യു​വ​തി​യു​ടെ തി​രോ​ധാ​നം: ത​മി​ഴ്നാട് സ്വ​ദേ​ശികൂ​ടി അ​റ​സ്റ്റി​ൽ
Friday, July 13, 2018 1:31 AM IST
ചേ​​ർ​​ത്ത​​ല: വ്യാ​​ജ മു​​ക്ത്യാ​​ർ ച​​മ​​ച്ചു ബി​​ന്ദു പ​​ത്മ​​നാ​​ഭ​​ന്‍റെ വ​​സ്തു ത​​ട്ടി​​യെ​​ടു​​ത്ത കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​യെ​കൂ​​ടി പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ബി​​ന്ദു​​വി​​ന്‍റെ പേ​​രി​​ൽ വ്യാ​​ജ ഡ്രൈ​​വിം​​ഗ് ലൈ​​സ​​ൻ​​സ് നി​​ർ​​മി​​ച്ച മേ​​ട്ടു​​പാ​​ള​​യം മ​​ഹാ​​ദേ​​വ​​ർ പോ​​സ്റ്റ് രാ​​മ​​സ്വാ​​മി ബി​​ൽ​​ഡിം​​ഗി​​ൽ സി. ​​ഷ​​ണ്‍​മു​​ഖ(68)​​മാ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. ഇ​​യാ​​ളെ ഇ​​ന്നു കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കും. മു​​ക്ത്യാ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന​​തി​​നു ബി​​ന്ദു​​വി​​ന്‍റെ പേ​​രി​​ൽ സെ​​ബാ​​സ്റ്റ്യ​​ൻ ഹാ​​ജ​​രാ​​ക്കി​​യ വ്യാ​​ജ ഡ്രൈ​​വിം​​ഗ് ലൈ​​സ​​ൻ​​സ് നി​​ർ​​മി​​ച്ച​​തു ഷ​​ണ്‍​മു​​ഖ​​മാ​​ണ്. നേ​​ര​​ത്തെ പി​​ടി​​യി​​ലാ​​യ ത​​ങ്ക​​ച്ച​​നി​​ൽ​നി​​ന്നു​​മാ​​ണ് ഷ​​ണ്‍​മു​​ഖ​​ത്തെ​ക്കു​​റി​​ച്ചു പോ​​ലീ​​സി​​നു സൂ​​ച​​ന ല​​ഭി​​ച്ച​​ത്. തു​​ട​​ർ​​ന്ന് ഇ​​യാ​​ളെ ത​​ന്ത്ര​​പൂ​​ർ​​വം ചേ​​ർ​​ത്ത​​ല​​യി​​ൽ എ​​ത്തി​​ച്ച് അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.


കേ​​സി​​ലെ മു​​ഖ്യ​​പ്ര​​തി സെ​​ബാ​​സ്റ്റ്യ​​നെ​​യും ഇ​​ന്നു കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കും. വ്യാ​​ജ ഡ്രൈ​​വിം​​ഗ് ലൈ​​സ​​ൻ​​സ്, വ്യാ​​ജ എ​​സ്എ​​സ്എ​​ൽ​​സി ബു​​ക്കി​​ന്‍റെ പ​​ക​​ർ​​പ്പ് എ​​ന്നി​​വ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പ​​ട്ട​​ണ​​ക്കാ​​ട് പോ​​ലീ​​സ് ര​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സി​​ലേ​​ക്കു സെ​​ബാ​​സ്റ്റ്യ​​നെ ക​​സ്റ്റ​​ഡി​​യി​​ൽ കി​​ട്ടു​​ന്ന​​തി​​ന് ഇ​​ന്നു കോ​​ട​​തി​​യി​​ൽ അ​​പേ​​ക്ഷ ന​​ൽ​​കും.

വ്യാ​​ജ ഡ്രൈ​​വിം​​ഗ് ലൈ​​സ​​ൻ​​സി​​ന് ഇ​​ട​​നി​​ല​​ക്കാ​​ര​​നാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച​​തി​​നു പി​​ടി​​യി​​ലാ​​യ, ഇ​​പ്പോ​​ൾ റി​​മാ​​ൻ​​ഡി​​ലു​​മു​​ള്ള ചേ​​ർ​​ത്ത​​ല കെ​​ആ​​ർ പു​​രം പ​​ടി​​ഞ്ഞാ​​റെ​​വെ​​ളി സി. ​​ത​​ങ്ക​​ച്ച​​ നെ (54) ക​​സ്റ്റ​​ഡി​​യി​​ൽ കി​​ട്ടാ​നും പോ​ലീ​സ് ഇ​​ന്നു കോ​​ട​​തി​​യി​​ൽ അ​​പേ​​ക്ഷ ന​​ൽ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.