മ​ന്ത്രിമ​ന്ദി​ര​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ക​ണ​ക്ക് ഇ​നി മ​ന്ത്രി​മാ​രു​ടെ പേ​രി​ൽ ഇല്ല
Thursday, September 20, 2018 12:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി​​​മ​​​ന്ദി​​​ര​​​ങ്ങ​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​യു​​​ടെ ക​​​ണ​​​ക്ക് ഇ​​​നി മ​​​ന്ത്രി​​​മാ​​​രു​​​ടെ പേ​​​രി​​​ൽ വേ​​​ണ്ടെ​​​ന്നു മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം.

മ​​​ന്ത്രി​​​മ​​​ന്ദി​​​ര​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല പൊ​​​തു​​​മ​​​രാ​​​മ​​​ത്തു വ​​​കു​​​പ്പി​​​നാ​​​ണ്. ഇ​​​തി​​​നാ​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്തി പ​​​രി​​​പാ​​​ലി​​​ക്കേ​​​ണ്ട​​​തും പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യാ​​​ണെ​​ന്നും അ​​​വ​​​രു​​​ടെ ചെ​​​ല​​​വി​​​ൽ​​​ത്ത​​​ന്നെ അ​​​തു ന​​​ട​​​ത്തി​​​യാ​​​ൽ മ​​​തി​​​യെ​​​ന്നും മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


അ​​​തേ​​​സ​​​മ​​​യം മ​​​ന്ത്രി​​​മാ​​​ർ പ്ര​​​ത്യേ​​​ക​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു വ​​​രു​​​ത്തു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ളും നി​​​ർ​​​മാ​​​ണ ജോ​​​ലി​​​ക​​​ളും മ​​​ന്ത്രി​​​മാ​​​രു​​​ടെ ചെ​​​ല​​​വി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

മ​​​ന്ത്രി​​​മ​​​ന്ദി​​​ര​​​ങ്ങ​​ൾ​​ക്കു ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്തു​​ന്ന​​തു മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വാ​​​ർ​​​ത്ത​​​യാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു മ​​​ന്ത്രി​​​സ​​​ഭ​​യു​​ടെ തീ​​രു​​മാ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.