സ​പ്ലൈ​കോ ഓ​ണം സ​മ്മാ​നകൂ​പ്പ​ണ്‍: ബംബ​ർ സ​മ്മാ​നം എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​ക്ക്
Tuesday, November 14, 2017 1:07 PM IST
കൊ​​​ച്ചി: ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സ​​​പ്ലൈ​​​കോ വി​​​ല്പ​​ന​​​ശാ​​​ല​​​ക​​​ളി​​​ൽ നി​​​ന്ന് സാ​​​ധ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങി​​​യ​​​വ​​​ർ​​​ക്കാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഓ​​​ണം സ​​​മ്മാ​​​ന​​​മ​​​ഴ പ​​​ദ്ധ​​​തി​​യി​​ലെ വി​​​ജ​​​യി​​​ക​​​ളെ തെ​​ര​​​ഞ്ഞെ​​​ടു​​​ത്തു. അ​​​ഞ്ച് പ​​​വ​​​ൻ സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ ബം​​ബ​​​ർ സ​​​മ്മാ​​​നം എ​​​റ​​​ണാ​​​കു​​​ളം പ​​​ന​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ വി.​ ​​ബി​​​ന്ദു​​​വി​​​നാ​​​ണ് ല​​​ഭി​​​ച്ച​​​ത്. കൂ​​​പ്പ​​​ണ്‍ ന​​​ന്പ​​​ർ 205414.

ജി​​​ല്ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ൽ ഓ​​​രോ പ​​​വ​​​ൻ സ്വ​​​ർ​​​ണ​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​രു​​​ടെ കൂ​​​പ്പ​​​ണ്‍ ന​​​ന്പ​​​രു​​​ക​​​ൾ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 122962, കൊ​​​ല്ലം 131204, പ​​​ത്ത​​​നം​​തി​​​ട്ട 179018, ആ​​​ല​​​പ്പു​​​ഴ 221702, കോ​​​ട്ട​​​യം 172955, ഇ​​​ടു​​​ക്കി 193141, എ​​​റ​​​ണാ​​​കു​​​ളം 231508, തൃ​​​ശൂ​​​ർ 242020, പാ​​​ല​​​ക്കാ​​​ട് 262542, മ​​​ല​​​പ്പു​​​റം 241805, കോ​​​ഴി​​​ക്കോ​​​ട് 282224, വ​​​യ​​​നാ​​​ട് 286706, ക​​​ണ്ണൂ​​​ർ 298366, കാ​​​സ​​​ർ​​​ഗോ​​​ഡ് 289640.


വി​​​ജ​​​യി​​​ക​​​ൾ സ​​​പ്ലൈ​​​കോ ഹെ​​​ഡ് ഓ​​​ഫീ​​​സി​​​ലെ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് വി​​​ഭാ​​​ഗ​​​വു​​​മാ​​​യി (0484 2207925) എ​​​ന്ന ന​​​ന്പ​​​രി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന് സി​​​എം​​​ഡി മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ് അ​​​റി​​​യി​​​ച്ചു. കൊ​​​ച്ചി​​​യി​​​ലെ സ​​​പ്ലൈ​​​കോ ആ​​​സ്ഥാ​​​ന​​​ത്ത് സി​​​എം​​​ഡി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സി​​​നി​​​മാ​​താ​​​ര​​​ങ്ങ​​​ളാ​​​യ സ​​​ര​​​യു, വി​​​ന​​​യ്ഫോ​​​ർ​​​ട്ട് എ​​​ന്നി​​​വ​​​രാ​​​ണ് വി​​​ജ​​​യി​​​ക​​​ളെ ന​​റു​​ക്കെ​​ടു​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.