സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഒ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി
Thursday, September 20, 2018 12:03 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള വി​​ദ്യാ​​ർ​​ഥി കോ​​ണ്‍​ഗ്ര​​സ്-​​എം സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ​​യും വി​​വി​​ധ ജി​​ല്ലാ ക​​മ്മി​​റ്റി​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ലെ പ്ര​​ള​​യ​​ബാ​​ധി​​ത മേ​​ഖ​​ല​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ച് ന​​ട​​ത്തി​​വ​​രു​​ന്ന സ​​ഹോ​​ദ​​ര​​ങ്ങ​​ൾ​​ക്ക് ഒ​​രു കൈ​​ത്താ​​ങ്ങ് പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ഇ​​ന്ന് ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലെ അ​​ന്പ​​ല​​പ്പു​​ഴ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ൽപ്പെ​​ട്ട നാ​​ലുചി​​റ​​യി​​ൽ 196 കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് സ​​ഹാ​​യം ന​​ൽ​​കു​​വാ​​ൻ തീ​​രു​​മാ​​നി​​ച്ച​​താ​​യി നേ​​താ​​ക്ക​​ൾ പ​​ത്ര​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു.

സ​​ഹാ​​യ വി​​ത​​ര​​ണ സ​​മ്മേ​​ള​​നം മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

കേ​​ര​​ള വി​​ദ്യാ​​ർ​​ഥി കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് രാ​​കേ​​ഷ് ഇ​​ട​​പ്പു​​ര അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ ആ​​ല​​പ്പു​​ഴ ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എം. ​​ലി​​ജു പ​​ഠ​​നോ​​പ​​ക​​ര​​ങ്ങ​​ളും സാ​​മൂ​​ഹ്യ പ്ര​​വ​​ർ​​ത്ത​​ക​​ൻ അ​​ബു ജോ​​ണ്‍ ജോ​​സ​​ഫ് 196 കു​​ടും​​ബ​​ങ്ങ​​ൾ​​ക്കു​​ള്ള ധാ​​ന്യ​​ക്കി​​റ്റ് വി​​ത​​ര​​ണ​​വും നി​​ർ​​വ​​ഹി​​ക്കും. വ​​സ്ത്ര​​ങ്ങ​​ളു​​ടെ​​യു​​ടെയും ശു​​ചീ​​ക​​ര​​ണ സാ​​മ​​ഗ്രി​​ക​​ളു​​ടെ​​യും വി​​ത​​ര​​ണം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് വി.​​സി. ഫ്രാ​​ൻ​​സി​​സ്, യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സി.​​ആ​​ർ. മ​​ഹേ​​ഷ് എ​​ന്നി​​വ​​ർ നി​​ർ​​വ​​ഹി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.