യാ​ത്ര​ക്കാ​ർ​ക്ക് ഇ​രു​ട്ട​ടി; എട്ടു ട്രെ​യി​നുകൾ റ​ദ്ദാ​ക്കി
യാ​ത്ര​ക്കാ​ർ​ക്ക് ഇ​രു​ട്ട​ടി;  എട്ടു ട്രെ​യി​നുകൾ റ​ദ്ദാ​ക്കി
Friday, December 8, 2017 3:20 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: യാ​ത്ര​ക്കാ​ർ​ക്ക് ഇ​രു​ട്ട​ടി ന​ൽ​കി പാ​​സ​​ഞ്ച​​ർ, മെ​​മു ട്രെ​​യി​​നു​​ക​​ൾ റെ​യി​ൽ​വേ കൂ​​ട്ട​​ത്തോ​​ടെ റ​​ദ്ദാ​​ക്കി. എ​​റ​​ണാ​​കു​​ളം- കൊ​​ല്ലം ഭാ​​ഗ​​ത്തു പ​​ക​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന എ​​ട്ടു പാ​​സ​​ഞ്ച​​ർ, മെ​​മു ട്രെ​​യി​​നു​​ക​​ളാ​​ണു ര​​ണ്ടു മാ​​സ​​ത്തേ​​ക്കു റ​​ദ്ദാ​​ക്കി​​യ​​ത്.

കൊ​​ല്ലം- കാ​​യം​​കു​​ളം പാ​​തി​​യി​​ലെ ട്രാ​​ക്ക് ന​​വീ​​ക​​ര​​ണം, ജീ​​വ​​ന​​ക്കാ​​രു​​ടെ അ​​പ​​ര്യാ​​പ്ത​​ത, ട്രെ​​യി​​നു​​ക​​ൾ വൈ​​കി​​യോ​​ടു​​ന്ന​​തു ത​​ട​​യാ​​നു​​ള്ള സം​​വി​​ധാ​​നം തു​​ട​​ങ്ങി​​യ ന്യാ​യ​ങ്ങ​ൾ നി​ര​ത്തി​യാ​ണ് കൂ​​ട്ട​​ത്തോ​​ടെ റ​​ദ്ദാ​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, ഇ​​വ പി​​ൻ​​വ​​ലി​​ക്കു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യി​​ട്ടാ​​ണ് ഈ ​നീ​ക്ക​മെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ട്രാ​​ക്ക് ന​​വീ​​ക​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി താ​​ത്കാ​​ലി​​ക​​മാ​​യാ​​ണു ട്രെ​​യി​​നു​​ക​​ൾ റ​​ദ്ദാ​​ക്കി​​യ​​തെ​​ന്നാ​​ണു റെ​​യി​​ൽ​​വേ ന​​ൽ​​കു​​ന്ന വി​​ശ​​ദീ​​ക​​ര​​ണം. സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. പ​ല​പ്പോ​ഴും ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ വൈ​കു​ക​യും മു​ട​ങ്ങു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​ർ ഏ​റെ ആ​ശ്ര​യി​ച്ചി​രു​ന്ന​വ​യാ​ണ് പാ​സ​ഞ്ച​ർ, മെ​മു സ​ർ​വീ​സു​ക​ൾ. ഇ​തു കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്കി​യ​തോ​ടെ യാ​ത്ര​ക്കാ​ർ ന​ട്ടം​തി​രി​യു​ന്ന സ്ഥി​തി​യാ​ണ് സം​ജാ​ത​മാ​യി​രി​ക്കു​ന്ന​


റ​​ദ്ദാ​​യ​​ ട്രെയിനുകൾ

എ​​റ​​ണാ​​കു​​ളം- കൊ​​ല്ലം മെ​​മു (പു​​ല​​ർ​​ച്ചെ 5.50)
കൊ​​ല്ല​​ം-എ​​റ​​ണാ​​കു​​ള​​ം മെ​​മു (രാവിലെ 7.45)
എ​​റ​​ണാ​​കു​​ളം- കാ​​യം​​കു​​ളം പാ​​സ​​ഞ്ച​​ർ (രാവിലെ 10.05)
കൊ​​ല്ലം- എ​​റ​​ണാ​​കു​​ളം
പാ​​സ​​ഞ്ച​​ർ (രാവിലെ 11.10)
എ​​റ​​ണാ​​കു​​ളം- കാ​​യം​​കു​​ളം പാ​​സ​​ഞ്ച​​ർ (ഉച്ചയ്ക്ക് 12.00)
കാ​​യം​​കു​​ളം-എ​​റ​​ണാ​​കു​​ളം
പാ​​സ​​ഞ്ച​​ർ
(ഉച്ചകഴിഞ്ഞ് 1.30)
എ​​റ​​ണാ​​കു​​ളം- കൊ​​ല്ലം മെ​​മു (ഉച്ചകഴിഞ്ഞ് 2.40)
കാ​​യം​​കു​​ളം-എ​​റ​​ണാ​​കു​​ളം പാസഞ്ചർ
(വൈകുന്നേരം 5.10) ത്.
ട്രെ​യി​ൻ റ​ദ്ദാ​ക്ക​ലി​നെ​തി​രേ മ​ന്ത്രി ജി. സു​ധാ​ക​ര​ൻ രം​ഗ​ത്തെ​ത്തി. തീ​രു​മാ​നം പു​ന​ഃപരി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം കേന്ദ്ര റെയിൽവേ മന്ത്രിയോട് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.