പൊ​ള്ളാ​ച്ചി അ​പ​ക​ടം: കാണാതായ റി​ജോ​യു​ടെ മൃ​ത​ദേ​ഹം കണ്ടെത്തി; മരണം നാലായി
പൊ​ള്ളാ​ച്ചി അ​പ​ക​ടം: കാണാതായ റി​ജോ​യു​ടെ മൃ​ത​ദേ​ഹം കണ്ടെത്തി; മരണം നാലായി
Tuesday, December 12, 2017 2:19 PM IST
അ​​​ങ്ക​​​മാ​​​ലി: അ​​ങ്ക​​മാ​​ലി സ്വ​​ദേ​​ശി​​ക​​ൾ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​ർ പൊ​​​ള്ളാ​​​ച്ചി​​​യി​​​ൽ ക​​നാ​​ലി​​ൽ വീ​​ണു​​​ണ്ടാ​​​യ അ​​പ​​​ക​​​ട​​​ത്തി​​​ൽ കാ​​​ണാ​​​താ​​​യ ചു​​​ള്ളി കോ​​​ളാ​​​ട്ടു​​​കൂ​​​ടി ജോ​​​ണി​​​യു​​​ടെ മ​​​ക​​​ൻ റി​​​ജോ (30) യു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ടു​​​ത്തു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തോ​​​ടെ​ അ​​​പ​​​ക​​​ട​​സ്ഥ​​ല​​ത്തി​​ന് ഇ​​​രു​​​പ​​​തു കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​രെ​​നി​​ന്നാ​​ണു മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം നാ​​​ലാ​​​യി.

ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ ഏ​​ഴ​​ര​​യോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ക​​​നാ​​​ലി​​​ൽ വ​​​ലി​​​യ ഒ​​​ഴു​​​ക്കും ദൈ​​​ർ​​​ഘ്യ​​​മേ​​​റി​​​യ ട​​​ണ​​​ലു​​​ക​​​ളു​​മു​​​ള്ള​​​തു തെ​​ര​​ച്ചി​​ൽ ദു​​​ഷ്ക​​​ര​​​മാ​​​ക്കി​​യി​​രു​​ന്നു. റി​​​ജോ​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം പൊ​​​ള്ളാ​​​ച്ചി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​ത്തി​​നു​​ശേ​​ഷം വൈ​​​കു​​​ന്നേ​​​രം ആ​​​റോ​​​ടെ അ​​​ങ്ക​​​മാ​​​ലി ചു​​​ള്ളി​​​യി​​​ലെ വീ​​​ട്ടി​​​ലെ​​ത്തി​​​ച്ചു. തു​​ട​​ർ​​ന്നു ചു​​​ള്ളി സെ​​​ന്‍റ് ജോ​​​ർ​​​ജ് പ​​ള്ളി​​യി​​ൽ സം​​​സ്ക​​​രി​​​ച്ചു.അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച മൂ​​​ക്ക​​​ന്നൂ​​​ർ വി​​​ജോ​​​പു​​​രം പ​​​റ​​​പ്പി​​​ള്ളി ജോ​​​യി​​​യു​​​ടെ മ​​​ക​​​ൻ ജി​​​തി​​​ന്‍റെ (26) മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​നു വ​​​ൻ ജ​​​നാ​​​വ​​​ലി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ വി​​​ജോ​​​പു​​​രം സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പ​​ള്ളി​​യി​​ലും സം​​​സ്ക​​​രി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത് റി​​ജോ​​യു​​ടെ​​യും ജി​​തി​​ന്‍റെ​​യും സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി.


വി​​​നോ​​​ദ​​​യാ​​​ത്ര​​​പോ​​​യ അ​​ഞ്ചം​​ഗ സം​​​ഘം സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​ർ പൊ​​​ള്ളാ​​​ച്ചി​​​ക്കു സ​​​മീ​​​പം ഗോ​​​മം​​​ഗ​​​ല​​​ത്താ​​ണു ക​​​നാ​​​ലി​​​ലേ​​​ക്കു മ​​റി​​ഞ്ഞ​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഒ​​​രാ​​​ൾ അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ടു. ഏ​​​ഴാ​​​റ്റു​​​മു​​​ഖം കു​​​റു​​​ങ്ങാ​​​ട​​​ൻ പോ​​​ള​​​ച്ച​​​ന്‍റെ മ​​​ക​​​ൻ അ​​​മ​​​ൽ (21), കാ​​​ല​​​ടി മാ​​​ണി​​​ക്ക​​​മം​​​ഗ​​​ലം കോ​​​ല​​​ഞ്ചേ​​​രി ജോ​​​സ​​​ഫി​​​ന്‍റെ മ​​​ക​​​ൻ ജാ​​​ക്സ​​​ണ്‍ (20) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച മ​​​റ്റു​​​ള്ള​​​വ​​​ർ. ഇ​​​വ​​​രു​​​ടെ സം​​​സ്കാ​​​രം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.