ഭിന്നശേഷിക്കാരായ കുട്ടികളുടെ കായികമേളയ്ക്കു സമാപനം
ഭിന്നശേഷിക്കാരായ കുട്ടികളുടെ കായികമേളയ്ക്കു സമാപനം
Wednesday, March 21, 2018 1:04 AM IST
മൂ​ല​മ​റ്റം: ഇ​ന്ത്യ​യു​ടെ യു​വ​ജ​ന കാ​യി​ക​മി​ക​വ് ഉ​യ​ർ​ത്തു​ന്ന​തി​നു​വേ​ണ്ടി കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന "ഖേ​ലോ ഇ​ന്ത്യ' എ​ന്ന സ്കീ​മി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ കാ​യി​ക​മി​ക​വ് വ​ള​ർ​ത്തു​ന്ന​തി​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും​വേ​ണ്ടി മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന കാ​യി​ക​മേ​ള സ​മാ​പി​ച്ചു. മേ​ള​യി​ൽ അ​ഞ്ചു ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി അ​ഞ്ഞൂ​റി​ൽ​പ്പരം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

സെ​ന്‍റ് ജോ​സ​ഫ്സ് അ​ക്കാ​ദ​മി​യി​ലെ ആ​യി​ര​ത്തി​ൽ​പ്പ​രം വി​ദ്യാ​ർ​ഥി​ക​ൾ മേ​ള​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു." നി​ങ്ങ​ൾ ത​നി​ച്ച​ല്ല, ഞ​ങ്ങ​ളു​ണ്ട് കൂ​ടെ' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ബ​ഡി മാ​ർ​ച്ചോ​ടു​കൂ​ടി ആ​യി​രു​ന്നു കാ​യി​ക​മേ​ള ആ​രം​ഭി​ച്ച​ത്. മാ​ർ​ച്ച്പാ​സ്റ്റി​ന് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ. ജോ​സ​ഫ് സ​ല്യൂട്ട് സ്വീ​ക​രി​ച്ച് പ​താ​ക ഉ​യ​ർ​ത്തി മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ്മേ​ള​ന​ത്തി​ൽ സ്പെ​ഷ​ൽ ഒ​ളി​ന്പി​ക്സ് ഭാ​ര​ത് ഇ​ടു​ക്കി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ക്ലീ​റ്റ​സ് ടോം ​ഇ​ട​ച്ചേ​രി​ൽ സി​എം​ഐ സ്വാ​ഗ​തം പ​റ​ഞ്ഞു. സെ​ന്‍റ് ജോ​സ​ഫ്സ് ഗ്രൂ​പ്പ്സ് ഓ​ഫ് എ​ഡ്യൂ ക്കേ​ഷ​ൻ മാ​നേ​ജ​ർ ഫാ. ​ജോ​സ് നെ​ടു​ന്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പെ​ഷ​ൽ ഒ​ളി​ന്പി​ക്സ് ഭാ​ര​ത് സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​മൈ​ക്കി​ൾ ആ​ന​ക്ക​ല്ലു​ങ്ക​ൽ (സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ), സി​സ്റ്റ​ർ റാ​ണി ജോ (​എ​സ്ഒ​ബി സെ​ക്ര​ട്ട​റി), ദീ​പു ജോ​ൺ (എ​സ്ഒ​ബി ട്ര​ഷ​റ​ർ), സി​സ്റ്റ​ർ അ​ക്ഷ​യ (എ​സ്ഒ​ബി, മ​ല​പ്പു​റം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ), അ​ജ്നാ​സ് (എ​സ്ഒ​ബി കോ​ഴി​ക്കോ​ട് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ), സ്റ്റേ​റ്റ് സ്പോ​ർ​ട്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​ൻ​സൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


"ഖേ​ലോ ഇ​ന്ത്യ' കാ​യി​ക മ​ത്സ​ര​ത്തി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി അ​ത്‌​ല​റ്റി​ക്സ്, ഷോ​ട്ട്പു​ട്ട്, ബോ​ച്ചേ, ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ, ബാ​ഡ്മി​ന്‍റ​ൺ തു​ട​ങ്ങി​യ കാ​യി​ക ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി തൊ​ടു​പു​ഴ​യി​ൽ ന​ട​ത്തി​യ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് കേ​ര​ള ബാ​ഡ്മി​ന്‍റ​ൺ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ജ​ൻ സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന, ജി​ല്ലാ എ​സ്ഒ​ബി ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു.

മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫു​ട്ബോ​ൾ മ​ത്സ​രം സം​സ്ഥാ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി ടോ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​റ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ എ​സ്ഒ​ബി​യു​ടെ സം​സ്ഥാ​ന പ്ര​തി​നി​ധി​ക​ളാ​യ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ, മ​ൻ​സൂ​ർ, ജി​ല്ലാ പ്ര​തി​നി​ധി​ക​ളാ​യ ഫാ. ​ക്ലീ​റ്റ​സ് ടോം ​ഇ​ട​ച്ചേ​രി​ൽ സി​എം​ഐ, അ​ജ്നാ​സ്, ഫാ. ​മൈ​ക്കി​ൾ ആ​ന​ക്ക​ല്ലു​ങ്ക​ൽ, ദീ​പു ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.