ആ​ദ്യ അ​ന്താ​രാഷ്‌ട്ര ആം​ഗ്യ​ഭാ​ഷാ ദി​നാ​ച​ര​ണം നി​ഷി​ൽ
Saturday, September 22, 2018 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആം​​​ഗ്യ​​​ഭാ​​​ഷ​​​യ്ക്ക് പ്രോ​​​ത്സാ​​​ഹ​​​നം ന​​​ൽ​​​കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ഇ​​​താ​​​ദ്യ​​​മാ​​​യി ഐ​​​ക്യ​​​രാ​​​ഷ്‌​​ട്ര​​സ​​​ഭ ആ​​​ഹ്വാ​​​നം ചെ​​​യ്ത അ​​​ന്താ​​​രാ​​ഷ്‌​​ട്ര ആം​​​ഗ്യ​​​ഭാ​​​ഷാ ദി​​​നാ​​​ച​​​ര​​​ണം നി​​​ഷി​​​ൽ നാ​​​ളെ ന​​​ട​​​ക്കും. ഇ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഈ ​​​മാ​​​സം 24 മു​​​ത​​​ൽ അ​​​ന്താ​​​രാ​​​ഷ്ട്ര ബ​​​ധി​​​ര​​​വാ​​​രാ​​​ച​​​ര​​​ണ​​​വും നി​​​ഷി​​​ൽ ന​​​ട​​​ക്കും.

ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് 24 മു​​​ത​​​ൽ 26 വ​​​രെ ആ​​​ക്കു​​​ളം നി​​​ഷ് കാ​​​ന്പ​​​സി​​​ൽ ആം​​​ഗ്യ​​​ഭാ​​​ഷാ സം​​​ബ​​​ന്ധി​​​യാ​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ൾ, സം​​​സാ​​​ര ഭാ​​​ഷ​​​യെ ആം​​​ഗ്യ​​​ഭാ​​​ഷ​​​യി​​​ലേ​​​ക്കു പ​​​രി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ക്ലാ​​​സു​​​ക​​​ൾ, പ്ര​​​മു​​​ഖ ബ​​​ധി​​​ര വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ എ​​​ന്നി​​​വ ന​​​ട​​​ത്തു​​​മെ​​​ന്ന് നി​​​ഷ് എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​കെ.​​​ജി സ​​​തീ​​​ഷ് കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

പ​​​രി​​​പാ​​​ടി​​​യു​​​ടെ ഔ​​​പ​​​ചാ​​​രി​​​ക ഉ​​​ദ്ഘാ​​​ട​​​നം തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ 9.30 ന് ​​​നി​​​ഷ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീ​​​സ് പി. ​​​സ​​​ദാ​​​ശി​​​വം നി​​​ർ​​​വ​​​ഹി​​​ക്കും. തു​​​ട​​​ർ​​​ന്ന് ആം​​​ഗ്യ​​​ഭാ​​​ഷ ഉ​​​പ​​​യോ​​​ഗി​​​ച്ച് നി​​​ഷി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി​​​യ ദേ​​​ശീ​​​യ​​​ഗാ​​​ന​​​ത്തി​​​ൻ​​​റെ വീ​​​ഡി​​​യോ സി​​​ഡി അ​​​ദ്ദേ​​​ഹം പു​​​റ​​​ത്തി​​​റ​​​ക്കും. ദേ​​​ശീ​​​യ​​​ഗാ​​​നാ​​​ലാ​​​പ​​​ന​​​മ​​​ട​​​ക്ക​​​മു​​​ള്ള ച​​​ട​​​ങ്ങു​​​ക​​​ൾ ആം​​​ഗ്യ​​​ഭാ​​​ഷ​​​യി​​​ലും അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.


വാ​​​രാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള സ​​​മ്മേ​​​ള​​​നം 26ന് ​​​കേ​​​ര​​​ള ടൂ​​​റി​​​സം സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. അ​​​ന്നു ത​​​ന്നെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​സ​​​ഭാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, ദ​​​ന്ത ഡോ​​​ക്ട​​​ർ​​​മാ​​​ർ, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്ക് ഇ​​​ന്ത്യ​​​ൻ ആം​​​ഗ്യ​​​ഭാ​​​ഷാ സാ​​​ക്ഷ​​​ര​​​താ പ്രോ​​​ഗ്രാ​​​മും സം​​​ഘ​​​ടി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.