ഓ​റ​ഞ്ച് സ​ഞ്ജു: രാജസ്ഥാനെതിരേ സണ്‍റൈസേഴ്‌സിനു ജയം
ഓ​റ​ഞ്ച്  സ​ഞ്ജു: രാജസ്ഥാനെതിരേ സണ്‍റൈസേഴ്‌സിനു ജയം
Tuesday, September 28, 2021 12:17 AM IST
ദു​ബാ​യ്: ഐ​പി​എ​ൽ ട്വ​ന്‍റി-20 പ​തി​ന്നാ​ലാം സീ​സ​ണി​ലെ റ​ണ്‍​വേ​ട്ട​യി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ക്യാ​പ്റ്റ​ൻ സ​ഞ്ജു വി. ​സാം​സ​ണ്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. സ​ണ്‍​റൈ​സേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ​തോ​ടെ​യാ​ണ് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന്‍റെ ശി​ഖ​ർ ധ​വാ​നെ പി​ന്ത​ള്ളി സ​ഞ്ജു ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് കു​തി​ച്ച​ത്.

സ​ണ്‍​റൈ​സേ​ഴ്സി​നെ​തി​രേ 57 പ​ന്തി​ൽ മൂ​ന്ന് സി​ക്സും ഏ​ഴ് ഫോ​റും അ​ട​ക്കം 82 റ​ണ്‍​സ് മ​ല​യാ​ളി താ​രം അ​ടി​ച്ചു​കൂ​ട്ടി. സ​ഞ്ജു​വി​ന്‍റെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ്. എ​ന്നാ​ൽ, മ​ത്സ​ര​ത്തി​ൽ സ​ൺ​റൈ​സേ​ഴ്സ് ഏ​ഴ് വി​ക്ക​റ്റ് ജ​യം നേ​ടി. സ്കോർ: രാ​ജ​സ്ഥാ​ൻ 20 ഓ​വ​റി​ൽ 164/5. ഹൈദരാബാദ് 18.3 ഓ​വ​റി​ൽ 167/3.

ടോ​സ് നേ​ടി​യ രാ​ജ​സ്ഥാ​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം ഓ​വ​റി​ന്‍റെ ആ​ദ്യ പ​ന്തി​ൽ​ത്ത​ന്നെ ഓ​പ്പ​ണ​ർ എ​വി​ൻ ലെ​വി​സി​നെ (6) രാ​ജ​സ്ഥാ​നു ന​ഷ്ട​പ്പെ​ട്ടു. തു​ട​ർ​ന്ന് ക്രീ​സി​ലെ​ത്തി​യ സ​ഞ്ജു ക്ലാ​സി​ക് ബാ​റ്റിം​ഗാ​ണ് കാ​ഴ്ച​വ​ച്ച​ത്. യ​ശ്വ​സി ജ​യ്സ്വാ​ളും (23 പ​ന്തി​ൽ 36) സ​ഞ്ജു​വും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 56 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. മ​ഹി​പാ​ൽ ലോ​മ​ർ (28 പ​ന്തി​ൽ 29) പു​റ​ത്താ​കാ​തെ​നി​ന്നു.


മ​റു​പ​ടി​ക്കി​റ​ങ്ങി​യ സ​ണ്‍​റൈ​സേ​ഴ്സി​നാ​യി ഓ​പ്പ​ണ​ർ ജേ​സ​ണ്‍ റോ​യ് ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു. 42 പ​ന്തി​ൽ ഒ​രു സി​ക്സും എ​ട്ട് ഫോ​റും അ​ട​ക്കം 60 റ​ണ്‍​സ് റോ​യ് സ്വ​ന്ത​മാ​ക്കി. കെ​യ്ൻ വി​ല്യം​സ​ൺ (41 പ​ന്തി​ൽ 51) പു​റ​ത്താ​കാ​തെ​നി​ന്നു.

റോ​യ്-​കെ​യ്ൻ വി​ല്യം​സ​ണ്‍ ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് 57 റ​ണ്‍​സ് നേ​ടി. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ റോ​യ്-​വൃ​ദ്ധി​മാ​ൻ സാ​ഹ (18) കൂ​ട്ടു​കെ​ട്ടും 57 റ​ണ്‍​സ് നേ​ടി. അ​ഭി​ഷേ​ക് ശ​ർ​മ 21 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.