എസ്പി നി​​​​ശാ​​​​ന്തി​​​​നിക്കെ​​​തി​​​രേ അ​​​​ന്വേ​​​​ഷ​​​​ണം
Tuesday, March 20, 2018 12:18 AM IST
തൊ​​​​ടു​​​​പു​​​​ഴ: ബാ​​​​ങ്ക് മാ​​​​നേ​​​​ജ​​​​രെ പോ​​​ലീ​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ വി​​​​ളി​​​​ച്ചുവ​​​​രു​​​​ത്തി ഉ​​​​പ​​​​ദ്ര​​​​വി​​​​ച്ചു​​​വെ​​​​ന്ന കേ​​​​സി​​​​ൽ മു​​​​ൻ തൊ​​​​ടു​​​​പു​​​​ഴ എ​​​​എ​​​​സ്പി ആ​​​​ർ.​​​​നി​​​​ശാ​​​​ന്തി​​​​നി​ ഐ​​​പി​​​എ​​​സി​​​നെ​​​തി​​​രേ വ​​​​കു​​​​പ്പു​​​​ത​​​​ല അ​​​​ന്വേ​​​​ഷ​​​ണ​​​ത്തി​​​ന് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ്.

2011 ജൂ​​​​ലൈ 26നു ​​​​തൊ​​​​ടു​​​​പു​​​​ഴ എ​​​​എ​​​​സ്പി ഓ​​​​ഫീ​​​​സി​​​​ൽ വ​​​​ച്ച് യൂ​​​​ണി​​​​യ​​​​ൻ ബാ​​​​ങ്ക് മാ​​​​നേ​​​​ജ​​​​രാ​​​​യി​​​​രു​​​​ന്ന പേ​​​​ഴ്സി ജോ​​​​സ​​​​ഫി​​​​നെ മ​​​​ർദിച്ചു​​​​വെ​​​​ന്ന കേ​​​സി​​​നെ​​​ക്കു​​​റി​​​ച്ച് ഐജി മ​​​​നോ​​​​ജ് ഏ​​​​ബ്ര​​​​ഹാം ആ​​​ണ് അ​​​ന്വേ​​​ഷി​​​ക്കു​​​ക. കു​​​​റ്റ​​​​പ​​​​ത്രം ത​​​​യാ​​​​റാ​​​​ക്കു​​​​ന്നതി​​​​നാ​​​​യി ഐജി ദി​​​​നേ​​​​ദ്ര ക​​​​ശ്യ​​​​പി​​​​നെ​​​​യും ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി.

ഒ​​​​രു മാ​​​​സ​​​​ത്തി​​​​ന​​​​കം അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാൻ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി പോ​​​​ൾ ആ​​​​ന്‍റ​​​​ണി നി​​​​ർ​​​​ദേശി​​​​ച്ചു. നേ​​​​ര​​​​ത്തെ സ​​​​ർ​​​​ക്കാ​​​​ർ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ​​​പ്പോ​​​ൾ നി​​​ശാ​​​ന്തി​​​നി ആ​​​രോ​​​പ​​​ണം നി​​​​ഷേ​​​​ധി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.