പതറാതെ യുണൈറ്റഡ്
Saturday, November 21, 2020 11:57 PM IST
വാ​സ്‌​കോ ഡ ​ഗാ​മ (ഗോ​വ): ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന് വി​ജ​യം. ക​രു​ത്ത​രാ​യ മും​ബൈ സി​റ്റി എ​ഫ്‌​സി​യെ 1-0ന്് ​നോ​ര്‍ത്ത് ഈ​സ്റ്റ് ത​ക​ര്‍ത്തു. പെ​ന​ല്‍റ്റി​യി​ലൂ​ടെ ക്വേ​സി അ​പി​യ​യാ​ണ് വി​ജ​യ ഗോ​ള്‍ നേ​ടി​യ​ത്. ആദ്യ പകുതിയിൽ ഗോളുകളൊന്നും പിറന്നില്ല.

43-ാം മി​നി​റ്റി​ല്‍ മും​ബൈ​യു​ടെ അ​ഹ​മ്മ​ദ് ജാ​ഹു ചു​വ​പ്പ് കാ​ര്‍ഡ് ക​ണ്ട​തോ​ടെ 10 പേ​രു​മാ​യാ​ണ് മും​ബൈ മ​ത്സ​രം തുടർന്ന​ത്. നോ​ര്‍ത്ത് ഈ​സ്റ്റി​ന്‍റെ ക​മാ​റ​യെ വീ​ഴ്ത്തി​യ​തി​നായിരുന്നു ചു​വ​പ്പ് കാ​ര്‍ഡ്.

പ​ന്ത​ട​ക്ക​ത്തി​ല്‍ മും​ബൈ മു​ന്നി​ല്‍നി​ന്നെ​ങ്കി​ലും ഇ​ത് ഗോ​ളി​ലേ​ക്ക് തി​രി​ച്ചു​വി​ടാ​ന്‍ മും​ബൈ​യ്ക്കാ​യി​ല്ല. മി​ക​ച്ച മു​ന്നേ​റ്റ​നി​ര​യു​ള്ള മും​ബൈ​യ്‌​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മാ​ണ് നോ​ര്‍ത്ത്ഈ​സ്റ്റ് തീ​ര്‍ത്ത​ത്.

എ​ട്ടാം മി​നി​ട്ടി​ല്‍ ത​ന്നെ ബോ​ക്‌​സി​നു​ള്ളി​ല്‍ മി​ക​ച്ച അ​വ​സ​രം മും​ബൈ​യ്ക്ക് ല​ഭി​ച്ചു. പി​ന്നാ​ലെ ഒ​രു കോ​ര്‍ണ​റും ല​ഭി​ച്ചു. പ​ക്ഷേ ഇ​തു​ര​ണ്ടും മും​ബൈ​യ്ക്ക് മു​ത​ലാ​ക്കാ​നാ​യി​ല്ല.


ര​ണ്ടാം പ​കു​തി​യി​ല്‍ നോ​ര്‍ത്ത് ഈ​സ്റ്റ് ഉ​ണ​ര്‍ന്നു ക​ളി​ച്ചു. അ​തി​ന്‍റെ ഫ​ലം 47ാം മി​നി​ട്ടി​ല്‍ ല​ഭി​ച്ചു. ബോ​ക്‌​സി​ന​ക​ത്തു​വച്ച് മും​ബൈ​യു​ടെ റൗ​ളി​ംഗി​ന്‍റെ കൈ​യി​ല്‍ പ​ന്തു​ത​ട്ടി​യ​തി​ന് നോ​ര്‍ത്ത്ഈ​സ്റ്റി​ന് അ​നു​കൂ​ല​മാ​യി റ​ഫ​റി പെ​നല്‍റ്റി വി​ധി​ച്ചു. മു​ന്നേ​റ്റ​താ​രം അ​പി​യ മും​ബൈ ഗോ​ളി അ​മ​രീ​ന്ദ​ർ സിംഗിനെ ക​ബ​ളി​പ്പി​ച്ച് അ​നാ​യ​സം പ​ന്ത് വ​ല​യി​ലെ​ത്തി​ച്ച് നോ​ര്‍ത്ത് ഈ​സ്റ്റി​ന് ഒ​രു ഗോ​ള്‍ ലീ​ഡ് ന​ല്‍കി.

ഗോ​ള്‍ വ​ഴ​ങ്ങി​യ​തോ​ടെ മും​ബൈ​യും ആ​ക്ര​മി​ച്ചു ക​ളി​ച്ചു. മി​ക​ച്ച നീ​ക്ക​ങ്ങ​ള്‍ പു​റ​ത്തെ​ടു​ത്തി​ട്ടും ഗോ​ള്‍ നേ​ടാ​ന്‍ മും​ബൈ​യ്ക്ക് സാ​ധി​ച്ചി​ല്ല. ഗോ​ള്‍മു​ഖ​ത്ത് നി​ര​ന്ത​ര​ം പന്തെത്തിച്ചെങ്കിലും അ​ത് ഗോ​ളി​ലേ​ക്ക് മാ​റ്റാ​ന്‍ മു​ന്നേ​റ്റ താ​ര​ങ്ങ​ള്‍ക്ക് സാ​ധി​ച്ചി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.