ടി​യെ ഏ​റ്റെ​ടു​ത്തു.​വെ​ന്‍റി​ലേ​റ്റ​ര്‍ വേ​ര്‍പ്പെ​ടു​ത്തി​യ​തോ​ടെ കു​ട്ടി​യു​ടെ അ​ന​ക്ക​വും നി​ല​ച്ചു.​ഇ​തോ​ടെ കു​ട്ടി മ​രി​ച്ച​താ​യി ക​രു​തി​യ ബ​ന്ധു​ക്ക​ള്‍ പ്ര​സാ​ദി​നേ​യും ശ്രീ​ജ​യേ​യും മ​റ്റൊ​രു വാ​ഹ​ന​ത്തി​ലും കു​ട്ടി​യെ ആം​ബു​ല​ന്‍സി​ലും വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.