‘സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഒ​രു കൈ​ത്താ​ങ്ങു​’മാ​യി കെഎസ്‌സി-എം
‘സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഒ​രു കൈ​ത്താ​ങ്ങു​’മാ​യി  കെഎസ്‌സി-എം
Saturday, September 22, 2018 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള വി​​​ദ്യാ​​​ർ​​​ഥി കോ​​​ണ്‍​ഗ്ര​​​സ് -എ​​​മ്മി​​​ന്‍റെ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടേ​​​യും വി​​​വി​​​ധ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ള​​​യ ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ന​​​ട​​​ത്തി​​​പോ​​​രു​​​ന്ന ’സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു കൈ​​​ത്താ​​​ങ്ങ്’ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ അ​​​മ്പ​​​ല​​​പ്പു​​​ഴ നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ൽ പെ​​​ട്ട നാ​​​ലു​​​ചി​​​റ​​​യെ​​​ന്ന ഗ്രാ​​​മ​​​ത്തി​​​ൽ 196 കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ സ​​​ഹാ​​​യം ന​​​ൾ​​​കി.

കെ​​​എ​​​സ്‌​​​സി -എം ​​​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ഖേ​​​ഷ് ഇ​​​ട​​​പ്പു​​​ര അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗം യു​​​വ സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ അ​​​പു ജോ​​​ണ്‍ ജോ​​​സ​​​ഫ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​ഠ​​​നോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു​​​കൊ​​​ണ്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ എ​​​സ്.​​​ഡി വേ​​​ണു​​​കു​​​മാ​​​ർ മു​​​ഖ്യ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. കേ​​​ര​​​ള പി​​​എ​​​സ്‌​​​സി മു​​​ൻ അം​​​ഗം തോ​​​മ​​​സ്.​​​എം.​​​മാ​​​ത്തു​​​ണ്ണി ധാ​​​ന്യ​​​കി​​​റ്റി​​​ന്‍റെ വി​​​ത​​​ര​​​ണം നി​​​ർ​​​വ​​​ഹി​​​ച്ചു. ജി​​​ജോ തോ​​​മ​​​സ്, ജൂ​​​ണി കു​​​തി​​​ര​​​വ​​​ട്ടം, ഇ.​​​ശ്രീ​​​ദേ​​​വി, ബേ​​​ബി, പ്ര​​​ദീ​​​പ് കൂ​​​ട്ടാ​​​ല, ജ​​​യി​​​സ് വെ​​​ട്ടി​​​യാ​​​ർ, ശ്രീ​​​കൃ​​​ഷ്ണ​​​ൻ ഇ​​​ട​​​ത്ത​​​റ​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.