പാ​വ​ങ്ങ​ളു​ടെ ദി​നാ​ച​ര​ണം 19 ന്
Tuesday, November 14, 2017 1:53 PM IST
കൊ​​​ച്ചി: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പാ​​​യു​​​ടെ ആ​​​ഹ്വാ​​​ന​​​പ്ര​​​കാ​​​രം ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യി​​​ൽ 19നു ​​​പാ​​​വ​​​ങ്ങ​​​ളു​​​ടെ ദി​​​ന​​​മാ​​​യി (വേ​​​ൾ​​​ഡ് ഡേ ​​​ഓ​​​ഫ് ദ ​​​പു​​​വ​​​ർ) ആ​​​ച​​​രി​​​ക്കും. കാ​​​രു​​​ണ്യ​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന​​​വേ​​​ള​​​യി​​​ലാ​​​ണു ന​​​വം​​​ബ​​​ർ 19 പാ​​​വ​​​ങ്ങ​​​ളു​​​ടെ ദി​​​ന​​​മാ​​​യി പാ​​​പ്പ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന, മേ​​​ഖ​​​ലാ, രൂ​​​പ​​​താ, ഇ​​​ട​​​വ​​​ക​​​ത​​​ല​​​ങ്ങ​​​ളി​​​ൽ വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ത്തും.

പാ​​​വ​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ൾ, പാ​​​വ​​​ങ്ങ​​​ളു​​​ടെ പ്ര​​​ത്യേ​​​ക നി​​​യോ​​​ഗ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച് അ​​​വ​​​രോ​​​ടൊ​​​ത്തു ബ​​​ലി​​​യ​​​ർ​​​പ്പ​​​ണം, നാ​​​ടോ​​​ടി​​​ക​​​ൾ, കോ​​​ള​​​നി​​​നി​​​വാ​​​സി​​​ക​​​ൾ, വി​​​ധ​​​വ​​​ക​​​ൾ എ​​​ന്നി​​​വ​​​രൊ​​​ത്തു കൂ​​​ട്ടാ​​​യ്മ, അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ങ്ങ​​​ളി​​​ലും പു​​​ന​​​ര​​​ധി​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും സ​​​ന്ദ​​​ർ​​​ശ​​​നം, പ​​​രി​​​സ​​​ര​​​ശു​​​ചീ​​​ക​​​ര​​​ണം എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും. പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്, ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി, പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ് എ​​​ഫ്. സേ​​​വ്യ​​​ർ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സാ​​​ബു ജോ​​​സ്, ട്ര​​​ഷ​​​റ​​​ർ ജ​​​യിം​​​സ് ആ​​​ഴ്ച​​​ങ്ങാ​​​ട​​​ൻ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.