സിംബാബ്‌വെ x ഇന്ത്യ മൂന്നാം ട്വന്‍റി-20 ഇന്ന്
സിംബാബ്‌വെ x ഇന്ത്യ മൂന്നാം ട്വന്‍റി-20 ഇന്ന്
Wednesday, July 10, 2024 12:15 AM IST
ഹ​​രാ​​രെ: ജ​​യം തു​​ട​​രാ​​ൻ ശു​​ഭ്മാ​​ൻ ഗി​​ല്ലും സം​​ഘ​​വ​​വും ഇ​​ന്ന് സിം​​ബാ​​ബ്‌വെയ്ക്കെ​​തി​​രേ മൂ​​ന്നാം ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങും.

ലോ​​ക​​ക​​പ്പ് നേ​​ടി​​യ ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ അം​​ഗ​​മാ​​യി​​രു​​ന്ന സ​​ഞ്ജു സാം​​സ​​ണ്‍, യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ, ശി​​വം ദു​​ബെ എ​​ന്നി​​വ​​ർ ടീ​​മി​​നൊ​​പ്പം ചേ​​ർ​​ന്നു. മൂ​​ന്നു​​പേ​​രും പ്ലെ​​യിം​​ഗ് ഇ​​ല​​വ​​ണി​​ൽ ഉ​​ണ്ടാ​​കാ​​ൻ സാ​​ധ്യ​​ത​​ക​​ളു​​ണ്ട്. ലോ​ക​ക​പ്പ് ട്വ​ന്‍റി-20 കി​രീ​ടം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മം​ഗ​ങ്ങ​ളാ​യ ഇ​വ​രും ചേ​രു​ന്ന​തോ​ടെ യു​വ ഇ​ന്ത്യ ഡ​ബി​ൾ സ്ട്രോം​ഗ് ആ​കും.

അ​​ഞ്ചു മ​​ത്സ​​രപ​​ര​​ന്പ​​ര നി​​ല​​വി​​ൽ 1-1ന് ​​തു​​ല്യ​​ത​​യി​​ലാ​​ണ്. ആ​​ദ്യമ​​ത്സ​​ര​​ത്തി​​ൽ 13 റ​ൺ​സി​ന്‍റെ അ​​പ്ര​​തീ​​ക്ഷി​​ത തോ​​ൽ​​വി​​യേ​​റ്റു വാ​​ങ്ങി​​യ ഇ​​ന്ത്യ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ 100 റ​​ണ്‍​സി​​ന്‍റെ വ​​ൻ ജ​​യ​​മാ​​ണ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

മൂ​​ന്നു​​ പേ​​രെ​​ത്തി​​യ​​തോ​​ടെ ആ​​രെ​​ല്ലാം പ്ലെ​​യിം​​ഗ് ഇ​​ല​​വ​​ണി​​ൽ ഉ​​ണ്ടാ​​ക​​ണ​​മെ​​ന്ന കാ​​ര്യം ടീം ​​മാ​​നേ​​ജ്മെ​​ന്‍റി​​നു ത​​ല​​വേ​​ദ​​ന​​യാ​​കും. ഇ​​വ​​രെ ക​​ളി​​പ്പി​​ച്ചാ​​ൽ ക​​ഴി​​ഞ്ഞ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ലു​​ണ്ടാ​​യി​​രു​​ന്ന ബാ​​റ്റിം​​ഗ് ഓ​​ർ​​ഡ​​റി​​ൽ വ​​ലി​​യ മാ​​റ്റ​​ങ്ങ​​ളു​​ണ്ടാ​​കും.

വി​​ക്ക​​റ്റ് കീ​​പ്പ​​ർ സ്ഥാ​​ന​​ത്തേ​​ക്ക് സ​​ഞ്ജു​​വും ഓ​​പ്പ​​ണ​​റു​​ടെ സ്ഥാ​​ന​​ത്തേ​​ക്ക് ജ​​യ്സ്വാ​​ളും എ​​ത്തും. ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ സെ​​ഞ്ചു​​റി നേ​​ടി​​യ അ​​ഭി​​ഷേ​​ക് ശ​​ർ​​മ​​യെ ടീ​​മി​​ൽ​​നി​​ന്ന് മാ​​റ്റി​​യേ​​ക്കി​​ല്ല. ആ​​ദ്യ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു മാ​​ത്ര​​മു​​ള്ള ടീ​​മി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന സാ​​യ് സു​​ദ​​ർ​​ശ​​നു പ​​ക​​ര​​മാ​​ണ് ജ​​യ്സ്വാ​​ൾ എ​​ത്തു​​ന്ന​​ത്. ലോ​​ക​​ക​​പ്പ് ടീ​​മി​​നൊ​​പ്പം ക​​ളി​​ച്ച ദു​​ബെ റി​​യാ​​ൻ പ​​രാ​​ഗി​​നു പ​​ക​​രം ടീ​​മി​​ൽ ക​​ളി​​ച്ചേ​​ക്കും. ഗി​​ല്ലി​​നൊ​​പ്പം ജ​​യ്സ്വാ​​ൾ ഇ​​ന്നിം​​ഗ്സ് ഓ​​പ്പ​​ണ്‍ ചെ​​യ്യും.

ര​​ണ്ടാം ട്വ​​ന്‍റി-20​​യി​​ൽ സെ​​ഞ്ചു​​റി നേ​​ടി​​യ അ​​ഭി​​ഷേ​​ക് ശ​​ർ​​മ മൂ​​ന്നാം ന​​ന്പ​​റി​​ലും ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌വാ​​ദ് നാ​​ലാം ന​​ന്പ​​റി​​ലും സ​​ഞ്ജു അ​​ഞ്ചാ​​മ​​നാ​​യും ബാ​​റ്റ് ചെ​​യ്യും. ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ മി​​ക​​ച്ച ബാ​​റ്റിം​​ഗ് കാ​​ഴ്ച​​വ​​ച്ച റി​​ങ്കു സിം​​ഗി​​നെ പു​​റ​​ത്തി​​രു​​ത്തു​​ന്ന കാ​​ര്യം സം​​ശ​​യ​​മാ​​ണ്.

സ​​ഞ്ജു​​വി​​ന് അ​​ഞ്ചു കോ​​ടി

ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മം​​ഗം സ​​ഞ്ജു സാം​​സ​​ണി​​ന് ബി​​സി​​സി​​ഐ​​യു​​ടെ സ​​മ്മാ​​ന​​മാ​​യി അ​​ഞ്ചു കോ​​ടി രൂ​​പ ല​​ഭി​​ക്കും. ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ ഇ​​ന്ത്യ​​ൻ ടീ​​മി​​ന് 125 കോ​​ടി രൂ​​പ ബി​​സി​​സി​​ഐ സ​​മ്മാ​​ന​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ഇ​​തി​​ൽ 15 അം​​ഗ ടീ​​മി​​ലെ എ​​ല്ലാ​​വ​​ർ​​ക്കും അ​​ഞ്ച് കോ​​ടി വീ​​തം ല​​ഭി​​ക്കും. സ​​ഞ്ജു 15 അം​​ഗ ടീ​​മം​​ഗ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.