മോദിയുമായുള്ള കൂടിക്കാഴ്ചാ അനുഭവം പങ്കുവച്ച് മോഹൽലാലിന്‍റെ ബ്ലോഗ്
മോദിയുമായുള്ള കൂടിക്കാഴ്ചാ അനുഭവം പങ്കുവച്ച് മോഹൽലാലിന്‍റെ ബ്ലോഗ്
Saturday, September 22, 2018 12:36 AM IST
കൊ​​​ച്ചി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ​​​ക്കു​​​റി​​​ച്ച് ബ്ലോ​​​ഗു​​​മാ​​​യി ന​​​ട​​​ൻ മോ​​​ഹ​​​ൻ​​​ലാ​​​ൽ. താ​​​ൻ ജീ​​​വി​​​ത​​​ത്തി​​​ൽ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട ഏ​​​റ്റ​​​വും ക്ഷ​​​മാ​​​ശീ​​​ല​​​നാ​​​യ കേ​​​ൾ​​​വി​​​ക്കാ​​​ര​​​നാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തെ ക​​​ണ്ട് മൂ​​​ന്നാ​​​ഴ്ച ക​​​ഴി​​​ഞ്ഞി​​​ട്ടും ആ ​​​കൂ​​​ടി​​​ക്കാ​​​ഴ്ച​​​യു​​​ടെ പോ​​​സി​​​റ്റീ​​​വ് ത​​​രം​​​ഗ​​​ങ്ങ​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും മോ​​​ഹ​​​ൻ​​​ലാ​​​ൽ ബ്ലോ​​​ഗി​​​ൽ എ​​​ഴു​​​തി. മോ​​​ഡി​​​ഫൈ​​​ഡ് വേ​​​വ്സ് എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടി​​​ലാ​​​ണ് ബ്ലോ​​​ഗ്.

നേ​​​ര​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച​​​ത് അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ കാ​​​ണാ​​​ൻ അ​​​നു​​​വാ​​​ദം ല​​​ഭി​​​ച്ച​​​ത്. അ​​​ദ്ദേ​​​ഹം നേ​​​രി​​​ട്ടു​​​വ​​​ന്നു ത​​​ന്നെ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മോ​​​ഹ​​​ൻ​​​ലാ​​​ൽ​​​ജീ എ​​​ന്നു വി​​​ളി​​​ച്ച് കെ​​​ട്ടി​​​പ്പി​​​ടി​​​ച്ച് മൂ​​​ന്നു ത​​​വ​​​ണ തോ​​​ളി​​​ൽ ത​​​ട്ടി. കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കി​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി രാ​​​ഷ്‌​​​ട്രീ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​രു വാ​​​ക്കു പോ​​​ലും പ​​​റ​​​യാ​​​തി​​​രു​​​ന്ന​​​ത് ത​​​ന്നെ അ​​​ദ്ഭു​​​ത​​​പ്പെ​​​ടു​​​ത്തി. വി​​​ശ്വ​​​ശാ​​​ന്തി ട്ര​​​സ്റ്റി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യോ​​​ടു സം​​​സാ​​​രി​​​ച്ച​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ള​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചും ഡാ​​​മു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​മെ​​​ല്ലാം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സം​​​സാ​​​രി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ചെ​​​റി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ പോ​​​ലും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന​​​റി​​​യാ​​​മെ​​​ന്ന​​​ത് അ​​​ദ്ഭു​​​ത​​​പ്പെ​​​ടു​​​ത്തി... എ​​​ന്നി​​​ങ്ങ​​​നെ പോ​​​കു​​​ന്നു ലാ​​​ലി​​​ന്‍റെ ബ്ലോ​​​ഗ്.


പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ​​​ക്കും മോ​​​ഹ​​​ൻ​​​ലാ​​​ൽ ബ്ലോ​​​ഗി​​​ൽ മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ന്നു​​​ണ്ട്. കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു പി​​​ന്നാ​​​ലെ പ്ര​​​ച​​​രി​​​ച്ച​​​ത് വെ​​​റും ഉൗ​​​ഹാ​​​പോ​​​ഹ​​​ങ്ങ​​​ളാ​​​ണെ​​​ന്നും അ​​​ത് സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യ​​​തു​​​കൊ​​​ണ്ടാ​​​ണ് താ​​​ൻ മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​ത്ത​​​തെ​​​ന്നും ന​​​ട​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.