കാട്ടുപന്നി ആക്രമിച്ച ടാപ്പിംഗ് തൊഴിലാളി മരിച്ചു
കാട്ടുപന്നി ആക്രമിച്ച ടാപ്പിംഗ് തൊഴിലാളി മരിച്ചു
Thursday, September 20, 2018 1:39 AM IST
റാ​ന്നി: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു. തെ​ക്കേ​പ്പു​റം ക​ല്ലെ​രി​ക്കു​ന്ന​തി​ല്‍ കെ.​സി. വ​ര്‍ഗീ​സാ​ണ് (മാ​ത്തു​ക്കു​ട്ടി-65) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.30നു ​റാ​ന്നി മ​ന്ദി​രം തെ​ക്കേ​പ്പു​റ​ത്താ​ണ് സം​ഭ​വം.

തു​ട​യി​ല്‍ ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ വ​ർ​ഗീ​സി​നെ മാ​റ്റാ​ന്‍ ആ​രെ​യും അ​ടു​പ്പി​ക്കാ​തെ പ​ന്നി ക​റ​ങ്ങി നി​ന്നു. മു​റി​വേ​റ്റ കാ​ട്ടു​പ​ന്നി സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ പിന്നീ ടു ച​ത്തു​വീ​ണു. വ​ർ​ഗീ​സി​ന്‍റെ മൃ​ത​ദേ​ഹം മാ​റ്റു​ന്ന​തി​നു മു​ന്പ് പ​ന്നി​യു​ടെ മ​ര​ണ​കാ​ര​ണം അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സും വ​ന​പാ​ല​ക​രും ശ്ര​മി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി.

തെ​ക്കേ​പ്പു​റം കാ​റ്റാ​ടി​ക്ക​ല്‍ എ. ​വി. ചാ​ക്കോ​യു​ടെ പു​ര​യി​ട​ത്തി​ലെ ടാ​പ്പിം​ഗി​ന് ശേ​ഷം മ​ന്ദി​രം​തെ​ക്കേ​പ്പു​റം റോ​ഡി​ലേ​ക്കു വ​രു​ന്പോ​ഴാ​ണു വ​ർ​ഗീ​സി​നെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്. ഭാ​ര്യ സൂ​സ​മ്മ ഈ ​സ​മ​യം മ​റ്റൊ​രു പു​ര​യി​ട​ത്തി​ലെ റ​ബ​ര്‍പാ​ലെ​ടു​ക്കാ​ന്‍ പോ​യി​രു​ന്നു. തേ​റ്റ കൊ​ണ്ടു​ള്ള കു​ത്തേ​റ്റ വ​ർ​ഗീ​സി​ന്‍റെ അ​ല​ര്‍ച്ച കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ക്ക് വ​ർ​ഗീ​സി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല.


വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്താ​തെ മൃ​ത​ദേ​ഹം മാ​റ്റാ​നാ​വി​ല്ലെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. റാ​ന്നി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ ആ​ര്‍. അ​ദീ​ഷ് സ്ഥ​ല​ത്തെ​ത്തി​യ ശേ​ഷ​മാ​ണ് സം​ഘ​ര്‍ഷ​ത്തി​ന് അ​യ​വു​വ​ന്ന​ത്.

ഭാ​ര്യ: സൂ​സ​മ്മ വ​ർ​ഗീ​സ്. മ​ക്ക​ള്‍: മി​നി, മി​നു, മി​ന്‍റോ. മ​രു​മ​ക്ക​ള്‍: ഷി​ജോ, സി​മ്മി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.