സി.കെ. രാജേഷ്കുമാറിന് മുഷ്താഖ് അവാർഡ്
സി.കെ. രാജേഷ്കുമാറിന്  മുഷ്താഖ് അവാർഡ്
Friday, September 21, 2018 12:22 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പ്ര​സ് ക്ല​ബ് ന​ൽ​കു​ന്ന മി​ക​ച്ച സ്പോ​ർ​ട്സ് റി​പ്പോ​ർ​ട്ട​ർ​ക്കു​ള്ള ഈ​വ​ർ​ഷ​ത്തെ മു​ഷ്താ​ഖ് അ​വാ​ർ​ഡ് ദീ​പി​ക പ​ത്രാ​ധി​പ​സ​മി​തി​യം​ഗം സി.​കെ.​രാ​ജേ​ഷ്കു​മാ​റി​ന്. ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പി​ലേക്കുള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ​നി​ന്ന് അ​ത്‌​ല​റ്റ് പി.​യു.​ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ദീ​പി​ക​യി​ൽ ചെ​യ്ത "ട്രാ​ക്ക് വി​ട്ട ക​ളി​ക​ൾ' എ​ന്ന പ​ര​ന്പ​ര​യ്ക്കാ​ണ് അ​വാ​ർ​ഡ്. 10000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡ്.

2005 മു​ത​ൽ ദീ​പി​ക പ​ത്രാ​ധി​പ​സ​മി​തി​യം​ഗ​മാ​യ രാ​ജേ​ഷി​ന് ഈ ​അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​ത് ര​ണ്ടാം ത​വ​ണ​യാ​ണ്. 2012-ലാ​യി​രു​ന്നു ആദ്യത്തേത്. 2014-ൽ ​ബ്ര​സീ​ലി​ൽ ന​ട​ന്ന ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ, 2016-ലെ ​ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ്, ഡ​ൽ​ഹി​യി​ൽ ന​ട​ന്ന കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ്, പൂ​ന​യി​ലും ഭു​വ​നേ​ശ്വ​റി​ലും ന​ട​ന്ന ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ൾ തു​ട​ങ്ങിയല റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ദേ​ശീ​യ ഗെ​യിം​സ്, സ​ന്തോ​ഷ് ട്രോ​ഫി​ക​ൾ, വി​വി​ധ അ​ത്‌​ല​റ്റി​ക് മീ​റ്റു​ക​ൾ എ​ന്നി​വ​യും ദീ​പി​ക​യ്ക്കാ​യി ക​വ​ർ ചെ​യ്തു.


ഭാ​ര്യ പി.​എ​സ്.​ല​ക്ഷ്മി​പ്രി​യ സെ​ക്ര​ട്ടേ​റി​യ​റ്റിൽ സെ​ക്‌​ഷ​ൻ ഓ​ഫീ​സ​റാ​ണ്. മ​ക്ക​ൾ: ശ്രേ​യ​സ്, ന​വ്‌​ദീ​പ്. അ​ച്ഛ​ൻ: കെ.​ഡി.​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ (റി​ട്ട​. പോ​ലീ​സ് സ​ബ്‌​ ഇ​ൻ​സ്പെ​ക്‌​ട​ർ), അ​മ്മ: സു​ഭാ​ഷി​ണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.