Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച...
ക്യാപ്റ്റനും ശിഷ്യനും...
പന്ത് vs സഞ്ജു
പുതിയ പെലെ എൻഡ്രിക്
ഇന്ത്യ- പാക് പരന്പര നട...
ഗില്ലിനു 12 ലക്ഷം പിഴ
Previous
Next
Sports News
Click here for detailed news of all items
ഐസിസി ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യ പാക്കിസ്ഥാനോട് തോറ്റു, 10 വിക്കറ്റിന്
Monday, October 25, 2021 1:16 AM IST
ദുബായ്: റിക്കാർഡുകൾ തിരുത്താനുള്ളതാണെന്ന് ഇന്ത്യക്കെതിരായ ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിനു മുന്‍പ് പാക് ക്യാപ്റ്റൻ ബാബർ അസം പറഞ്ഞത് അക്ഷരംപ്രതി ശരിയായി. ഐസിസി ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയെ ഇതുവരെ കീഴടക്കാനായില്ലെന്ന ചരിത്രം പാക്കിസ്ഥാൻ തിരുത്തി.
ബാബറിന്റെ നേതൃത്വത്തിൽ നടന്ന പടയോട്ടത്തിൽ അവർ ഇന്ത്യയെ കീഴടക്കി, അതും 10 വിക്കറ്റിന്. 13 പന്ത് ബാക്കിനിൽക്കേയായിരുന്നു പാക്കിസ്ഥാന്റെ ചരിത്ര ജയം. സ്കോർ: ഇന്ത്യ 20 ഓവറിൽ 151/7. പാക്കിസ്ഥാൻ 17.5 ഓവറിൽ 152/0.
മുഹമ്മദ് റിസ്വാനും (55 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും അടക്കം 79 നോട്ടൗട്ട്) ബാബൻ അസമും (52 പന്തിൽ രണ്ട് സിക്സും ആറ് ഫോറും അടക്കം 68 നോട്ടൗട്ട്) ചേർന്നാണ് പാക്കിസ്ഥാന് 10 വിക്കറ്റ് ജയമൊരുക്കിയത്. രോഹിത് ശർമ, കെ.എൽ. രാഹുൽ എന്നിവരെ തുടക്കത്തിലേയും ഒടുവിൽ വിരാട് കോഹ്ലിയെയും വീഴ്ത്തിയ ഷഹീൻ അഫ്രീദിയാണ് പാക്കിസ്ഥാന്റെ വിജയ ശിൽപ്പി.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യക്ക് ഇന്നിംഗ്സിലെ നാലാം പന്തിൽ ഷോക്കേറ്റു. ഷഹീൻ അഫ്രീദിയുടെ ഉജ്വല യോർക്കറിൽ ഇന്ത്യയുടെ വിശ്വസ്ത ഓപ്പണറായ രോഹിത് ശർമ (0) ഗോൾഡൻ ഡെക്ക്. ഷഹീന്റെ വേഗമേറിയ ഫുള്ളറിനോടു പ്രതികരിക്കാൻ വൈകിയ രോഹിത്തിന്റെ ബാറ്റ് കടന്നു പാഞ്ഞ പന്ത് ബാക്ക് പാഡിൽ നേരിട്ടു പതിച്ചു. പാക്കിസ്ഥാന്റെ ശക്തമായ അപ്പീലിൽ അന്പയറിന്റെ ചൂണ്ടുവിരൽ ആകാശത്തേക്ക് ഉയർന്നു. റിവ്യൂ ചെയ്യാൻ നിൽക്കാതെ രോഹിത് പവലിയനിലേക്ക് മടങ്ങി. ഇന്ത്യൻ ആരാധകരുടെ ഹൃദയം സ്തംഭിച്ചു.
മൂന്നാം ഓവർ എറിയാൻ ഷഹീൻ വീണ്ടും. ഓവറിലെ ആദ്യ പന്തിൽ കെ.എൽ. രാഹുലിന്റെ (3) വിക്കറ്റ് തെറിച്ചു. 140 കിലോമീറ്ററിൽ അധികം വേഗത്തിലെത്തിയ ബോൾ പിച്ചിൽ കുത്തി അകത്തേക്കു കട്ട് ചെയ്തു കയറി. അപ്രതീക്ഷിത ലെംഗ്തിനു മുന്നിൽ പ്രതിരോധിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട രാഹുലിന്റെ ബാറ്റിലും പിന്നീട് പാഡിലും ഉരഞ്ഞശേഷം പന്ത് വിക്കറ്റ് ഇളക്കി. ഇന്ത്യ 2.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 6! അപ്പോൾ 1.1 ഓവറിൽ രണ്ട് റണ്‍സിനു രണ്ടു വിക്കറ്റ് എന്നതായിരുന്നു ഷഹീന്റെ ബൗളിംഗ്.
ക്യാപ്റ്റൻ വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിക്കുമെന്നു തോന്നിപ്പിച്ചെങ്കിലും ആറാം ഓവറിൽ സൂര്യ പുറത്ത്. ഷഹീനെതിരായ സിക്സ് ഉൾപ്പെടെ എട്ട് പന്തിൽ 11 റണ്‍സ് നേടിയ സൂര്യ, ഹസൻ അലിയുടെ പന്തിൽ വിക്കറ്റിനു പിന്നിൽ മുഹമ്മദ് റിസ്വാന്റെ നെടുനീളൻ ഡൈവ് ക്യാച്ചിലൂടെയാണു പുറത്തായത്.
ഒറ്റക്കൈയൻ പന്ത്; 152.5 കിലോമീറ്റർ വേഗം
തുടർന്നെത്തിയ ഋഷഭ് പന്ത് കോഹ്ലിക്കൊപ്പം ചേർന്ന് നാലാം വിക്കറ്റിൽ 40 പന്തിൽ 53 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. കരുതലോടെയാണു പന്ത് ബാറ്റിംഗ് ആരംഭിച്ചത്. നേരിട്ട 15-ാം പന്തിലായിരുന്നു പന്തിന്റെ ആദ്യ ബൗണ്ടറി. പാക്കിസ്ഥാന്റെ 11-ാം ഓവർ എറിയാനെത്തിയത് ഹാരിസ് റൗഫ്. ഓവറിലെ അഞ്ചാം പന്ത് 152.5 കിലോമീറ്റർ വേഗത്തിലായിരുന്നു ഋഷഭിനു നേർക്ക് പാഞ്ഞടുത്തതെന്നതും ശ്രദ്ധേയം. പന്ത്-കോഹ്ലി കൂട്ടുകെട്ട് ആ ഓവറിൽ സിംഗിൾസ് മാത്രമാണ് എടുത്തത്.
തൊട്ടടുത്ത ഓവർ എറിയാനെത്തിയ ഹസൻ അലിയെ പന്ത് തുടർച്ചയായ രണ്ടു സിക്സറിനു ശിക്ഷിച്ചു. രണ്ട് സിക്സും ഒറ്റക്കൈകൊണ്ടായിരുന്നു. ഓവറിലെ രണ്ടാം പന്ത് സ്ക്വയർ ലെഗിനു മുകളിലൂടെ ഗാലറിയിൽ.
മൂന്നാം പന്ത് ഓവർ ദ വിക്കറ്റ് ആയി എറിഞ്ഞെങ്കിലും മറ്റൊരു വണ്‍ ഹാൻഡ് ഷോട്ടിലൂടെ മിഡ് ഓഫിലേക്കു സിക്സർ. അടുത്ത ഓവറിന്റെ രണ്ടാം പന്തിൽ ഷദാബ് ഖാൻ റിട്ടേണ്‍ ക്യാച്ചിലൂടെ അപകടകാരിയായ പന്തിനെ മടക്കി. 30 പന്തിൽ രണ്ടു സിക്സും രണ്ടു ഫോറും അടക്കം 39 റണ്‍സ് ആയിരുന്നു പന്തിന്റെ സന്പാദ്യം. കൂറ്റനടിക്കു ശ്രമിച്ച ഋഷഭിന്റെ ബാറ്റിൽനിന്ന് ആകാശത്തേക്കുയർന്ന പന്ത് ഷദാബ് കൈപ്പിടിയിലൊതുക്കുകയായിരുന്നു.
കോഹ്ലി ഫിഫ്റ്റി
വിക്കറ്റുകൾ കൊഴിയുന്പോഴും ഒരറ്റത്തു പിടിച്ചുനിന്ന ക്യാപ്റ്റൻ വിരാട് കോഹ്ലി നേരിട്ട 45-ാം പന്തിൽ അർധസെഞ്ചുറി തികച്ചു. 15-ാം ഓവറിന്റെ അവസാന പന്തിൽ ഇന്ത്യൻ സ്കോർ 100ൽ തൊട്ടു. രവീന്ദ്ര ജഡേജയ്ക്കൊപ്പം ചേർന്ന് കോഹ്ലി അഞ്ചാം വിക്കറ്റിൽ 41 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 33 പന്തിൽനിന്നായിരുന്നു ഈ 41 റണ്‍സ് കൂട്ടുകെട്ട്. 18-ാം ഓവറിന്റെ അഞ്ചാം പന്തിൽ ജഡേജ (13 പന്തിൽ 13) മടങ്ങി. ഹസൻ അലിക്കായിരുന്നു വിക്കറ്റ്.
19-ാം ഓവറിന്റെ നാലാം പന്തിൽ കോഹ്ലിയുടെ ഇന്നിംഗ്സിനും തിരശീല വീണു. ഷഹീൻ അഫ്രീദിക്കായിരുന്നു വിക്കറ്റ്. വിക്കറ്റിനു പിന്നിൽ റിസ്വാന്റെ മികച്ചൊരു ക്യാച്ചിലൂടെ കോഹ്ലി മടങ്ങി. ട്വന്റി-20 ലോകകപ്പിൽ കോഹ്ലിയെ പാക്കിസ്ഥാൻ പുറത്താക്കുന്നത് ഇതാദ്യമായാണ്.
ഷഹീനെതിരായ ഒരു സിക്സ് ഉൾപ്പെടെ 49 പന്തിൽ 57 റണ്‍സ് ആയിരുന്നു കോഹ്ലിയുടെ സന്പാദ്യം. അഞ്ചു ഫോറും അദ്ദേഹത്തിന്റെ ബാറ്റിൽനിന്നു പിറന്നു. ഹാർദിക് പാണ്ഡ്യക്ക് (എട്ട് പന്തിൽ 11) കാര്യമായൊന്നു ചെയ്യാൻ സാധിച്ചില്ല. അഞ്ച് റണ്‍സുമായി ഭുവനേശ്വർ കുമാർ പുറത്താകാതെ നിന്നു, ഇന്ത്യൻ ഇന്നിംഗ്സ് 20 ഓവറിൽ 151ലും.
ഇന്ത്യ x പാക്
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ രാജ്യാന്തര വേദിയിലെ 200-ാം ക്രിക്കറ്റ് മത്സരമായിരുന്നു ഇന്നലെ നടന്ന ട്വന്റി-20 ലോകകപ്പ് പോരാട്ടം. ചിരവൈരികളായ ഇരു രാജ്യങ്ങളും തമ്മിൽ 59 ടെസ്റ്റും 132 ഏകദിനവും കളിച്ചു. ഇന്നലെ നടന്നത് ഇരു ടീമുകളും തമ്മിലുള്ള ഒന്‍പതാം ട്വന്റി-20യായിരുന്നു. ലോകകപ്പ് വേദിയിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർവന്ന 13-ാം മത്സരമായിരുന്നു ഇന്നലത്തേത്. അതിൽ ട്വന്റി-20യിൽ അഞ്ചും എകദിനത്തിൽ ഏഴും ജയം ഇന്ത്യ നേടി.
ഗോൾഡൻ
ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ ഗോൾഡൻ ഡെക്ക് ആകുന്നത് ഇത് മൂന്നാം തവണ, ലോകകപ്പിൽ ആദ്യത്തേതും. 2016ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേയും 2012ൽ ഓസ്ട്രേലിയയ്ക്കെതിരേയുമാണ് രോഹിത് മുന്‍പ് ഗോൾഡൻ ഡെക്ക് ആയിട്ടുള്ളത്.
ട്വന്റി-20 ലോകകപ്പിൽ ഗോൾഡൻ ഡെക്ക് ആകുന്ന അഞ്ചാമത് ഇന്ത്യൻ ബാറ്ററാണ് രോഹിത്. ദിനേശ് കാർത്തിക് (2007), മുരളി വിജയ് (2010), ആശിഷ് നെഹ്റ (2010), സുരേഷ് റെയ്ന (2016) എന്നിവരാണ് ലോകകപ്പിൽ ഗോൾഡൻ ഡെക്ക് ആയവർ.
കോഹ്ലി No: 1
ട്വന്റി-20 ലോകകപ്പ് ചരിത്രത്തിൽ കോഹ്ലിയുടെ 10-ാമത് അർധസെഞ്ചുറിയായിരുന്നു പാക്കിസ്ഥാനെതിരേ സ്വന്തമാക്കിയ 57 റണ്‍സ്. ട്വന്റി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറി എന്ന നേട്ടവും ഇതോടെ കോഹ്ലി സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ (9), ശ്രീലങ്കയുടെ മഹേല ജയവർധന (7) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
പാക് ജയം
ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യക്കെതിരേ പാക്കിസ്ഥാൻ നേടുന്ന ആദ്യ ജയമാണിത്. ട്വന്റി-20 ലോകകപ്പിൽ മുന്‍പ് അഞ്ച് തവണ ഇരു ടീമുകളും നേർക്കുനേർവന്നപ്പോൾ അഞ്ചിലും ഇന്ത്യക്കായിരുന്നു ജയം. ഏകദിന ലോകകപ്പിൽ ഏഴ് തവണ മുഖാമുഖം ഏറ്റുമുട്ടിയത്തിൽ ഏഴിലും ഇന്ത്യ വെന്നിക്കൊടിപാറിച്ചു.
13-ാം തവണയാണ് ഇരു ടീമുകളും ലോകകപ്പ് വേദിയിൽ ഏറ്റുമുട്ടിയത്. 13ൽ ഇന്ത്യ വീണു. ട്വന്റി-20യിൽ വിവിധ രാജ്യങ്ങൾക്കെതിരേ പാക്കിസ്ഥാൻ 150+ സ്കോർ മുന്‍പ് ഒന്‍പത് തവണ പിന്തുടർന്നതിൽ ഏഴ് തവണയും പരാജയപ്പെടുകയായിരുന്നു എന്നതും മറ്റൊരു വസ്തുത.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച് സണ്‍റൈസേഴ്സ്
ക്യാപ്റ്റനും ശിഷ്യനും...
പന്ത് vs സഞ്ജു
പുതിയ പെലെ എൻഡ്രിക്
ഇന്ത്യ- പാക് പരന്പര നടത്താൻ ഓസ്ട്രേലിയ
ഗില്ലിനു 12 ലക്ഷം പിഴ
പോളണ്ട് യൂറോ കപ്പിന്
കിവീസ് സോണി നെറ്റ്വർക്കിൽ
അർജന്റീന ജയിച്ചു
ഇന്ത്യക്കു ജയം
ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ടാം ജയം
ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി
കന്നിജയത്തിനായി മുംബൈ ഇന്ത്യൻസും സണ്‍റൈസേഴ്സ് ഹൈദരാബാദും
ലോകകപ്പ് ടീമിലേക്കുള്ള വെടി പൊട്ടിച്ച് വിരാട് കോഹ്ലി
ഡിമരിയയുടെ കുടുംബത്തിന് വധഭീഷണി
അർജന്റീന കളത്തിൽ
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരന്പര നവംബറിൽ
സുനിൽ ഛേത്രിക്ക് ഇന്ന് 150-ാം അന്താരാഷ്ട്ര മത്സരം
ടീം മുന്നേറിയില്ലെങ്കിൽ വിരമിക്കുമെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച്
ഇന്ന് വൻ പോരാട്ടം
കിംഗ് ഈസ് ബാക്ക്
ഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന്
സെപക്താക്രോ: സബ്ജൂണിയർ കേരള ടീം പ്രഖ്യാപിച്ചു
ജയം, രാജകീയം
ടൈറ്റൻസ് ജയം
അതിവേഗ ഗോളുകൾ
തിരിച്ചുവരാൻ, ജയം തുടരാൻ
അഭിമാനമായി എൻഡ്രിക്
ജയത്തിനരികെ ശ്രീലങ്ക
ഇന്ത്യ നാളെ അഫ്ഗാനെതിരേ
ശ്രീകാന്ത് പുറത്ത്
റോയൽസ് vs സൂപ്പർ ജയന്റ്സ്
ഗോകുലം കേരളയ്ക്കു തോൽവി
കിംഗ്സ് ജയം
റസൽ വിളയാട്ടം
പുത്തൻ തുടക്കത്തിന്
ചരിത്രം കുറിച്ച് കൊളംബിയ
അനായാസം അർജന്റീന
ചെന്നൈ സൂപ്പർ കിംഗ്സ് ആറ് വിക്കറ്റിന് ബംഗളൂരുവിനെ കീഴടക്കി
കോൽക്കത്തയും ഹൈദരാബാദും കളത്തിൽ
പന്ത് Vs ധവാൻ
ഐപിഎൽ ബൗളിംഗിലെ പുതിയ നിയമം
ബ്ലൈന്‍ഡ് ഫുട്ബോള്‍: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കു സമനില; രണ്ടാമത്
പോർച്ചുഗൽ, ഇറ്റലി ജയിച്ചു
ഋതുരാജ് ഗെയ്ക്വാദ് സിഎസ്കെയുടെ പുതിയ ക്യാപ്റ്റൻ
ലയണ്‍ vs കിംഗ്
നവയുഗം
പ്രൈം വോളിബോൾ കിരീടം കാലിക്കട്ട് ഹീറോസിന്
അനീഷ, ശ്രീകല, പ്രണവ് ഇന്ത്യൻ ടീമിൽ
ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച് സണ്‍റൈസേഴ്സ്
ക്യാപ്റ്റനും ശിഷ്യനും...
പന്ത് vs സഞ്ജു
പുതിയ പെലെ എൻഡ്രിക്
ഇന്ത്യ- പാക് പരന്പര നടത്താൻ ഓസ്ട്രേലിയ
ഗില്ലിനു 12 ലക്ഷം പിഴ
പോളണ്ട് യൂറോ കപ്പിന്
കിവീസ് സോണി നെറ്റ്വർക്കിൽ
അർജന്റീന ജയിച്ചു
ഇന്ത്യക്കു ജയം
ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ടാം ജയം
ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി
കന്നിജയത്തിനായി മുംബൈ ഇന്ത്യൻസും സണ്‍റൈസേഴ്സ് ഹൈദരാബാദും
ലോകകപ്പ് ടീമിലേക്കുള്ള വെടി പൊട്ടിച്ച് വിരാട് കോഹ്ലി
ഡിമരിയയുടെ കുടുംബത്തിന് വധഭീഷണി
അർജന്റീന കളത്തിൽ
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരന്പര നവംബറിൽ
സുനിൽ ഛേത്രിക്ക് ഇന്ന് 150-ാം അന്താരാഷ്ട്ര മത്സരം
ടീം മുന്നേറിയില്ലെങ്കിൽ വിരമിക്കുമെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച്
ഇന്ന് വൻ പോരാട്ടം
കിംഗ് ഈസ് ബാക്ക്
ഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന്
സെപക്താക്രോ: സബ്ജൂണിയർ കേരള ടീം പ്രഖ്യാപിച്ചു
ജയം, രാജകീയം
ടൈറ്റൻസ് ജയം
അതിവേഗ ഗോളുകൾ
തിരിച്ചുവരാൻ, ജയം തുടരാൻ
അഭിമാനമായി എൻഡ്രിക്
ജയത്തിനരികെ ശ്രീലങ്ക
ഇന്ത്യ നാളെ അഫ്ഗാനെതിരേ
ശ്രീകാന്ത് പുറത്ത്
റോയൽസ് vs സൂപ്പർ ജയന്റ്സ്
ഗോകുലം കേരളയ്ക്കു തോൽവി
കിംഗ്സ് ജയം
റസൽ വിളയാട്ടം
പുത്തൻ തുടക്കത്തിന്
ചരിത്രം കുറിച്ച് കൊളംബിയ
അനായാസം അർജന്റീന
ചെന്നൈ സൂപ്പർ കിംഗ്സ് ആറ് വിക്കറ്റിന് ബംഗളൂരുവിനെ കീഴടക്കി
കോൽക്കത്തയും ഹൈദരാബാദും കളത്തിൽ
പന്ത് Vs ധവാൻ
ഐപിഎൽ ബൗളിംഗിലെ പുതിയ നിയമം
ബ്ലൈന്‍ഡ് ഫുട്ബോള്‍: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കു സമനില; രണ്ടാമത്
പോർച്ചുഗൽ, ഇറ്റലി ജയിച്ചു
ഋതുരാജ് ഗെയ്ക്വാദ് സിഎസ്കെയുടെ പുതിയ ക്യാപ്റ്റൻ
ലയണ്‍ vs കിംഗ്
നവയുഗം
പ്രൈം വോളിബോൾ കിരീടം കാലിക്കട്ട് ഹീറോസിന്
അനീഷ, ശ്രീകല, പ്രണവ് ഇന്ത്യൻ ടീമിൽ
More from other section
മാസപ്പടിയിൽ ഇഡി അന്വേഷണം; വീണാ വിജയന്റെ എക്സാലോജിക്കും അന്വേഷണപരിധിയില്‍
Kerala
കേജരിവാളിന് ഇടക്കാല ജാമ്യമില്ല
National
ബാൾട്ടിമോർ ദുരന്തം; ജീവൻ നഷ്ടമായത് ആറു തൊഴിലാളികൾക്ക്
International
ഗള്‍ഫ് യാത്രാക്കപ്പല്‍ പദ്ധതിയില്‍ കൊച്ചിയും
Business
More from other section
മാസപ്പടിയിൽ ഇഡി അന്വേഷണം; വീണാ വിജയന്റെ എക്സാലോജിക്കും അന്വേഷണപരിധിയില്‍
Kerala
കേജരിവാളിന് ഇടക്കാല ജാമ്യമില്ല
National
ബാൾട്ടിമോർ ദുരന്തം; ജീവൻ നഷ്ടമായത് ആറു തൊഴിലാളികൾക്ക്
International
ഗള്‍ഫ് യാത്രാക്കപ്പല്‍ പദ്ധതിയില്‍ കൊച്ചിയും
Business
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ഹൈദരാബാദ്: വന്നവർ വന്നവർ ബാറ്റെടുത്ത് കലിതുള്ളിയതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ എന...
Top