ബാലികയുടെ കൈവി​ര​ൽ ഇഡ്ഡലിത്തട്ടിൽ കുടുങ്ങി; തട്ട്മുറിച്ച് പു​റ​ത്തെ​ടു​ത്തു
ബാലികയുടെ കൈവി​ര​ൽ ഇഡ്ഡലിത്തട്ടിൽ കുടുങ്ങി; തട്ട്മുറിച്ച് പു​റ​ത്തെ​ടു​ത്തു
Friday, September 21, 2018 11:42 PM IST
കൊ​​​ച്ചി: ഇ​​ഡ്ഡ​​ലി കു​​ക്ക​​റി​​ന്‍റെ ത​​ട്ടി​​ൽ കു​​​ടു​​​ങ്ങി​​​യ ബാ​​ലി​​ക​​യു​​ടെ കൈ​​വി​​ര​​ൽ ത​​ട്ട് മു​​​റി​​​ച്ചു പു​​​റ​​​ത്തെ​​​ടു​​​ത്തു. പെ​​​രു​​​ന്പാ​​​വൂ​​​ർ സ്വ​​​ദേ​​​ശി പ്ര​​​ദീ​​​പി​​​ന്‍റെ ര​​ണ്ടു വ​​യ​​സു​​കാ​​രി​​യാ​​യ മ​​​ക​​​ൾ ഗൗ​​​രി​​​ന​​​ന്ദ​​​യു​​​ടെ വി​​​ര​​​ലാ​​​ണ് മെ​​​ഡി​​​ക്ക​​​ൽ ട്ര​​​സ്റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ട​​​ന്ന തീ​​​വ്ര​​​ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ പ​​​രി​​​ക്കു​​​ക​​​ളി​​​ല്ലാ​​​തെ പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്.

ഡോ. ​​​കെ.​​​ജി. ഭാ​​​സ്ക​​​ര, ഡോ. ​​​ബ്ര​​​യാ​​​ണ്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മൈ​​​ക്രോ​​​വാ​​​സ്കു​​​ലാ​​​ർ സ​​​ർ​​​ജ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​രാ​​​ണ് ഇ​​ഡ്ഡ​​ലി​​ത്ത​​ട്ട് മു​​​റി​​​ച്ചു മാ​​​റ്റി​​​യ​​​ത്. ആ​​​ദ്യം തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ഫ​​​യ​​​ർ സ്റ്റേ​​​ഷ​​​നി​​​ലും എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും വി​​​ര​​​ൽ പു​​​റ​​​ത്തെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ ട്ര​​​സ്റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.