ദ​ന്പ​തി​ക​ൾ മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ചു
ദ​ന്പ​തി​ക​ൾ മി​നി​റ്റു​ക​ളു​ടെ  വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ചു
Wednesday, December 13, 2017 2:04 PM IST
പ​ത്ത​നം​തി​ട്ട: ദ​ന്പ​തി​ക​ൾ മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്പു​റം മോ​ടി​പ്പ​ടി പു​ത്ത​ൻ​വീ​ട്ടി​ൽ പി.​കെ. ര​വീ​ന്ദ്ര​ൻ (68), ഭാ​ര്യ പു​ഷ്പ​വ​ല്ലി (58) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ഴ​ഞ്ഞു​വീ​ണ ര​വീ​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ ന​ല്കു​ന്ന​തി​നി​ടെ​യാ​ണ് ഭാ​ര്യ പു​ഷ്പ​വ​ല്ലി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.03നു ​പു​ഷ്പ​വ​ല്ലി​യും 1.30നു ര​വീ​ന്ദ്ര​നും മ​രി​ച്ചു.

രാ​ത്രി ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം ഉ​റ​ങ്ങാ​ൻ കി​ട​ന്ന ര​വീ​ന്ദ്ര​ൻ 12.30നു നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് എ​ഴു​ന്നേ​റ്റ​ശേ​ഷം കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ ന​ൽ​ക​വെ​യാ​ണ് ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ പു​ഷ്പ​വ​ല്ലി വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണ​താ​യി വി​വ​രം ല​ഭി​ച്ച​ത്. ഇ​തേ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നി​ടെ പു​ഷ്പ​വ​ല്ലി മ​ര​ണ​പ്പെ​ട്ടു. പി​ന്നാ​ലെ ര​വീ​ന്ദ്ര​നും മ​രി​ച്ചു.

ദ​മ്പ​തി​ക​ളു​ടെ മ​ര​ണം ബ​ന്ധു​ക്ക​ൾ​ക്കും നാ​ടി​നും ക​ണ്ണീ​രാ​യി. വീ​ടി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ ഇ​രു​വ​ർ​ക്കു​മാ​യി അ​ടു​ത്ത​ടു​ത്ത് ചി​ത​ക​ളൊ​രു​ക്കി​യാ​ണ് സം​സ്ക​രി​ച്ച​ത്. മ​ക്ക​ൾ: രേ​ഷ്മ, രോ​ഷി​ത്. മ​രു​മ​ക​ൻ: ദി​നേ​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.