ക​ലോ​ത്സ​വം മൂന്നുദിവസം; ഡി​സം​ബ​ർ 7,8,9
ക​ലോ​ത്സ​വം മൂന്നുദിവസം; ഡി​സം​ബ​ർ 7,8,9
Wednesday, September 19, 2018 12:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വം മൂ​​​ന്നു​​​ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ത്താ​​​ൻ ഗു​​​ണ​​​നി​​​ല​​​വാ​​​ര മേ​​​ൽ​​​നോ​​​ട്ട​​​സ​​​മി​​​തി​​​യു​​​ടെ (ക്യു​​​ഐ​​​പി) ശി​​​പാ​​​ർ​​​ശ. ഡി​​​സം​​​ബ​​​ർ ഏ​​​ഴു മു​​​ത​​​ൽ ഒ​​​ൻ​​​പ​​​തു​​​വ​​​രെ ക​​​ലോ​​​ത്സ​​​വം ന​​​ട​​​ത്താ​​​നാ​​​ണ് ശി​​​പാ​​​ർ​​​ശ ചെ​​​യ്ത​​​ത്.

പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ക​​​ലോ​​​ത്സ​​​വം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ നേ​​​ര​​​ത്തേ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു. വി​​​വി​​​ധ കോ​​​ണു​​​ക​​​ളി​​​ൽനി​​​ന്നു​​​ള്ള പ്ര​​​തി​​​ഷേ​​​ധ​​​ത്തത്തുട​​​ർ​​​ന്നാ​​​ണ് ആ ​​​നി​​​ല​​​പാ​​​ടി​​​ൽനി​​​ന്നു പി​​​ന്തി​​​രി​​​യാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ആ​​​ർ​​​ഭാ​​​ട​​​ങ്ങ​​​ൾ പ​​​ര​​​മാ​​​വ​​​ധി ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​യി​​​രി​​​ക്കും ഇ​​​ക്കു​​​റി മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് കാ​​​ഷ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ഉ​​​ണ്ടാ​​​വി​​​ല്ല. ര​​​ച​​​നാ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഒ​​​ഴി​​​ച്ചു​​​ള്ള 184 ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി​​​രി​​​ക്കും സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ.​ ര​​​ച​​​നാ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഇ​​​ക്കു​​​റി ക​​​ലോ​​​ത്സ​​​വ​​​ത്തോ​​​ട് ഒ​​​പ്പ​​​മാ​​​യി​​​രി​​​ക്കി​​​ല്ല.

സ്കൂ​​​ൾ​​ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ 13 വ​​​രെ​​​യും സ​​​ബ്ജി​​​ല്ലാ മ​​​ത്സ​​​ര​​​ങ്ങ​​​ൾ 20 മു​​​ത​​​ൽ ന​​​വം​​​ബ​​​ർ മൂ​​​ന്നു​​​വ​​​രെയും ജി​​​ല്ലാ​​​ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​വം​​​ബ​​​ർ 12 മു​​​ത​​​ൽ 24 വരെയും ന​​​ട​​​ത്തും. സ​​​ബ്ജി​​​ല്ലാ ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഒ​​​രു ദി​​​വ​​​സം​​​കൊ​​​ണ്ടും ജി​​​ല്ലാത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ൾ ര​​​ണ്ടു ദി​​​വ​​​സ​​​ം കൊ​​ണ്ടും സം​​​സ്ഥാ​​​ന​​​ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ൾ മൂ​​​ന്നു ദി​​​വ​​​സം​​​കൊ​​​ണ്ടും പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം.


സം​​​സ്ഥാ​​​ന സ്കൂ​​​ൾ കാ​​​യി​​​കോ​​​ത്സ​​​വം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ 26 മു​​​ത​​​ൽ 28 വ​​​രെ ന​​​ട​​​ക്കും. ഓ​​​രോ ജി​​​ല്ല​​​യി​​​ൽനി​​​ന്നും ര​​​ണ്ട് എ​​​ൻ​​​ട്രി​​​ക​​​ളാ​​​യി​​​രി​​​ക്കും സം​​​സ്ഥാ​​​ന മീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​പ്പി​​​ക്കു​​​ക. സ്കൂ​​​ൾ ഗെ​​​യിം​​​സ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ ര​​​ണ്ടു സോ​​​ണു​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ത്തും. ഇ​​​ക്കു​​​റി സംസ്ഥാനത​​​ല ഗെ​​​യിം​​​സ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​വി​​​ല്ല. ര​​​ണ്ടു സോ​​​ണി​​​ലും ഒ​​​ന്നും ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​നം ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും.

സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വം ഒ​​​ക്ടോ​​​ബ​​​ർ 26 മു​​​ത​​​ൽ 28 വ​​​രെ കൊ​​​ല്ല​​​ത്ത് ന​​​ട​​​ത്തും.​​​ശാസ്ത്ര മേള ന​​​വം​​​ബ​​​ർ 24,25 തീ​​​യ​​​തി​​​ക​​​ളി​​​ൽ ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ത്താ​​​നും ക്യു​​​ഐ​​​പി യോ​​​ഗ​​​ത്തി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി.

ഡി​​​പി​​​ഐ കെ.​​​വി. മോ​​​ഹ​​​ൻ​​​കു​​​മാ​​​ർ, ഹ​​​യ​​​ർ​ സെ​​​ക്ക​​​ൻ​​​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​ർ സു​​​ധീ​​​ർ ബാ​​​ബു, വി​​​വി​​​ധ അ​​​ധ്യാ​​​പ​​​ക​​​സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ കെ.​​​സി. ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ, സി.​​​ഹ​​​രി​​​ഗോ​​​വി​​​ന്ദ​​​ൻ, എ​​​ൻ. ശ്രീ​​​കു​​​മാ​​​ർ, ജ​​​യിം​​​സ് കു​​​ര്യ​​​ൻ, ടി.​​​വി. വി​​​ജ​​​യ​​​ൻ, എ​​​ൻ.​​​എം. സൈ​​​നു​​​ദീ​​​ൻ, റോ​​​യി പി.​​​ജോ​​​ണ്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.