പു​ന​രൈ​ക്യ ആ​ഘോ​ഷം മാ​റ്റിവച്ച് സ​ഹാ​യമെത്തിച്ചു : ക​ർ​ദി​നാ​ൾ മാ​ർ ക്ലീമീസ്
പു​ന​രൈ​ക്യ ആ​ഘോ​ഷം മാ​റ്റിവച്ച്   സ​ഹാ​യമെത്തിച്ചു : ക​ർ​ദി​നാ​ൾ മാ​ർ ക്ലീമീസ്
Saturday, September 22, 2018 1:13 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: പു​​​ന​​​രൈ​​​ക്യ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ മാ​​​റ്റി​​വ​​​ച്ച് പ്ര​​​യാ​​​സ​​​ങ്ങ​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ആ​​​ളു​​​ക​​​ൾ​​​ക്ക് സ​​​ഹാ​​​യ​​​മാ​​​യിത്തീരാ​​ൻ മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യ്ക്ക് സാ​​​ധി​​​ച്ചു​​​വെ​​​ന്ന് സീ​​റോ മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്ക ബാ​​​വ പ​​​റ​​​ഞ്ഞു.

88 -ാ മ​​​ത് പു​​​ന​​​രൈ​​​ക്യ​​ദി​​​ന​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ന്ന കു​​​ടും​​​ബ​​സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വി​​​ശ്വാ​​​സ​​സ​​​മൂ​​​ഹം പ്രാ​​​ർ​​​ഥ​​​നാ നി​​​റ​​​വി​​​ൽ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​തെ മൂ​​​വാ​​​റ്റു​​​പു​​​ഴ രൂ​​​പ​​​താ ആ​​​സ്ഥാ​​​ന​​​മാ​​​യ സെ​​​ന്‍റ് ജോ​​​സ​​​ഫ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ പു​​​ന​​​രൈ​​​ക്യ വാ​​​ർ​​​ഷി​​​ക ആ​​​ച​​​ര​​​ണം ന​​​ട​​​ത്തി.

മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ 88-ാ മ​​​ത് പു​​​ന​​​രൈ​​​ക്യ വാ​​​ർ​​​ഷി​​​കാ​​ഘോ​​​ഷ​​​ങ്ങ​​​ളും സ​​​ഭാ സം​​​ഗ​​​മ​​​വും പ്ര​​​ള​​​യ​​ക്കെ​​​ടു​​​തി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ റ​​​ദ്ദാ​​​ക്കി​​​യെ​​​ങ്കി​​​ലും രൂ​​​പ​​​താ ത​​​ല​​​ത്തി​​​ലു​​​ള്ള ആ​​​ചാ​​​ര​​​ങ്ങ​​​ൾ​​​ക്ക് സ​​​ഭാ ത​​​ല​​​വ​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രു​​​ന്നു. ആ​​​ഘോ​​​ഷ​​​മാ​​​യ സ​​​മൂ​​​ഹ ബ​​​ലി​​​യോ​​​ടെ​​​യാ​​​ണ് പു​​​ന​​​രൈ​​​ക്യ വാ​​​ർ​​​ഷി​​​ക ദി​​​ന​​​ത്തി​​​ന് തു​​​ട​​​ക്ക​​​മാ​​​യ​​​ത്.

ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്ക ബാ​​​വ മു​​​ഖ്യ കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. മൂ​​​വാ​​​റ്റു​​​പു​​​ഴ ബി​​​ഷ​​​പ് ഏ​​​ബ്ര​​​ഹാം മാ​​​ർ യൂ​​​ലി​​​യോ​​​സ്, സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തി​​​യോ​​​ഡോ​​​ഷ്യ​​​സ്, രൂ​​​പ​​​ത​​​യി​​​ലെ വൈ​​​ദി​​​ക​​​ർ എ​​​ന്നി​​​വ​​​ർ സ​​​ഹ​​കാ​​​ർ​​മി​​​ക​​​രാ​​​യി. ബി​​​ഷ​​​പ് ​ഏ​​​ബ്ര​​​ഹാം മാ​​​ർ യൂ​​​ലി​​​യോ​​​സ് വ​​​ച​​​ന സ​​​ന്ദേ​​​ശം ന​​​ൽ​​​കി. തു​​​ട​​​ർ​​​ന്ന് ന​​​ട​​​ന്ന പു​​​ന​​​രൈ​​​ക്യ വാ​​​ർ​​​ഷി​​​ക കു​​ടും​​​ബ സം​​​ഗ​​​മം മാ​​​ർ ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്ക ബാ​​​വ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പു​​​ന​​​രൈ​​​ക്യ വാ​​​ർ​​​ഷി​​​ക​​​ങ്ങ​​​ളോ​​​ടനു​​​ബ​​​ന്ധി​​​ച്ച് രൂ​​​പ​​​ത​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ​​​ണി ക​​​ഴി​​​പ്പി​​​ച്ചു ന​​​ൽ​​​കു​​​ന്ന 30 വീ​​​ടു​​​ക​​​ളു​​​ടെ താ​​​ക്കോ​​​ൽ​​​ദാ​​​ന​​വും ക​​​ർ​​​ദി​​​നാ​​​ൾ നി​​​ർ​​​വ​​​ഹി​​​ച്ചു.


ബി​​​ഷ​​​പ് ​ഏ​​​ബ്ര​​​ഹാം മാ​​​ർ യൂ​​​ലി​​​യോ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ഷ​​​പ് ​യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തി​​​യോ​​​ഡോ​​​ഷ്യ​​​സ്, ഫാ. ​​​മ​​​രി​​​യ​​​ദാ​​​സ്, മോ​​​ണ്‍.​​വ​​​ർ​​​ഗീ​​​സ് കു​​​ന്നും​​​പു​​​റ​​​ത്ത്, ഫാ. ​​​കു​​​ര്യാ​​​ക്കോ​​​സ് മു​​​ള​​​കു​​​കൊ​​​ടി​​​യി​​​ൽ, ഫാ. ​​​ജോ​​​സ് കു​​​റ്റി​​​കേ​​​റി​​​യി​​​ൽ, ഫാ. ​​​തോ​​​മ​​​സ് ഞാ​​​റ​​​ക്കാ​​​ട്ട്, പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി വി. ​​​സി. ജോ​​​ർ​​​ജ്കു​​​ട്ടി, എം​​​സി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് ജേ​​​ക്ക​​​ബ് ഞാ​​​റ​​​ക്കാ​​​ട്ട്, എം​​​സി​​​വൈ​​​എം പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ച്ചു, എം​​​സി​​​വൈ​​​എം സ​​​ഭാ​​​ത​​​ല പ്ര​​​സി​​​ഡ​​​ന്‍റ് ടി​​​നു കു​​​ര്യാ​​​ക്കോ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.