സു​വി​ശേ​ഷ ദൗ​ത്യ​ത്തി​ൽ സ​മ​ർ​പ്പ​ണം അ​നി​വാ​ര്യം: ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ
സു​വി​ശേ​ഷ ദൗ​ത്യ​ത്തി​ൽ സ​മ​ർ​പ്പ​ണം അ​നി​വാ​ര്യം:  ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ
Sunday, February 18, 2018 1:53 AM IST
മാ​​രാ​​മ​​ൺ: സു​​വി​​ശേ​​ഷ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ നേ​​ർ​​ക്കാ​​ഴ്ച ന​​ൽ​​കാ​​നും സാ​​ക്ഷ്യം ന​​ൽ​​കാ​​നും സ​​മ​​ർ​​പ്പ​​ണ​​മാ​​ണാ​​വ​​ശ്യ​​മെ​​ന്ന് മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ. മാ​​രാ​​മ​​ൺ ക​​ൺ​​വ​​ൻ​​ഷ​​ന്‍റെ ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത് സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ക്രി​​സ്തു​​വി​​ൽനി​​ന്നു ക​​ണ്ട​​തും കേ​​ട്ട​​തും അ​​റി​​ഞ്ഞ​​തു​​ം അ​​നു​​ഭ​​വി​​ച്ച​​റി​​ഞ്ഞ​​തു​​മാ​​യ കാ​​ര്യ​​ങ്ങ​​ൾ പ്ര​​ഘോ​​ഷി​​ക്കു​​ക​​യും അ​​തു വി​​ശ്വാ​​സ​​യോ​​ഗ്യ​​മാ​​യി പ​​റ​​യു​​ക​​യും ത​​ന്നെ​​ത്താ​​ൻ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ക​​യു​​മാ​​ണ് വേ​​ണ്ട​​ത്. ലോ​​ക​​മു​​ള്ളി​​ട​​ത്തോ​​ളം ഇ​​തു തു​​ട​​ർ​​ന്നുകൊ​​ണ്ടേ​​യി​​രി​​ക്ക​​ണ​​മെ​​ന്നും ക​​ർ​​ദി​​നാ​​ൾ പ​​റ​​ഞ്ഞു. സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ എ​​ന്താ​​യാ​​ലും ദൗ​​ത്യ​​ത്തി​​ൽനി​​ന്നു പി​​ന്തി​​രി​​യാ​​ൻ ന​​മു​​ക്കാ​​കി​​ല്ല. മാ​​ർ​​ത്തോ​​മ്മാ സ​​ഭ​​യും സു​​വി​​ശേ​​ഷ​​പ്ര​​സം​​ഗ​​സം​​ഘ​​വും സു​​വി​​ശേ​​ഷ പ്ര​​ചാ​​ര​​ണ​​ത്തി​​ന് ഏ​​റെ പ്രാ​​ധാ​​ന്യം ന​​ല്കു​​ന്നു​​ണ്ടെ​​ന്നും മാ​​ർ ക്ലീ​​മി​​സ് ബാ​​വ ചൂ​​ണ്ടി​​ക്കാ​​ട്ടി.

തി​​രു​​വ​​ല്ല അ​​തി​​രൂ​​പ​​ത അ​ധ്യ​​ക്ഷ​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ.​ ​തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ്, ഡോ.​​ജോ​​സ​​ഫ് മാ​​ർ​​ത്തോ​​മ്മാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത, യു​​യാ​​ക്കിം മാ​​ർ കൂ​​റി​​ലോ​​സ് എ​​പ്പി​​സ്കോ​​പ്പ, തോ​​മ​​സ് മാ​​ർ തി​​മോ​​ത്തി​​യോ​​സ് എ​​പ്പി​​സ്കോ​​പ്പ, ബി​​ഷ​​പ് പീ​​റ്റ​​ർ ഡേ​​വി​​ഡ് ഈ​​റ്റ​​ൺ തു​​ട​​ങ്ങി​​യ​​വ​​രും യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.


ഇ​​ന്ന​​ലെ രാ​​വി​​ലെ ഡോ.​ ​രാ​​ജ്കു​​മാ​​ർ രാ​​മ​​ച​​ന്ദ്ര​​നും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് റ​​വ.​ ഡോ.​ ​ഫ്രാ​​ൻ​​സി​​സ് സു​​ന്ദ​​ർ​​രാ​​ജും രാ​​ത്രി​​യോ​​ഗ​​ത്തി​​ൽ ഡോ.​ ​ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ തി​​യ​​ഡോ​​ഷ്യ​​സ് എ​​പ്പി​​സ്കോ​​പ്പ​​യും പ്ര​​സം​​ഗി​​ച്ചു.

പ​​ന്പാ​​തീ​​ര​​ത്ത് ക​​ഴി​​ഞ്ഞ ഒ​​രാ​​ഴ്ച വ​​ച​​ന​​വി​​രു​​ന്നൊ​​രു​​ക്കി​​യ ക​​ൺ​​വ​​ൻ​​ഷ​​ൻ ഇ​​ന്നു സ​​മാ​​പി​​ക്കും.
ഇ​​ന്നു രാ​​വി​​ലെ എ​​ട്ടി​​ന് കോ​​ഴ​​ഞ്ചേ​​രി, മാ​​രാ​​മ​​ൺ, ചി​​റ​​യി​​റ​​ന്പ് മാ​​ർ​​ത്തോ​​മ്മാ പ​​ള്ളി​​ക​​ളി​​ൽ ന​​ട​​ക്കു​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്ക് മാ​​ർ​​ത്തോ​​മ്മാ സ​​ഭ​​യി​​ലെ ബി​​ഷ​​പ്പു​​മാ​​ർ കാ​​ർ​​മി​​ക​​രാ​​കും. 9.30ന് ​​ക​​ൺ​​വ​​ൻ​​ഷ​​ൻ പ​​ന്ത​​ലി​​ൽ ഡോ.​​ജോ​​സ​​ഫ് മാ​​ർ​​ത്തോ​​മ്മാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ ആ​​രാ​​ധ​​ന​​യ്ക്കു നേ​​തൃ​​ത്വം ന​​ൽ​​കും.

10.30ന് ​​ന​​ട​​ക്കു​​ന്ന യോ​​ഗ​​ത്തി​​ൽ ബി​​ഷ​​പ് പീ​​റ്റ​​ർ ഡേ​​വി​​ഡ് ഈ​​റ്റ​​ണും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​സ​​മാ​​പ​​ന​​യോ​​ഗ​​ത്തി​​ൽ രാ​​ജ് കു​​മാ​​ർ രാ​​മ​​ച​​ന്ദ്ര​​നും പ്ര​​സം​​ഗി​​ക്കും.

ഡോ.​​യു​​യാ​​ക്കിം മാ​​ർ കൂ​​റി​​ലോ​​സ് എ​​പ്പി​​സ്കോ​​പ്പ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഡോ.​ ​ജോ​​സ​​ഫ് മാ​​ർ​​ത്തോ​​മ്മാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​ടെ സ​​മാ​​പ​​ന​​സ​​ന്ദേ​​ശ​​ത്തോ​​ടെ ക​​ൺ​​വ​​ൻ​​ഷ​​ൻ സ​​മാ​​പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.