ത​ല​ശേ​രി​യി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ച​മ​ഞ്ഞെ​ത്തി​യ​തു കൊ​ള്ള​സം​ഘ​മെ​ന്നു സൂ​ച​ന
Saturday, September 22, 2018 12:36 AM IST
ത​​​ല​​​ശേ​​​രി: മ​​​ത്സ്യ മൊ​​​ത്ത​​​വ്യാ​​​പാ​​​രി​​​യു​​​ടെ വീ​​​ട്ടി​​​ൽ ആ​​​ദാ​​​യ നി​​​കു​​​തി ഉ​​​ദ്യാ​​​ഗ​​​സ്ഥ​​​ർ ച​​​മ​​​ഞ്ഞെ​​​ത്തി​​​യ​​​തു കൊ​​​ള്ള​​​സം​​​ഘ​​​മെ​​​ന്നു സൂ​​​ച​​​ന.

ഇ​​​ന്ത്യാ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ബോ​​​ർ​​​ഡ് വ​​​ച്ച് ഇ​​​ന്നോ​​​വ കാ​​​റി​​​ലെ​​​ത്തി​​​യ സം​​​ഘ​​​ത്തെ ക​​​ണ്ടെ​​​ത്താ​​​ൻ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​. കു​​​ട്ടി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം, വീ​​​ടി​​​ന്‍റെ പ​​​രി​​​സ​​​ര​​​ത്തെ അ​​​നു​​​കൂ​​​ല​​​മ​​​ല്ലാ​​​ത്ത സാ​​ഹ​​ച​​ര്യം എ​​ന്നി​​വ മൂലം, സം​​​ഘം ശ്ര​​​മം ഉ​​​പേ​​​ക്ഷി​​​ച്ചു മ​​​ട​​​ങ്ങി​​​യ​​​തെ​​​ന്നാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.

ത​​​ല​​​ശേ​​​രി ന​​​ഗ​​​ര​​​ത്തി​​​ലെ പ്ര​​​മു​​​ഖ മ​​​ത്സ്യ മൊ​​​ത്ത​​​വി​​​ത​​​ര​​​ണ ഗ്രൂ​​​പ്പാ​​​യ പി.​​​പി.​​​എ​​​മ്മി​​​ന്‍റെ ഉ​​​ട​​​മ പി.​​​പി.​​​എം. മ​​​ജീ​​​ദി​​​ന്‍റെ സെ​​​യ്ദാ​​​ർ​​​പ​​​ള്ളി​​​യി​​​ലെ വീ​​​ട്ടി​​​ലാ​​ണു ദു​​​രൂ​​​ഹ​ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ൻ​​​കം ടാ​​​ക്സ് റെ​​​യ്ഡ് ന​​​ട​​​ന്ന​​​ത്. റെ​​​യ്ഡി​​​ന്‍റെ പേ​​​രി​​​ൽ വീ​​​ടി​​​നു​​​ള്ളി​​​ൽ ക​​​ട​​​ന്ന അ​​​ഞ്ചം​​​ഗ​​​സം​​​ഘം 26,000 രൂ​​​പ ക​​​വ​​​ർ​​​ന്ന​​​താ​​​യി വ്യാ​​​പാ​​​രി ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. സെ​​​യ്ദാ​​​ർ​​​പ​​​ള്ളി പ്ര​​​ദേ​​​ശ​​​ത്തെ മു​​​ഴു​​​വ​​​ൻ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളും ശേ​​​ഖ​​​രി​​​ച്ച പോ​​​ലീ​​​സ് അ​​​വ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.