ഇ​ന്ത്യ​യി​ലെ ആ​ദ്യ മെ​ട്രോ ഡോ​ർ​മി​റ്ററി കൊ​ച്ചി മെ​ട്രോ​യി​ൽ
ഇ​ന്ത്യ​യി​ലെ ആ​ദ്യ മെ​ട്രോ ഡോ​ർ​മി​റ്ററി  കൊ​ച്ചി മെ​ട്രോ​യി​ൽ
Friday, July 13, 2018 1:50 AM IST
കൊ​​​ച്ചി: മേ​​​ട്രോ സ്റ്റേ​​​ഷ​​​ൻ കേ​​​ന്ദ്ര​​​മാ​​​ക്കി​​​യു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ ഡോ​​​ർ​​​മി​​​റ്ററി സം​​​വി​​​ധാ​​​നം കൊ​​​ച്ചി എം​​​ജി റോ​​​ഡ് സ്റ്റേ​​​ഷ​​​നി​​​ൽ ആ​​​രം​​​ഭി​​​ച്ചു. എം​​​എ​​​ൽ​​​എ മാ​​​രാ​​​യ എ​​​സ്. ശ​​​ർ​​​മ, പി.​​​ടി. തോ​​​മ​​​സ്, വി.​​​ഡി. സ​​​തീ​​​ശ​​​ൻ, മേ​​​യ​​​ർ സൗ​​​മി​​​നി ജെ​​​യി​​​ൻ, മു​​​ൻ​​മ​​ന്ത്രി ഡൊ​​​മി​​​നി​​​ക് പ്ര​​​സ​​​ന്‍റേ​​​ഷ​​​ൻ, കെ.​​എം​​​ആ​​​ർ​​​എ​​​ൽ എം​​​ഡി മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണ് എം​​​ജി റോ​​​ഡ് മെ​​​ട്രോ​​​യി​​​ലെ പീ​​​റ്റേ​​​ഴ്സ് ഇ​​​ൻ എ​​​ന്ന എ​​​സി ഡോ​​​ർ​​​മി​​​റ്ററി സൗ​​​ക​​​ര്യം പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി തു​​​റ​​​ന്നു കൊ​​​ടു​​​ത്ത​​​ത്.

200 കി​​​ട​​​ക്ക​​​ക​​​ളും 40 ടോ​​​യ്‌​​ല​​​റ്റു​​​ക​​​ളു​​​മു​​​ള്ള ​​​ഡോ​​​ർ​​​മി​​​റ്ററി ഒ​​​രു എ​​​സി ട്രെ​​​യി​​​ൻ കം​​പാ​​​ർ​​​ട്ടു​​​മെ​​​ന്‍റി​​​ന്‍റെ മാ​​​തൃ​​​ക​​​യി​​​ലാ​​​ണ് നി​​​ർ​​​മി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. മൊ​​​ബൈ​​​ൽ ചാ​​​ർ​​​ജിം​​​ഗ് പോ​​​യി​​​ന്‍റ്, റീ​​​ഡിം​​​ഗ് ലൈ​​​റ്റ് തു​​​ട​​​ങ്ങി​​​യ​​​വ എ​​​ല്ലാ ബെ​​​ഡ്ഡു​​​ക​​​ളി​​​ലും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. സ്ത്രീ​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക കം​​പാ​​​ർ​​​ട്ടു​​​മെ​​​ന്‍റ് മു​​​റി​​​ക​​​ളും ലോ​​​ക്ക​​​ർ സം​​​വി​​​ധാ​​​ന​​​വും ഉ​​ണ്ട്. വൈ​​​കി​​​ട്ട് ഏ​​​ഴു മു​​​ത​​​ൽ രാ​​​വി​​​ലെ എ​​ട്ടു​​​വ​​​രെ താ​​​മ​​​സി​​​ക്കു​​​ന്ന​​​തി​​ന് 395 രൂ​​​പ​​​യാ​​​ണ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. പ​​​ക​​​ൽ സ​​​മ​​​യം വി​​​ശ്ര​​​മ​​​ത്തി​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ടെ​​​ന്ന് പീ​​​റ്റേ​​​ഴ്സ് ഇ​​​ൻ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഫ്രാ​​​ൻ​​​സി​​​സ് മു​​​ക്കാ​​​ണി​​​ക്ക​​​ൽ പ​​​റ​​​ഞ്ഞു. വി​​​വാ​​​ഹ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യും യാ​​​ത്രാ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു​​​മാ​​​യി എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് ചെ​​ല​​​വ് കു​​​റ​​​ഞ്ഞ രീ​​​തി​​​യി​​​ൽ ഒ​​​ന്നി​​​ച്ചു താ​​​മ​​​സി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് ഇ​​​തു​​​വ​​​ഴി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്.


കൂ​​​ടാ​​​തെ ഈ ​​ഏ​​ജ​​ൻ​​സി​​ക്ക് ടൂ​​റി​​സ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മ​​റ്റു പാ​​ക്കേ​​ജു​​ക​​ളു​​മു​​ണ്ട്. 900 രൂ​​​പ​​​യ്ക്ക് കൊ​​​ച്ചി​​​യി​​​ലെ കാ​​​ഴ്ച​​​ക​​​ൾ കാ​​​ണാ​​​നു​​​ള്ള അ​​​വ​​​സ​​​രം ഒ​​​രു​​​ക്കും. മൂ​​​ന്നാ​​​ർ, വാ​​​ഗ​​​മ​​​ൺ, കു​​​മ​​​ര​​​കം, ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 3900, 3100, 2750 രൂ​​​പ​​​ക​​​ളി​​​ലു​​​ള്ള ഡേ ​​​ടൂ​​​ർ പാ​​​ക്കേ​​​ജു​​​ക​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ബു​​​ക്കിം​​​ഗി​​​ന് www.petersinn.in, ഫോ​​​ണ്‍ 77366 66181.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.